Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയുടെ രാജിക്കായി ബി ജെ പിയും രംഗത്ത്, വരും ദിവസം ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പിയും രംഗത്ത് എത്തി. മാണി രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ പറഞ്ഞു.

പലമന്ത്രിമാരും ബാര്‍കോഴ കേ സില്‍ അകപ്പെട്ടിട്ടുണ്ട് ഇതിനുള്ള തെളിവുകള്‍ മാണിയുടെ കൈയിലുണ്ട്. ഇതിനാലാണ് ഉമ്മന്‍ ചാണ്ടി മാണിയെ പുറത്താക്കാന്‍ ധൈര്യം കാണിക്കാത്ത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കുന്നതാണ് നല്ലതെന്നും മുരളീധരന്‍ വ്യക്തമാക്കി.

v-muraleedharan

നാളെമുതല്‍ കലക്ട്രേറ്റ് മാര്‍ച്ചും നവംബര്‍ 12 ന് സെക്ട്രറിയേറ്റും മാര്‍ച്ചും നടത്തുമെന്ന് മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ബി ജെ പി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്നു തന്നെ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചില്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

എന്ത് സംഭവിച്ചാലും മാണി രാജിവെക്കില്ല എന്ന നിലപാടിലാണ്. മാണി രാജിവെക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും രാജിവെക്കേണ്ടി വരുമെന്ന് മാണി വ്യക്തമാക്കി. എന്നാല്‍ മാണിക്ക് തീരുമാനമെടുക്കാന്‍ ഒരു ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+