കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതിനെ ഞെട്ടിക്കാന്‍ കാപ്പന്റെ വമ്പന്‍ പ്രഖ്യാപനം നാളെ; യുഡിഎഫിലേക്ക് തന്നെ, മൂന്ന് സീറ്റുകള്‍ ഉറപ്പിച്ചു

Google Oneindia Malayalam News

കോട്ടയം: പാലാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എല്‍ഡിഎഫുമായി ഇടഞ്ഞ മാണി സി കാപ്പന്‍ എംഎല്‍എ യുഡിഎഫിനൊപ്പം ചേരും. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച ശേഷം പുതിയ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരമെന്നാണ് മാണി സി കാപ്പന്‍ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നാളെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kappan

എംഎല്‍എ സ്ഥാനം ഇപ്പോള്‍ രാജിവയ്ക്കില്ല. തനിക്കൊപ്പം കൂടുതല്‍ നേതാക്കള്‍ ഉണ്ടാകും. ഒപ്പം പോരുന്നവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കും. ജനങ്ങള്‍ക്ക് അറിയാം ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന്. പാര്‍ട്ടി വളരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ എന്‍സിപിയില്‍ തന്നെയുണ്ടെന്നും കാപ്പന്‍ വ്യക്തമാക്കി.

അതേസമയം, മന്ത്രി എംഎം മണിക്കെതിരെയും കാപ്പന്‍ വിമര്‍ശനം ഉന്നയിച്ചു. എംഎം മണി വാ പോയ കോടാലിയാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. എന്‍സിപി ദേശീയ നേതൃത്വം ഇടതുമുന്നണിയോടൊപ്പം തുടരാനാണ് കേന്ദ് നേതൃത്വത്തിന്റെ തീരുമാനം. ദേശീയ നേൃത്വത്തിന്റെ തീരുമാനത്തില്‍ നിരാശയില്ല. വ്യക്തിപരമായുള്ള ബന്ധത്തില്‍ ശരത് പവാറിനെ തന്നെ കൂടെ നിര്‍ത്താനാണ് താല്‍പര്യമെന്നും കാപ്പന്‍ വ്യക്തമാക്കി. യുഡിഎഫിനൊപ്പം മൂന്ന് സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുമ്പോള്‍ താനും അതില്‍ പങ്കാളിയാകുമെന്നും കാപ്പന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുന്ന മാണി സി കാപ്പനെതിരെ പാലായില്‍ എന്‍സിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. താനും തന്റെ അനുയായികളും യുഡിഫിലേക്ക് പോകുകയാണെന്ന് മാണി സി കാപ്പന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാലായില്‍ എന്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. തങ്ങള്‍ വിജയിപ്പിച്ച എംഎല്‍എ മുന്നണി വിട്ട് പാലായിലെ വോട്ടര്‍മാരെ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

ചെങ്ങന്നൂരില്‍ വിഷ്ണുനാഥ്, മാവേലിക്കരയിലും അരൂരിലും ഇവര്‍, ആലപ്പുഴയില്‍ കളിമാറ്റി കോണ്‍ഗ്രസ്!!ചെങ്ങന്നൂരില്‍ വിഷ്ണുനാഥ്, മാവേലിക്കരയിലും അരൂരിലും ഇവര്‍, ആലപ്പുഴയില്‍ കളിമാറ്റി കോണ്‍ഗ്രസ്!!

കോവളവും തിരുവനന്തപുരവും സിപിഎം ഏറ്റെടുക്കുന്നു, ടിഎന്‍ സീമയെ മത്സരിപ്പിക്കാന്‍ നീക്കം!!കോവളവും തിരുവനന്തപുരവും സിപിഎം ഏറ്റെടുക്കുന്നു, ടിഎന്‍ സീമയെ മത്സരിപ്പിക്കാന്‍ നീക്കം!!

 സീറ്റ് വിഭജനത്തിൽ ധാരണ? എലത്തൂർ ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ എൻസിപിയ്ക്ക്, പാലായിലും പ്രതീക്ഷ സീറ്റ് വിഭജനത്തിൽ ധാരണ? എലത്തൂർ ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ എൻസിപിയ്ക്ക്, പാലായിലും പ്രതീക്ഷ

ലിജോയും വിജയ് ബാബുവും ബിഗ് ബോസിൽ വേണം, വിളിച്ചാൽ താൻ ഇനിയും പോകുമെന്ന് അഭിരാമി സുരേഷ്ലിജോയും വിജയ് ബാബുവും ബിഗ് ബോസിൽ വേണം, വിളിച്ചാൽ താൻ ഇനിയും പോകുമെന്ന് അഭിരാമി സുരേഷ്

English summary
Mani C Kappan says he will form a new party and join UDF after resigning from NCP's posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X