ഇടതിനെ ഞെട്ടിക്കാന്‍ കാപ്പന്റെ വമ്പന്‍ പ്രഖ്യാപനം നാളെ; യുഡിഎഫിലേക്ക് തന്നെ, മൂന്ന് സീറ്റുകള്‍ ഉറപ്പിച്ചു
കോട്ടയം: പാലാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എല്‍ഡിഎഫുമായി ഇടഞ്ഞ മാണി സി കാപ്പന് എംഎല്‍എ യുഡിഎഫിനൊപ്പം ചേരും. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച ശേഷം പുതിയ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരമെന്നാണ് മാണി സി കാപ്പന് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നാളെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎല്‍എ സ്ഥാനം ഇപ്പോള്‍ രാജിവയ്ക്കില്ല. തനിക്കൊപ്പം കൂടുതല്‍ നേതാക്കള്‍ ഉണ്ടാകും. ഒപ്പം പോരുന്നവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കും. ജനങ്ങള്‍ക്ക് അറിയാം ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന്. പാര്‍ട്ടി വളരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ എന്‍സിപിയില്‍ തന്നെയുണ്ടെന്നും കാപ്പന് വ്യക്തമാക്കി.
അതേസമയം, മന്ത്രി എംഎം മണിക്കെതിരെയും കാപ്പന് വിമര്‍ശനം ഉന്നയിച്ചു. എംഎം മണി വാ പോയ കോടാലിയാണെന്ന് മാണി സി കാപ്പന് പറഞ്ഞു. എന്‍സിപി ദേശീയ നേതൃത്വം ഇടതുമുന്നണിയോടൊപ്പം തുടരാനാണ് കേന്ദ് നേതൃത്വത്തിന്റെ തീരുമാനം. ദേശീയ നേൃത്വത്തിന്റെ തീരുമാനത്തില്‍ നിരാശയില്ല. വ്യക്തിപരമായുള്ള ബന്ധത്തില്‍ ശരത് പവാറിനെ തന്നെ കൂടെ നിര്‍ത്താനാണ് താല്പര്യമെന്നും കാപ്പന് വ്യക്തമാക്കി. യുഡിഎഫിനൊപ്പം മൂന്ന് സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുമ്പോള്‍ താനും അതില്‍ പങ്കാളിയാകുമെന്നും കാപ്പന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുന്ന മാണി സി കാപ്പനെതിരെ പാലായില്‍ എന്‍സിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. താനും തന്റെ അനുയായികളും യുഡിഫിലേക്ക് പോകുകയാണെന്ന് മാണി സി കാപ്പന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാലായില്‍ എന്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. തങ്ങള്‍ വിജയിപ്പിച്ച എംഎല്‍എ മുന്നണി വിട്ട് പാലായിലെ വോട്ടര്‍മാരെ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications