കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിംഗ് ബൂത്തില്‍ കൈ 'ഇടത്തോട്ട്', പിണറായി ബെസ്റ്റ് മുഖ്യമന്ത്രി, മരണം വരെ കമ്മ്യൂണിസ്റ്റെന്ന് മണികണ്ഠന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. തിരഞ്ഞെടുപ്പില്‍ പല അഭിനേതാക്കളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞു. ആ പട്ടികയിലേക്ക് എത്തുകയാണ് കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ മണികണ്ഠന്‍ ആചാരി. താനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്ന് അദ്ദേഹം അടിയവരയിട്ട് പറയുന്നു. മരിക്കുന്നത് വരെ കമ്മ്യൂണിസ്റ്റുകാരനായി തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും മണികണ്ഠന്‍ വ്യക്തമാക്കി.

നാടകം തന്നെ വളര്‍ത്തി

നാടകം തന്നെ വളര്‍ത്തി

ഇടതുപക്ഷ പ്രസ്ഥാനമാണ് എപ്പോഴും കലാമേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. നാടകങ്ങളെ അവര്‍ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. അങ്ങനെയാണ് അവരുമായി അടുക്കുന്നത്. സഖാവ് ഗോപി കോട്ടമുറുക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യമായി തെരുവ് നാടകം കളിക്കുന്നത്. താന്‍ ഒരു പാര്‍ട്ടിയുടെയും അംഗമല്ല. പക്ഷേ ഇടതുപക്ഷത്തോടാണ് തനിക്ക് പ്രിയം. ചിലപ്പോള്‍ ജീവിതം മുഴുവന്‍ അങ്ങനെയാവുമെന്ന് ഉറപ്പില്ല. ഇതുവരെ പാര്‍ട്ടിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും മണികണ്ഠന്‍ പറയുന്നു.

ഇടത്തോട്ട് പോകുന്ന വോട്ട്

ഇടത്തോട്ട് പോകുന്ന വോട്ട്

തനിക്ക് ഇടതുപക്ഷത്തിനല്ലാതെ മറ്റാര്‍ക്കും വോട്ട് ചെയ്യാനാവില്ലെന്ന് മണികണ്ഠന്‍ ആചാരി പറയുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ നിന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് ആദ്യമായി വോട്ട് ചെയ്തത്. ബൂത്തില്‍ ചെല്ലുമ്പോ മറ്റൊന്നിലേക്കും ശ്രദ്ധ പോകില്ല. തന്റെ കൈ ഇടതുപക്ഷത്തേക്ക് മാത്രമാണ് എത്തുക. കാലം മാറുന്നതിന് അനുസരിച്ച് ചിന്തകള്‍ മാറേണ്ടതുണ്ട്. ഇടതുപക്ഷ പ്രസ്ഥാനം ഇതുവരെ ചെയ്ത കാര്യങ്ങളോടെല്ലാം എനിക്ക് വളരെ യോജിപ്പുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു.

ഏറ്റവും ബെസ്റ്റ് മുഖ്യന്‍

ഏറ്റവും ബെസ്റ്റ് മുഖ്യന്‍

എല്‍ഡിഎഫ് ഗംഭീരമായി തന്നെ കഴിഞ്ഞ നാലര വര്‍ഷവും ഭരിച്ചു. ആ ഭരണത്തില്‍ സംതൃപ്തിയുണ്ട്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണെന്ന് എനിക്ക് ഉറപ്പാണ്. ഒരുപാട് വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ കുറിച്ച് ഉണ്ടെങ്കിലും, ആ വീഴ്ച്ചകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. തെറ്റ് സംഭവിച്ചു എന്ന് പറയാനും സര്‍ക്കാരിന് മടിയില്ല. ഇതുപോലെ മുമ്പ് ഒരു സര്‍ക്കാരും ചെയ്തിട്ടുണ്ടാവില്ല. തെറ്റുകള്‍ മനപ്പൂര്‍വം ചെയ്യുകയും, എന്നാല്‍ അങ്ങനൊരു തെറ്റുണ്ടായിട്ടുണ്ടോ എന്ന് അറിയാത്ത പോലെ നടക്കുകയും ചെയ്യുന്ന നേതാക്കളാണ് കേരളത്തില്‍ ഇതുവരെ ഉണ്ടായിരുന്നത്.

എല്ലാം വ്യത്യസ്തം

എല്ലാം വ്യത്യസ്തം

മുന്‍കാല നേതാക്കളെ വെച്ച് നോക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരും നമ്മുടെ മുഖ്യമന്ത്രിയും ഏറെ വ്യത്യസ്തമാണ്. തെറ്റ് തിരുത്താനും അത് പിന്നീട് ആവര്‍ത്തിക്കാതിരിക്കാനും പരമാവധി സര്‍ക്കാരില്‍ നിന്നുണ്ടാവുന്നുണ്ട്. ഇടതുപക്ഷം ഇതേ രീതി തുടരുകയാണെങ്കില്‍ ഞാന്‍ അവര്‍ക്കൊപ്പമുണ്ടാവും. മരണം വരെ ഇടതുപക്ഷ അനുഭാവിയായി തുടരും. എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ നിന്ന് വ്യതിചലിച്ചാല്‍ അവരില്‍ നിന്ന് അകലുമെന്നും മണികണ്ഠന്‍ പറഞ്ഞു

