കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി. കാപ്പൻ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം; ചോദിച്ച പേര് കിട്ടിയില്ല

Google Oneindia Malayalam News
Mani c kappan

തിരുവനന്തപുരം: എൻ.സി.പി വിട്ട മാണി സി. കാപ്പൻ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. കേരള ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ സംസ്ഥാന പാർട്ടി ആയാണ് അംഗീകാരം നൽകിയത്.

നികുതി ഇളവുവഴി ബസുകൾക്ക് 1000 കുറയും; പക്ഷേ ഉടമയുടെ പോക്കറ്റിൽ നിന്ന് 5000 പോകും!നികുതി ഇളവുവഴി ബസുകൾക്ക് 1000 കുറയും; പക്ഷേ ഉടമയുടെ പോക്കറ്റിൽ നിന്ന് 5000 പോകും!

നാഷണൽ കോൺഗ്രസ് കേരള എന്ന പേരാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഈ പേരിന് നിലവിലെ ചില പാർട്ടികളുമായി സാമ്യമുണ്ടെന്ന് ചിലർ പരാതി നൽകിയിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പേര് അംഗീകരിച്ചിരിക്കുന്നത്.

എന്‍സിപിയുടെ പാല എംഎല്‍എ ആയിരുന്ന മാണി സി കാപ്പന് മണ്ഡലം നഷ്ടമാകുമെന്ന് വന്നപ്പോഴാണ് ഇടതുമുന്നണി വിട്ടതും യുഡിഎഫിലെത്തിയതും. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതോടെ പാലാ മണ്ഡലം അവര്‍ക്ക് നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചു.

331

എന്നാല്‍ വര്‍ഷങ്ങളായി എന്‍സിപി മല്‍സരിക്കുന്ന പാലാ വിട്ടുതരില്ലെന്ന് മാണി സി കാപ്പന്‍ നിലപാടെടുത്തു. എന്‍സിപി നേതൃത്വം കൈവിട്ടതോടെ മാണി സി കാപ്പന്‍ എന്‍സിപിയില്‍ നിന്ന് രാജിവച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി യുഡിഎഫിലെത്തുകയായിരുന്നു. എന്നാല്‍ യുഡിഎഫില്‍ അസ്വസ്ഥതകളുണ്ട് എന്നാണ് മാണി സി കാപ്പന്‍ പറഞ്ഞിരുന്നു

English summary
Mani C Kappan's Party got approval from Election Commission, Here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X