മാണി സി കാപ്പന്‍ പാലയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണം; മുല്ലപ്പള്ളി
തിരുവനന്തപുരം: എല്‍ഡിഎഫ് വിട്ട് യുഡിഎഫ് മുന്നണിയിലെത്തിയ പാല എംഎല്‍എ മാണി സി കാപ്പന്‍ കോണ്‍ഗ്രസുകാരനായി യുഡിഎഫില്‍ എത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലായില്‍ കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടകകക്ഷിയി യുഡിഎഫില്‍ ചേരാനാണ് കാപ്പന്‍ ഒരുങ്ങുന്നത്.
യുഡിഎഫില്‍ ഘടകക്ഷിയായാണ് ചേരുന്നതെന്നും പാര്‍ട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നുമാണ് മാണി സി കാപ്പന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് കാപ്പനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുള്ള മുല്ലപ്പള്ളിയുടെ പ്രതികണം. ഘടകക്ഷിയായി വരാന്‍ പോകുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്നും മുന്നണി പ്രവേശനം സംബന്ധിച്ച പൂര്‍ണ്ണ രൂപം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ലയിച്ച് വേണം കാപ്പനും കൂട്ടരും യുഡിഎഫിലേക്ക് വരുന്നതെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നുവെന്ന് വേണം മുല്ലപ്പള്ളിയുടെ പ്രതികരണത്തിലൂടെ മനസിലാക്കാന്‍. കാപ്പന്‍ ഏത് രീതിയില്‍ വന്നാലും സ്വീകരിക്കാന്‍ തയാറാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. മാണി സി കാപ്പന്‍ മുന്നണിയിലെത്തിയത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്നും അദ്ദേഹം പാലായില്‍ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് വിട്ടപ്പോള്‍ റോഷി അഗസ്‌റ്റിന്‍,ഡോ.എന്‍ ജയരാജ് എന്നിവരും പദവി രാജിവെച്ചിരുന്നെങ്കിലും എല്‍ഡിഎഫിന് ധാര്‍മികത പറയാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications