കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് കോട്ട ഇളക്കി മറിച്ച് മാണി സി കാപ്പന്‍!! വന്‍ മുന്നേറ്റം.. ഇത് ശുഭസൂചനയല്ലേയെന്ന് കാപ്പന്‍

Google Oneindia Malayalam News

കോട്ടയം: പാലായില്‍ ഇക്കുറി ചരിത്രം തിരുത്തുമെന്ന സൂചനകള്‍ നല്‍കി ആദ്യ റൗണ്ട് ഫലം. വോട്ടെണ്ണിയ മൂന്ന് പഞ്ചായത്തുകളിലും വന്‍ ലീഡുമായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നേറുന്നത്. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ രാമപുരത്ത് പോലും ഞെട്ടിക്കുന്ന മുന്നേറ്റമാണ് മാണി സി കാപ്പന്‍ നടത്തിയത്.

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് പിജെ ജോസഫ്!! കാലുവാരിയത് ജോസഫ് തന്നെ?ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് പിജെ ജോസഫ്!! കാലുവാരിയത് ജോസഫ് തന്നെ?

അതിനിടെ യുഡിഎഫില്‍ വാക് പോര് തുടങ്ങി. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചു. എന്നാല്‍ യുഡിഎഫിന്‍റെ വോട്ടാണ് തനിക്ക് കിട്ടിയതെന്നായിരുന്നു കാപ്പന്‍റെ പ്രതികരണം. വിശദാംശങ്ങളിലേക്ക്

ഞെട്ടിച്ച് കാപ്പന്‍

ഞെട്ടിച്ച് കാപ്പന്‍

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്‍റെ ലീഡായിരുന്നു. എന്നാല്‍ 2011 ല്‍ മാണിയേക്കാള്‍ 179 വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന് നേടാനായിരുന്നു. അതേസമയം ഇക്കഴിഞ്ഞ
ലോക്സഭ തിരഞ്ഞെടുപ്പില്‍ 472 വോട്ടുകളുടെ ലീഡായിരുന്നു യുഡിഎഫ് നേടിയത്. വെറും 127 വോട്ടുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.

കുതിച്ച് കാപ്പന്‍

കുതിച്ച് കാപ്പന്‍

ഇക്കുറി രാമപുരത്ത് 1500 വോട്ടുകള്‍ വരെ നേടുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ 700 വോട്ടുകളുടെ ലീഡാണ് പഞ്ചായത്തില്‍ കാപ്പന്‍ നേടിയത്. കടനാട് പഞ്ചായത്തില്‍ 870 വോട്ടുകളാണ് കാപ്പന് ലഭിച്ചത്. വോട്ടെണ്ണിയ മൂന്ന് പഞ്ചായത്തുകളിലും മാണി സി കാപ്പന്‍റെ കുതിപ്പാണ്.

പോസ്റ്റല്‍, സര്‍വ്വീസ് വോട്ടുകള്‍

പോസ്റ്റല്‍, സര്‍വ്വീസ് വോട്ടുകള്‍

പോസ്റ്റല്‍ വോട്ടുകളും സര്‍വ്വീസ് വോട്ടുകളും എണ്ണിയപ്പോള്‍ ഇരുസ്ഥാനാര്‍ത്ഥികളും തുല്യനിലയിലായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 6 വോട്ടുകള്‍ വീതം ലഭിച്ചു. മൂന്നെണ്ണം അസാധുവായി. 15 പോസ്റ്റല്‍ വോട്ടും 13 സര്‍വ്വീസ് വോട്ടുമായിരുന്നു പാലാ ഉപതിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്നത്.

വാക് പോര് തുടങ്ങി

വാക് പോര് തുടങ്ങി

അതേസമയം ലീഡ് കുതിച്ചുയര്‍ന്നതോടെ യുഡിഎഫില്‍ വാക് പോര് തുടങ്ങി. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ വോട്ടു കച്ചവടം നടന്നെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചു. ബിജെപി വോട്ടുകള്‍ വ്യാപകമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് പോയിട്ടുണ്ട്. ആദ്യ ഫലസൂചനകള്‍ നല്‍കുന്നത് വോട്ട് കച്ചവടത്തിന്‍റെ തെളിവാണ്. രാമപുരത്ത് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും ജോസ് ടോം പറഞ്ഞു.

 വോട്ട് മറിച്ചു

വോട്ട് മറിച്ചു

അതേസമയം പാലായില്‍ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണവുമായി പിജെ ജോസഫ് രംഗത്തെത്തി. എന്നാല്‍ ജോസഫ് വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ജോസഫ് വിഭാഗത്തിന്‍റെ വോട്ടുകള്‍ മാണി സി കാപ്പന് മറഞ്ഞതാകാം എന്ന വിമര്‍ശനമാണ് ഉയരുന്നത്.

Recommended Video

cmsvideo
പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam
ശുഭ സൂചനയല്ലേ

ശുഭ സൂചനയല്ലേ

അതിനിടെ ലീഡ് നില ഉയരുന്നത് ശുഭ പ്രതീക്ഷയാണെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. പാലായില്‍ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം ലഭിക്കും. പാലാ മുനിസിപാലിറ്റി കൂടി എണ്ണിയാല്‍ ഭൂരിപക്ഷം പതിനായിരത്തിലധികമാകും.എസ്എന്‍ഡിപി വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിലേയും ജനപക്ഷത്തിലേയും വോട്ടുകളും തനിക്ക് ലഭിച്ചെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.

പാലാ; രാമപുരത്ത് അപ്രതീക്ഷിത ട്വിസ്റ്റ്!! മാണി സി കാപ്പന് വന്‍ ലീഡ്! പാലായില്‍ അട്ടിമറിക്ക് സാധ്യത?

'പാലായില്‍ ബിജെപി-സിപിഎം വോട്ടുകച്ചവടം': മാണി സി കാപ്പന്‍റെ മുന്നേറ്റം ഇതിന്‍റെ തെളിവെന്ന് ജോസ് ടോം

English summary
Mani C kappan responds after first round results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X