കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടമാട്ടേ... വിടമാട്ടേ, ദുര്‍ഗ സത്യം അറിയുന്നത് ഇപ്പോഴാണോ? അവരല്ലേ ശബ്ദം കൊടുത്തത്..

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: വിടമാട്ടേ വിടമാട്ടേ... എന്ന മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ആ കിടിലന്‍ ഡയലോഗ് ഭാഗ്യലക്ഷ്മിയുടേതാണ് കരുതിയവര്‍ക്ക് തെറ്റി. എന്നാല്‍ 23 വര്‍ഷത്തിന് ശേഷം സംവിധായകന്‍ ഫാസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

നാഗവല്ലിയുടെ ശബ്ദത്തിന് ഉടമ തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ദുര്‍ഗയുടെതാണ്. തന്റെ പേര് സിനിമയില്‍ ചേര്‍ക്കാതിരുന്ന കാര്യം ദുര്‍ഗ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

കിടിലന്‍ ഡയലോഗിന് ഉടമ ദുര്‍ഗ തന്നെ

കിടിലന്‍ ഡയലോഗിന് ഉടമ ദുര്‍ഗ തന്നെ

മണിച്ചിത്രത്താഴ് സിനിമയിലെ മലയാളികള്ർ ഇന്നും ഞെഞ്ചേറ്റി നടക്കുന്ന ആ ഡയലോഗ് ചെയ്തത് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ദുര്‍ഗയാണ്. ഇന്നേവരെ മലയാളികള്‍ അറിയാത്ത രഹസ്യമാണ് സംവിധായകന്‍ ഫാസില്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ദുര്‍ഗയുടെ പേര് നല്‍കിയില്ല

ദുര്‍ഗയുടെ പേര് നല്‍കിയില്ല

ഇത്രയും നാള്‍ മലയാളികള്‍ കരുതിയിരുന്നത് ഭാഗ്യലക്ഷ്മിയാണെന്നാണ് വിശ്വസിച്ചിരുന്നത്. ഇങ്ങനെ വിശ്വസിച്ചതില്‍ തെറ്റില്ല കാരണം ദുര്‍ഗയുടെ പേര് സിനിമയില്‍ എവിടെയും കൊടുത്തിട്ടില്ലെന്നതാണ് സത്യം. ഇക്കാര്യം ദുര്‍ഗ അറിയുന്നത് ഇപ്പോഴാണ്. പകരം നല്ർകിയത് ആനന്ദവല്ലി, ഭാഗ്യലക്ഷ്മി, അന്പിളി എന്നീ പേരുകളാണ്.

ഫാസില്‍ വെളിപ്പെടുത്തിയത്

ഫാസില്‍ വെളിപ്പെടുത്തിയത്

മണിച്ചിത്രത്താഴിന്റെ സംവിധായകന്‍ വെളിപ്പെടുത്തിയത് മലയാളത്തിലെ ഒരു വാരികയിലാണ്. എന്നാല്‍ നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ആരെന്നതില്‍ മലയാളികള്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടായിരുന്നു. സിനിമയില്‍ ശോഭനയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണ്. എന്നാല്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ സ്ഥരീകരിച്ചത്.

ഫാസില്‍ വെളിപ്പെടുത്തിയത് ഇങ്ങനെ

ഫാസില്‍ വെളിപ്പെടുത്തിയത് ഇങ്ങനെ

മനോരമ വാരികയുടെ ഓര്‍മ്മപ്പൂക്കള്‍ എന്ന പക്തിയിലെ ഫാസിലിന്റെ വെളിപ്പെടുത്തല്‍

ദുര്‍ഗ നാഗവല്ലിയായത്

ദുര്‍ഗ നാഗവല്ലിയായത്

ഫാസില്‍ ചിത്രമായ പൂവേപൂചൂടവാ എന്ന സിനിമയില്‍ ഡബ്ബ് ചെയ്തത് താനായിരുന്നു. താനും നദിയാ മൊയ്തുവും ചെയ്ത ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. അങ്ങനെയാണ് സംവിധായകന്‍ ഫാസിലിനെ പരിചയം. മലയാള സിനിമയില്‍ ഡബ്ബ് ചെയ്യാന്‍ വരാന്‍ പറഞ്ഞിരുന്നു. മലയാളം തെരിയില്ല എന്നുപറഞ്ഞപ്പോള്‍ മലയാളമല്ല കഥാപാത്രം തമിഴ് ആയി മാറുമ്പോള്‍ അതിന് ഡബ്ബ് ചെയ്യാനാണെന്ന് പറഞ്ഞു. ചെന്നൈയിലെ ജോയ്‌സ് തിയേറ്ററിലായിരുന്നു ഡബ്ബിംഗ്.

