മണിലാലിന്‍റെ കൊലപാതകം: നാടാകെ പ്രതിഷേധം ഉയരണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന സ. മണിലാലിനെ ക്രൂരമായി വധിച്ച ആർഎസ്എസിനെതിരെ ശക്തമായ പ്രതിഷേധം നാടാകെ ഉയരേണ്ടതുണ്ടെന്ന് മന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ നാട്ടിൽ ക്രമസമാധാനം തകർക്കാനുള്ള ആസൂത്രിതമായ ശ്രമം തന്നെയാണിത് എന്ന കാര്യത്തിൽ സംശയമില്ല. യാതൊരു അക്രമ സംഭവങ്ങളുമില്ലാത്ത നാട്ടിൽ മനപൂർവ്വം സംഘർഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന സ. മണിലാലിനെ ക്രൂരമായി വധിച്ച ആർഎസ്എസിനെതിരെ ശക്തമായ പ്രതിഷേധം നാടാകെ ഉയരേണ്ടതുണ്ട്. ആർ എസ് എസ് ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ രാഷ്ട്രീയ എതിരാളികളാൽ കൊല ചെയ്യപ്പെടുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്തകനാണ് സ. മണിലാൽ.

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ നാട്ടിൽ ക്രമസമാധാനം തകർക്കാനുള്ള ആസൂത്രിതമായ ശ്രമം തന്നെയാണിത് എന്ന കാര്യത്തിൽ സംശയമില്ല. യാതൊരു അക്രമ സംഭവങ്ങളുമില്ലാത്ത നാട്ടിൽ മനപൂർവ്വം സംഘർഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്.












Click it and Unblock the Notifications