മണി കുടിച്ച മദ്യത്തില്‍ മെഥനോള്‍ കലര്‍ത്തിയതാകാം എന്ന് എക്സൈസ്, അന്വേഷണ സംഘം മാറുന്നു?
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണ സംഘത്തെ വിപുലീകരിയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും മരണത്തെപ്പറ്റിയുള്ള അന്വേഷണം നടത്തുക. മണി കഴിച്ച മദ്യത്തില്‍ മെഥനോള്‍ കലര്‍ത്തിയതാകാം എന്ന് എക്‌സൈസ് വിഭാഗവും പറയുന്നു.
മരണത്തെച്ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഏറിയതോടെയാണ് അന്വേഷണ സംഘത്തിലും അഴിച്ച് പണി നടത്താന്‍ പോകുന്നത്. സംഘത്തെ വിപുലീകരിയ്ക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘമാകും ഇനി മണിയുടെ മരണം അന്വേഷിയ്ക്കുക.

മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ വിപുലീകരിയ്ക്കാനുള്ള സാധ്യതയും തെളിഞ്ഞത്. നിലവില്‍ കേസ് അന്വേഷിയ്ക്കുന്ന സംഘത്തിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മണി മരിച്ച ദിവസം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളേയും മണിയുടെ ഭാര്യയുടേയും സഹോദരന്റേയും ഒക്കെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്ക് നീങ്ങുന്നത്.












Click it and Unblock the Notifications