ഡബ്ബ് ചെയ്തത്

ഡബ്ബ് ചെയ്തത്

വിടമാട്ടേ ഡയലോഗ് പറഞ്ഞത് നല്ല സ്‌ട്രെയിന്‍ എടുത്തിട്ടാണ്. സംവിധായകന്‍ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് തന്നിരുന്നു. ശബ്ദം ഇടയ്ക്ക് ക്രാക്ക് ആകണം മോഡുലേഷന്‍ എങ്ങനെ വരുത്തണമെന്നുള്ള കൃത്യമായ നിര്‍ദേശം ഉണ്ടായിരുന്നു.

പേരു കൊടുക്കാത്ത കാര്യം അറിഞ്ഞില്ല

പേരു കൊടുക്കാത്ത കാര്യം അറിഞ്ഞില്ല

സിനിമയല്‍ പേരു കൊടുക്കാത്ത കാര്യം അറിഞ്ഞിരുന്നില്ല. ആ കാര്യത്തെ കുറിച്ച് അറിയില്ലായിരുന്നു. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ സംവിധായകനോട് ചോദിക്കാമായിരുന്നു.

ക്രഡിറ്റ് മറ്റുള്ളവര്‍ തട്ടിയെടുത്തില്ലേ

ക്രഡിറ്റ് മറ്റുള്ളവര്‍ തട്ടിയെടുത്തില്ലേ

ഡബ്ബിംഗ് കഴിഞ്ഞതോടെ തന്റെ ജോലി കഴിഞ്ഞിരുന്നു. സംവിധായകനും കൂട്ടരും കേരളത്തിലേക്ക് മടങ്ങി. പടം ഇറങ്ങിക്കഴിഞ്ഞ് അവിടെ നടക്കുന്ന കാര്യം അറിയില്ലായിരുന്നു. തന്റെ സുഹൃത്ത് ശ്രീജ രവി പറിഞ്ഞിട്ടാണ് കാര്യങ്ങളൊക്കെ അറിഞ്ഞത്. ഡബ്ബിംഗിലെ തുടക്കകാരി എന്ന നിലയില്‍ ഫാസില്‍ സാറിനോട് വിളിച്ചു ചോദിക്കാന്‍ ധൈര്യമില്ലായിരുന്നുവെന്നും ദുര്‍ഗ പറയുന്നു.

വിഷമമം തോന്നുന്നു

വിഷമമം തോന്നുന്നു

ഡബ്ബിംഗ് ചെയ്തിട്ട് ഇത്രയും നാള്‍ പേരു പറയാത്തതില്‍ വിഷമം തോന്നുന്നുണ്ട്. ദേശീയ, സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമാണെങ്കിലും തന്റെ പേരു പറഞ്ഞില്ല. എന്നാല്‍ ഇത്രയും കാലത്തിന് ശേഷം ഇപ്പോള്‍ തന്റെ പേര് പുറത്തു പറഞ്ഞതില്‍ സന്തോഷം തോന്നുന്നു. എന്നാല്‍ പുറത്തു കൊണ്ടുവരാന്‍ സുഹൃത്ത ശ്രീജ ഒരുപാട് ശ്രമിച്ചിരുന്നു. മാധ്യമങ്ങല്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും ദുര്‍ഗ പറയുന്നു. തെലുങ്കിലും തമിഴിലെയുമൊക്കെ മാധ്യമങ്ങള്‍ സ്ത്യം പുറത്തു കൊണ്ടുവരാന്‍ കഷ്ടപ്പെടില്ല. ഇപ്പോഴെങ്കിലും എന്റെ ജോലിയുടെ ഫലം ജനം അറിഞ്ഞില്ലോ.

ഡയലോഗ്

സിനിമയെ തന്നെ മനോഹരമാക്കിയ ഡയലോഗ് ആണ് നാഗവല്ലിയുടേത്. ആ ഡയഗോഗ് ഇങ്ങനെ

ഭാഗ്യലക്ഷ്മിയും പറയുന്നത് കേള്ർക്കൂ

ശബ്ദം നല്‍കിയതുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മിയും ഒന്നും പുറത്തു പറഞ്ഞിരുന്നില്ല. സിനിമയില്‍ ശോഭനയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഭാഗ്യലക്ഷ്മിയാണ്.

English summary
Manichithrathazhu film dubbing Durga not Bhaghyalashmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X