എല്ലാം എനിക്കറിയാം... അതുകൊണ്ട് അന്വേഷണം വേണ്ടെന്ന് മുഖ്യന്‍
തിരുവനന്തപുരം: കെഎം മാണിക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. കാര്യങ്ങളെല്ലാം തനിക്കറിയാമെന്നും അതുകൊണ്ട് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിഷയത്തില്‍ ആന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ ടിഎന്‍ പ്രതാപനെ രൂക്ഷമായ ഭാഷയില്‍ ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു. അങ്ങനെ പറയാന്‍ പ്രതാപന്‍ ആരാണെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.

ആരോപണം ഉന്നയിച്ച ബിജു രമേശ് തന്നെ കണ്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇനി കണ്ടിട്ടുണ്ട് എന്ന് പറഞ്ഞാല്‍ തന്നെ അത് എവിടെ വച്ച് എപ്പോള്‍, ആരുടെ സാന്നിധ്യത്തിലെന്ന് വെളിപ്പെടുത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടിട്ടല്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറയുമ്പോള്‍ പിന്നെന്തിനാണ് തെളിവുകള്‍ വെളിപ്പെടുത്താന്‍ പറയുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം.
മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടുണ്ടെന്ന് ബിജു രമേശ് ആവര്‍ത്തിച്ചു. എന്നാല്‍ പണം കൊടുത്ത കാര്യം ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് വ്യക്തമാക്കി.
പാര്‍ട്ടി നേതാവെന്ന നിലയില്‍ ടിഎന്‍ പ്രതാപനെ നിയന്ത്രിക്കാനുള്ള അധികാരം തനിക്കുണ്ടെന്നാണ് മുഖ്യമന്ത്രി പിന്നീട് പറഞ്ഞ്. ആരെങ്കിലും പറയുന്നത് കേട്ട് പ്രതാപന്‍ എടുത്ത് ചാടരുതായിരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications