കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ മാണി പിന്തുണയ്ക്കും, കോണ്‍ഗ്രസിന് ഞെട്ടല്‍, വിട്ടുതരില്ലെന്ന് ചെന്നിത്തല!

മാണി ഇടതുപക്ഷത്തോട് ഏറ്റവും അടുത്ത് നില്‍ക്കുകയാണെന്നാണ് സൂചന

Google Oneindia Malayalam News

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ ഓരോ മുന്നണിയും കേരള കോണ്‍ഗ്രസുമായും ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കെഎം മാണിയെയും സ്വന്തം പാളയത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രത്യേക നിര്‍ദേശം നല്‍കി പി കെ കൃഷ്ണദാസിനെ അയക്കുകയും ചെയ്തിരുന്നു. ഇതിനിടെ സിപിഎം-സിപിഐ ദേശീയ നേതൃത്വം ചര്‍ച്ച ചെയ്ത് മാണിയുടെ പിന്തുണ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ സിപിഐ സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ വിഷയത്തില്‍ സിപിഐ നിലപാട് തിരുത്തി. പക്ഷേ സിപിഎം മാണിയുടെ പിന്തുണ വേണമെന്ന നിലപാടിലാണ് ഇപ്പോള്‍. അതേസമയം വിഷയത്തില്‍ ഇതുവരെ മാണി നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെപിയുടെ അകത്ത് നിന്നും എല്‍ഡിഎഫില്‍ നിന്നും മാണി വരുന്നതിനോട് എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ട്.

എല്‍ഡിഎഫിന് പിന്തുണ

എല്‍ഡിഎഫിന് പിന്തുണ

മാണി ഇടതുപക്ഷത്തോട് ഏറ്റവും അടുത്ത് നില്‍ക്കുകയാണെന്നാണ് സൂചന. കോണ്‍ഗ്രസ് തന്നെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മസാക്ഷി വോട്ട് ചെയ്യാനാവും മാണി ആഹ്വാനം ചെയ്യുക. പറഞ്ഞത് ഇങ്ങനെയാണെങ്കിലും ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാനായിരിക്കും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടുചെയ്യുക. കഴിഞ്ഞ ദിവസം സജി ചെറിയാന്‍ തന്നെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് മാണി പറഞ്ഞു. ഇതോടൊപ്പം തന്നെ എതിര്‍ക്കുന്ന സിപിഐയെ മുഖവിലയ്‌ക്കെടുക്കേണ്ടെന്നും സിപിഎം പറയുന്നുണ്ട്. ഇപ്പോഴത്തെ നീക്കം എല്‍ഡിഎഫിലേക്ക് വരാനുള്ള മാണിയുടെ സുപ്രധാന ചുവടാണ്. സിപിഐയെ നിഷ്പ്രഭമാക്കാനുള്ള തന്ത്രമാവും ഇനി അടുത്തതായി മാണി പുറത്തെടുക്കുക. ഇതിന് സിപിഎമ്മിന്റെ പിന്തുണയുമുണ്ടാകും.

സിപിഐയുടെ എതിര്‍പ്പ്

സിപിഐയുടെ എതിര്‍പ്പ്

മാണിയുടെ മുന്നണി പ്രവേശത്തെ നിലവില്‍ സിപിഐ മാത്രമാണ് എതിര്‍ക്കുക. അതുകൊണ്ട് ഇക്കാര്യം ഇടതുമുന്നണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സിപിഎം. യോഗത്തില്‍ സിപിഐയെ ഒറ്റപ്പെടുത്താനും സിപിഎം ശ്രമിക്കും. മറ്റു ഘടകകക്ഷികളുടെ പിന്തുണയില്‍ മുന്നണിയുടെ പൊതുവികാരം ഉള്‍ക്കൊള്ളാന്‍ സിപിഐ തയ്യാറാവണമെന്നാകും സിപിഎം ആവശ്യപ്പെടുക. ഇതോടെ സിപിഐയ്ക്ക് എല്‍ഡിഎഫിന്റെ പൊതു ആവശ്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്നും സിപിഎം കരുതുന്നു. അതേസമയം മാണിക്ക് അനുകൂലമായി എല്‍ഡിഎഫില്‍ നിലപാടുണ്ടാകുമെന്ന് സിപിഎമ്മിലെ ഉന്നത നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ ഉറപ്പാണ് ചെങ്ങന്നൂരില്‍ ഇടതിനെ പിന്തുണയ്ക്കാന്‍ മാണിയെ പ്രേരിപ്പിക്കുന്നത്. ചെങ്ങന്നൂരില്‍ ഒരു പഞ്ചായത്തിന്റെ ഭരണം കേരള കോണ്‍ഗ്രസിനാണ്. അവിടെ സിപിഐയേക്കാള്‍ വേരോട്ടമുള്ളത് മാണി ഗ്രൂപ്പിനാണെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

