കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കണ്ണിറുക്കല്‍' ഇസ്ലാം വിരുദ്ധം; മാണിക്യമലരായ പൂവി വീണ്ടും പൊല്ലാപ്പാകുന്നു... സുപ്രീം കോടതിയില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മാണിക്യ മലരായ പൂവി എന്ന ഗാനം വീണ്ടും വിവാദത്തിലേക്ക്

ദില്ലി: ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയി മാറിയ മാണിക്യ മലരായ പൂവി എന്ന ഗാനം വീണ്ടും വിവാദത്തിലേക്ക്. ഗാനത്തിനെതിരെ നേരത്തേയും ചിലര്‍ രംഗത്ത് വന്നിരുന്നു. അവര്‍ ഉന്നയിച്ച ആവശ്യം തന്നെയാണ് ഇപ്പോള്‍ ചിലര്‍ വീണ്ടും ഉന്നയിക്കുന്നത്.

മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗത്തിനെതിരെയാണ് പുതിയ ഹര്‍ജി. അത് ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാണ് ആരോപണം. ഹൈദരാബാദ് സ്വദേശികളായ രണ്ട് പേരാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Oru Adaar Love

ഇസ്ലാമില്‍ കണ്ണിറുക്കലിന് വിലക്കുണ്ടെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയും ഖദീജ ബീവിയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് പറയുന്ന പാട്ടില്‍ അത്തരം ഒരു ഗാനരംഗം വരുന്നത് മതവികാരം വ്രണപ്പെടുത്തുന്നതും ദൈവനിന്ദയും ആണ് എന്നാണ് ആക്ഷേപം.

അതുകൊണ്ട് തന്നെ സിനിമയില്‍ നിന്ന് ഗാനം പിന്‍വലിക്കണം എന്നാണ് ഇവരുടെ ആവശ്യം. മാത്രമല്ല, ഈ ഗാനരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയണം എന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഗാനരംഗങ്ങളില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യര്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ കക്ഷിചേരുന്നതിനായി നല്‍കിയ അുേക്ഷയില്‍ ആണ് ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീറുദ്ദീന്‍ അലി ഖാന്‍ എന്നിവര്‍ ഈ കാര്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഒറ്റ ഗാനം മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനിടെ തന്നെ ഗാനരംഗത്തില്‍ അഭിയിച്ച പ്രിയ പ്രകാശ് വാര്യര്‍ ആഗോള പ്രശസ്തയായി മാറുകയും ചെയ്തിരുന്നു. ഗാനരംഗം ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു.

അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾഅടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ

English summary
Manikya Malaraya Poovee again in controversy: Plea in Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X