പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാണിയുടെ അഭിനന്ദനം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെ.എം മാണിയുടെ വക അഭിനന്ദനം. രാഷ്ട്ര വികസനത്തിന് മോദിയുടെ പ്രയത്നത്തെ അഭിനന്ദിച്ചാണ് ധനമന്ത്രി കെ.എം മാണി മോദിക്ക് കത്തയച്ചത്. ചുമ്മാ ഒരു അഭിനന്ദനം മാത്രം എഴുതിയ കത്തല്ല മോദിക്ക് എത്തിയത്. കുറേയേറെ ആവശ്യങ്ങളും മാണിക്ക് മോദിയോട് പറയാനുണ്ട്.
മതതീവ്രവാദികളെ അടിച്ചൊതുക്കണമെന്ന് മാണി കത്തിലൂടെ ആവശ്യപ്പെട്ടു. 2015നെ ഒരു കര്‍ഷക സൗഹൃദ വര്‍ഷമാക്കണമെന്നും കത്തിലൂടെ അദ്ദേഹം പറഞ്ഞു. റബ്ബര്‍ ഇറക്കുമതി നയം പുനഃപരിശോധിക്കണമെന്നും മാണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പുതുവര്‍ഷത്തില്‍ താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് കത്തിലൂടെ മോദിയുടെ മേശപ്പുറത്ത് എത്തിയത്. ഇന്ത്യയെ കൂടുതല്‍ സമൃദ്ധിയിലേക്കെത്തിക്കാന് താങ്കങ്ങള്‍ക്ക് ആകുമെന്നും മാണി പറഞ്ഞു. നമുക്ക് നല്ല നാളുകള്‍ വരുന്നു എന്ന താങ്കളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. ഭഗവത്ഗീതയിലെ മഹത് വചനങ്ങളും മാണി മോദിയോട് കത്തിലൂടെ പറയുന്നുണ്ട്.
രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കാനാണ് മത തീവ്രവാദികള്‍ ശ്രമിക്കുന്നത്. മതേതരത്വം ഇന്ത്യയുടെ മുഖമുദ്രയാണ്. അത് തച്ചുടക്കാന്‍ ആരെയും അനുവദിക്കരുത്. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്ക്ക് അവകാശം നല്‍കുന്നുണ്ടെന്നും മാണി കത്തിലൂടെ പറഞ്ഞു. മോദിക്ക് നല്ലൊരു 2015 ആശംസിക്കാനും മാണി മറന്നില്ല.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications