Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ് പുറത്തേക്ക്; കേരള കോണ്‍ഗ്രസ് പിളരും

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ തുടക്കം മുതല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണം ഉന്നയിച്ച ചീഫ് വിപ്പ് പിസി ജോര്‍ജ് ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക്. ജോര്‍ജിനെ പുറത്താക്കുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചു.

പിസി ജോര്‍ജിനെ ഒഴിവാക്കി കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ കെ എം മാണിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു ഈ യോഗത്തിലാണ് ജോര്‍ജിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. യോഗ തീരുമാനങ്ങള്‍ കെ എം മാണിയുടെ പിജെ ജോസഫും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിക്കുകയും ചെയ്തു.

pc-george

തന്നെ പുറത്താക്കിയാല്‍ പഴയ സെക്യുലര്‍ കേരള കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിച്ച് ഒന്നോ രണ്ടോ എംഎല്‍എമാരെ തന്റെ പക്ഷം ചേര്‍ക്കാനുളള പുറപ്പാടിലാണ് പിസി ജോര്‍ജെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പാര്‍ട്ടിയില്‍ അഴിമതിക്കെതിരെ നിലപാട് എടുത്തതിനാണ് തന്നെ പുറത്താക്കിയതെന്ന് അദ്ദേഹം പ്രചരിപ്പിക്കുകയും ചെയ്യും.

അതേസമയം, ജോര്‍ജിനെ പുറത്താക്കിയാല്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാരിലെ പല മന്ത്രിമാരുടെ രഹസ്യങ്ങളും പുറത്തുവിടുമെന്ന് ഭയപ്പെടുന്നവരുണ്ട്. സോളാര്‍ കേസില്‍ അടക്കം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാവുന്ന തെളിവുകള്‍ ജോര്‍ജിന്റെ പക്കലുണ്ടെന്നാണ് വിവരം. പിസി ജോര്‍ജ് ഒന്നോ രണ്ടോ എംഎല്‍എമാരുമായാണ് വരുന്നതെങ്കില്‍ സ്വീകരിക്കാമെന്ന് എല്‍ഡിഎഫും സമ്മതിച്ചതായും സൂചനയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+