കോണ്‍ഗ്രസിലും ഇഷ്ടക്കാര്‍

കോണ്‍ഗ്രസിലും ഇഷ്ടക്കാര്‍

കോണ്‍ഗ്രസിനോട് വിരോധമുണ്ടെന്ന് ആരും കരുതേണ്ട. കോണ്‍ഗ്രസിലും തനിക്ക് ഇഷ്ടപ്പെട്ട നേതാവുണ്ട്. എകെ ആന്റണിയാണ് ഏറ്റവും ഇഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവ്. ചാരായി നിരോധിച്ചത് കൊണ്ട് എന്റെ അമ്മയ്ക്ക് എകെ ആന്റണിയെ വലിയ ഇഷ്ടമാണ്. ഞാനും അറിയാതെ ആന്റണി ഫാന്‍ ആയിപ്പോയി. നമ്മളെ പോലെയല്ല കാര്യങ്ങള്‍, രാഷ്ട്രീയം പറയുമ്പോള്‍ അമ്മമാരുടെ സംസാരം ഇപ്പോഴും രാജീവ് ഗാന്ധിയും ആന്റണിയുമൊക്കെയാണ്.

ഇടതുപക്ഷം അങ്ങനെ ചെയ്യാന്‍ പാടില്ല

ഇടതുപക്ഷം അങ്ങനെ ചെയ്യാന്‍ പാടില്ല

ഇടതുപക്ഷം തെറ്റ് ചെയ്യുമ്പോള്‍ ഭയങ്കര ദേഷ്യം തോന്നാറുണ്ട്. കോണ്‍ഗ്രസോ ബിജെപിയോ എന്തെങ്കിലും തെറ്റ് ചെയ്താല്‍ നമുക്ക് ആ പ്രശ്‌നമില്ല. ഇടതുപക്ഷം ഒരിക്കലും അഴിമതിക്കേസിലോ കള്ളക്കേസിലോ ഉള്‍പ്പെടരുതെന്നാണ് എന്റെ ആഗ്രഹം. ഇതേ ചിന്താഗതിയുള്ള എല്ലാവരും അത് തന്നെയാണ് ആഗ്രഹിക്കുന്നത്. അവര്‍ വീണാല്‍ ജീവിതം തകര്‍ന്നെന്ന് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്. എല്ലാ പാര്‍ട്ടികളിലെയും സാധാരണക്കാരും ഇങ്ങനെ തന്നെയായിരിക്കും. അത് എല്ലാ നേതാക്കളും മനസ്സിലാക്കണം. രാഷ്ട്രീയ നേതാക്കളെ ദൈവങ്ങളായി കാണുന്ന സാധാരണക്കാരുണ്ട്. ആര് ഭരിച്ചാലും നാട് നന്നാവണമെന്നും മണികണ്ഠന്‍ പറഞ്ഞു.

ഇടതുപക്ഷം അങ്ങനെയല്ല

ഇടതുപക്ഷം അങ്ങനെയല്ല

ആരെങ്കിലും വരുന്നതും പോവുന്നതുമായ പാര്‍ട്ടിയല്ല ഇടതുപക്ഷം. വോട്ടിന് വേണ്ടിയല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഇനി അതാണ് ലക്ഷ്യമെങ്കില്‍ യോജിപ്പില്ല. ആര് ഭരിച്ചാലും ഇടതുപക്ഷം പ്രവര്‍ത്തനം ശക്താക്കണം. ഞങ്ങള്‍ ഈ കാര്യങ്ങളെ എതിര്‍ക്കും, ഇതിനെ അനുകൂലിക്കും എന്നെല്ലാം പറയാന്‍ ഒരു പ്രസ്ഥാനം ആവശ്യമാണ്. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ ഭരിക്കാം എന്ന് പറയുന്ന പാര്‍ട്ടിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഭരിക്കാന്‍ വേണ്ടി ആരെ വേണമെങ്കിലും ഒപ്പം കൂട്ടുകയോ കളയുകയോ ചെയ്യുന്ന മറ്റ് പാര്‍ട്ടികളെ ഇടതുപക്ഷമായാല്‍ അത് ഞാന്‍ ഒഴിവാക്കും.

ആ ആധി ഇപ്പോഴുണ്ട്

ആ ആധി ഇപ്പോഴുണ്ട്

മറ്റുള്ളവരെ പോലെ ഇടതുപക്ഷം ചെയ്യേണ്ടതില്ല. ഇടതുപക്ഷമില്ലാതായാല്‍ എന്ത് ചെയ്യുമെന്ന് ആധി എനിക്കുണ്ട്. മറ്റാരിലും എനിക്ക് വിശ്വാസമില്ല. ഇടതുപക്ഷത്ത് നിന്ന് മാറി ചിന്തിക്കേണ്ട കാലഘട്ടം ഉണ്ടാവാതെ ഇരിക്കട്ടെ എന്നാണ് ആഗ്രഹം. ബിജെപിക്കാര്‍ അടക്കം എന്നെ ഇഷ്ടപ്പെടുന്നുണ്ട്. കോണ്‍ഗ്രസുകാരില്‍ ഇഷ്ടക്കാരുണ്ട്. അവരൊന്നും രാഷ്ട്രീയം പറഞ്ഞത് കൊണ്ട് എന്റെ സിനിമ കാണാതിരിക്കും എന്ന ഭയമില്ല. രാഷ്ട്രീയമുള്ളത് കൊണ്ട് ആരും മിണ്ടാതിരിക്കരുത്. എല്ലാ വ്യക്തികള്‍ക്കും ഉള്ളത് പോലെ എനിക്കും രാഷ്ട്രീയമുണ്ട്. എല്ലാവര്‍ക്കും അത് ഉണ്ടാകണമെന്നും മണികണ്ഠന്‍ പറഞ്ഞു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
manikandan achari who supports ldf says pinarayi vijayan is best cm of kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X