ക്രൈസ്തവ വോട്ടുകള്‍

ക്രൈസ്തവ വോട്ടുകള്‍

ചെങ്ങന്നൂരില്‍ മാണി ഗ്രൂപ്പ് ഭരിക്കുന്ന പഞ്ചായത്തില്‍ 5000 വോട്ടുകളാണുള്ളതെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഇതോടൊപ്പം ക്രൈസ്തവ വോട്ടുകളും തങ്ങള്‍ക്ക് ലഭിക്കുമെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. ഇതാണ് മാണിയെ ഒപ്പം നിര്‍ത്താന്‍ സിപിഎം മുന്നില്‍ നില്‍ക്കുന്നതിന്റെ പ്രധാന കാരണം. സജി ചെറിയാന് ജയസാധ്യത ഉള്ളതിനാല്‍ മാണി ഗ്രൂപ്പ് വോട്ട് നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസുമായി തല്‍ക്കാലം ബന്ധം വേണ്ടെന്നാണ് മാണിയുടെ തീരുമാനം. ഇക്കാര്യം ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്. ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസ് തങ്ങളെ ചതിച്ചെന്നാണ് മാണിയുടെ വാദം. അതുകൊണ്ട് അവരെ തീര്‍ത്തും വിശ്വസിക്കാനാവില്ലെന്നാണ് മാണി പറയുന്നത്. അദ്ദേഹത്തിന് വളരെ അടുപ്പമുള്ള ഉമ്മന്‍ ചാണ്ടി നേതൃത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും കുഞ്ഞാലിക്കുട്ടി ദേശീയ തലത്തിലേക്ക് പോയതും മാണിയെ യുഡിഎഫിലേക്ക് വരുന്നതിന് തടസമാകുന്നുണ്ട്.

പിടിവിടാതെ കോണ്‍ഗ്രസ്

പിടിവിടാതെ കോണ്‍ഗ്രസ്

മാണിയെ ഒരു തരത്തിലും വിടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. യുഡിഎഫ് വിട്ടെങ്കിലും മാണി ഇപ്പോഴും മുന്നണിക്കൊപ്പം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. മാണി നിലപാട് പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം മാണിയെ തന്ത്രപൂര്‍വം മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് മുന്നണിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മികവ് ചെന്നിത്തലയ്ക്കില്ലെന്ന് കോണ്‍ഗ്രസുകാരും പറയുന്നുണ്ട്. ചെന്നിത്തലയെ വിശ്വസ്തനായി കാണാന്‍ പറ്റില്ലെന്നാണ് മാണിയുടെ നിലപാട്. അതുകൊണ്ടാണ് യുഡിഎഫിനേക്കാള്‍ സുരക്ഷിതം എല്‍ഡിഎഫാണെന്ന് മാണി കരുതുന്നത്. ഇതിന് പുറമേ ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് കൂടി ഏറ്റെടുക്കാമെന്ന് മാണി കണക്കുകൂട്ടുന്നുണ്ട്. ഇത് ഇടതുമുന്നണിയില്‍ കൂടുതല്‍ സീറ്റ് ചോദിക്കാന്‍ മാണിയെ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.

കീഴാറ്റൂരില്‍ പിടിവിടാതെ സിപിഎം, വയല്‍ക്കിളി മാര്‍ച്ച് കാണാന്‍ പ്രവര്‍ത്തകര്‍ പോകേണ്ടെന്ന് ജയരാജന്‍കീഴാറ്റൂരില്‍ പിടിവിടാതെ സിപിഎം, വയല്‍ക്കിളി മാര്‍ച്ച് കാണാന്‍ പ്രവര്‍ത്തകര്‍ പോകേണ്ടെന്ന് ജയരാജന്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാട്ടൂര്‍ലൂ ആകും: കെ സുരേന്ദ്രന്‍ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാട്ടൂര്‍ലൂ ആകും: കെ സുരേന്ദ്രന്‍

ആരാണ് ശോഭനാ ജോര്‍ജ്? ഇടതുപാളയത്തിലെത്തിയ വഴി ഇങ്ങനെ... കേരളം ഇളക്കിമറിച്ച വ്യാജരേഖാ കേസ്ആരാണ് ശോഭനാ ജോര്‍ജ്? ഇടതുപാളയത്തിലെത്തിയ വഴി ഇങ്ങനെ... കേരളം ഇളക്കിമറിച്ച വ്യാജരേഖാ കേസ്

English summary
mani to support ldf in chengannur by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X