കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാണിയുടെ അഭിനന്ദനം

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെ.എം മാണിയുടെ വക അഭിനന്ദനം. രാഷ്ട്ര വികസനത്തിന് മോദിയുടെ പ്രയത്‌നത്തെ അഭിനന്ദിച്ചാണ് ധനമന്ത്രി കെ.എം മാണി മോദിക്ക് കത്തയച്ചത്. ചുമ്മാ ഒരു അഭിനന്ദനം മാത്രം എഴുതിയ കത്തല്ല മോദിക്ക് എത്തിയത്. കുറേയേറെ ആവശ്യങ്ങളും മാണിക്ക് മോദിയോട് പറയാനുണ്ട്.

മതതീവ്രവാദികളെ അടിച്ചൊതുക്കണമെന്ന് മാണി കത്തിലൂടെ ആവശ്യപ്പെട്ടു. 2015നെ ഒരു കര്‍ഷക സൗഹൃദ വര്‍ഷമാക്കണമെന്നും കത്തിലൂടെ അദ്ദേഹം പറഞ്ഞു. റബ്ബര്‍ ഇറക്കുമതി നയം പുനഃപരിശോധിക്കണമെന്നും മാണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

km-mani

പുതുവര്‍ഷത്തില്‍ താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് കത്തിലൂടെ മോദിയുടെ മേശപ്പുറത്ത് എത്തിയത്. ഇന്ത്യയെ കൂടുതല്‍ സമൃദ്ധിയിലേക്കെത്തിക്കാന്‍ താങ്കങ്ങള്‍ക്ക് ആകുമെന്നും മാണി പറഞ്ഞു. നമുക്ക് നല്ല നാളുകള്‍ വരുന്നു എന്ന താങ്കളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. ഭഗവത്ഗീതയിലെ മഹത് വചനങ്ങളും മാണി മോദിയോട് കത്തിലൂടെ പറയുന്നുണ്ട്.

രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കാനാണ് മത തീവ്രവാദികള്‍ ശ്രമിക്കുന്നത്. മതേതരത്വം ഇന്ത്യയുടെ മുഖമുദ്രയാണ്. അത് തച്ചുടക്കാന്‍ ആരെയും അനുവദിക്കരുത്. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് അവകാശം നല്‍കുന്നുണ്ടെന്നും മാണി കത്തിലൂടെ പറഞ്ഞു. മോദിക്ക് നല്ലൊരു 2015 ആശംസിക്കാനും മാണി മറന്നില്ല.

English summary
kerala finance minister km mani congratulate letter to send narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X