കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തോ സംഭവിക്കുന്നു? അടുത്ത ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ മണ്ഡലങ്ങളിലുണ്ടാകണമെന്ന്...

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുതിയ നിര്‍ദേശവുമായി പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. അടുത്ത ദിവസങ്ങളില്‍ എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ ഉണ്ടാകണമെന്നാണ്‌ മാണി നിര്‍ദേശം നല്‍കിയികരിക്കുന്നത്. ബാര്‍കോഴ കേസിനെ ചൊല്ലി കോണ്‍ഗ്രസുമായുള്ള കടുത്ത ഭിന്നതയ്ക്കിടെ യുഡിഎഫ് വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് എംഎല്‍എമാര്‍ക്ക് ഇത്തരം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച പാലായിലെ വസതിയില്‍ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു ശേഷം സംസ്ഥാന കമ്മറ്റിയും തുടര്‍ന്ന് സ്റ്റിയറിങ് കമ്മറ്റിയും ചേര്‍ന്ന് കെഎം മാണി യുഡിഎഫ് വിടുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം പുതിയ സാധ്യതകളൊന്നും മുന്നിലില്ലാത്തത് മാണിയെ പ്രതിസന്ധിയിലാക്കുകയാണ്. യുഡിഎഫില്‍ തുടരണമോ അതോ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമോ എന്ന് പ്രധാനമായും നേതാക്കളോടും എംഎല്‍എമാരോടും ആരായും.

ഭൂരിപക്ഷം

ഭൂരിപക്ഷം

കോണ്‍ഗ്രസിനെതിരെ ശക്തമായ നിലപാടെടുക്കണമെന്നും യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നുമാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് ചില നേതാക്കള്‍ സൂചിപ്പിക്കുന്നു.

ഒപ്പം നില്‍ക്കും

ഒപ്പം നില്‍ക്കും

പാര്‍ട്ടിയെ പിളര്‍ത്താനോ ദുര്‍ബലമാക്കാനോ തയ്യാറാകില്ലെന്നും ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഇടതിനോടൊപ്പമില്ല

ഇടതിനോടൊപ്പമില്ല

യുഡിഎഫ് വിട്ടാലും ഇടതുമുന്നണിയുടെ ഭാഗമാകാനോ ബിജെപിക്കൊപ്പം ചേരാനോ താനില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി.

കൂടിക്കാഴ്ച

കൂടിക്കാഴ്ച

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച മാണിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

അവിഭാജ്യ ഘടകം

അവിഭാജ്യ ഘടകം

മാണി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാന ക്യാമ്പ്

സംസ്ഥാന ക്യാമ്പ്

യുഡിഎഫില്‍ തുടരണമോ പോകണമോ എന്നത് ചരല്‍ക്കുന്നില്‍ ആറിനും ഏഴിനും ചേരുന്ന സംസ്ഥാന ക്യാമ്പില്‍ തീരുമാനിക്കുമെന്നായിരുന്നു മാണിയുടെ നിലപാട്.

ആക്ഷേപം

ആക്ഷേപം

ബാര്‍ കോഴ കേസില്‍ മാണിയെ കുടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആക്ഷേപം.

ചെന്നിത്തല

ചെന്നിത്തല

മാണിയെ കുടുക്കിയതിന്റെ പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നും മാണിക്കെതിരെ ആരോപണമുന്നയിച്ച ബാറുടമ ബിജുരമേശിന്റെ മകളുടെ വിവാഹ ചടങ്ങില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തത് ഗൂഡാലോചനയുടെ ചുരുളഴിക്കുന്നതാണെന്നും മാണി വിഭാഗം കുറ്റപ്പടുത്തുന്നു.

ലീഗിന്റെ സഹായം

ലീഗിന്റെ സഹായം

ഇടഞ്ഞു നില്‍ക്കുന്ന മാണിയെ അനുനയിപ്പിക്കാന്‍ മുസ്ലീം ലീഗിന്റെ സഹായം തേടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

നേരില്‍ കാണും

നേരില്‍ കാണും

കേരള കോണ്‍ഗ്രസിന്റെ ക്യാമ്പിനു മുന്നെ പികെ കുഞ്ഞാലികുട്ടി മാണിയെ കണ്ട് ചര്‍ച്ച നടത്തും എന്നാണ് സൂചന.

English summary
KM Mani still fury; Congress send Kunhalikkutty for rescue operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X