കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എയ്ക്ക് കനത്തതിരിച്ചടി; വിജയം റദ്ദാക്കി ഹൈക്കോടതി

Google Oneindia Malayalam News

ഇംഫാല്‍: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂടുമാറിയ എംഎല്‍എയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി മണിപ്പൂര്‍ ഹൈക്കോടതി. അന്നത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതിയിലാണ് ഇപ്പോള്‍ ബിജെപി അംഗമായ നേതാവിന്‍റെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയതെന്നാണ് പ്രത്യേകത. 2017 ലെ മണിപ്പൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വാങ്ഖേ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഒക്രം ഹെന്റിയുടെ തിരഞ്ഞെടുപ്പാണ് കോടതി റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ബിജെപി നേതാവ് യംഖാം എരാബോട്ട് സിംഗ് ആയിരുന്നു ഒക്രത്തിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

മണിപ്പൂര്‍ ഹൈക്കോടതി

മണിപ്പൂര്‍ ഹൈക്കോടതി

മണിപ്പൂര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് എം വി മുരളീധരന്‍റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ് സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ ശ്രദ്ധേയമായ കേസില്‍ വിധി പ്രസ്താവിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ ഹെൻറി തന്റെ വിദ്യാഭ്യാസ യോഗ്യത മനഃപൂർവ്വം തെറ്റായി സൂചിപ്പിച്ചെന്നായിരുന്നു ബിജെപി നേതാവിന്‍റെ പരാതി.

വിജയം റദ്ദാക്കി

വിജയം റദ്ദാക്കി

യംഖാം എരാബോട്ട് സിംഗിന്‍റെ പരാതിയില്‍ വിശദമായ വാദം കേട്ട കോടതി മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഒക്രം കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. ഒക്രത്തിന്‍റെ വിജയം റദ്ദാക്കിയ കോടതി പരാതിക്കാരനും 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വാങ്ഖേ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്ത് യംഖാം എരാബോട്ട് സിംഗിനിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

2017 ലെ തിരഞ്ഞെടുപ്പ്

2017 ലെ തിരഞ്ഞെടുപ്പ്

2012, 2007 വര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി അംഗമായി എരാബോട്ടിനെ പരാജയപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസി ടിക്കറ്റില്‍ 2017 ല്‍ ഒക്രം മണ്ഡലത്തില്‍ വിജയിച്ചത്. നാലായിരത്തിനടുത്ത് വോട്ട് നേടിയായിരുന്നു ഒക്രത്തിന്‍റെ വിജയം. കോണ്‍ഗ്രസിന് 16753 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 12457 വോട്ടായിരുന്നു നേടാന്‍ സാധിച്ചത്.

നാമനിർദ്ദേശ പത്രികയില്‍

നാമനിർദ്ദേശ പത്രികയില്‍

എന്നാല്‍ അന്ന് തന്നെ വിജയത്തിനെതിരായ പരാതിയുമായി ബിജെപി സ്ഥാനാര്‍ത്ഥി രംഗത്ത് എത്തുകയായിരുന്നു. നാമനിർദ്ദേശ പത്രികയില്‍ ഹെൻറി പഞ്ചാബ് സർവകലാശാലയിൽ നിന്നും ബിഎ പാസായി എന്നായിരുന്നു ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായി സമര്‍പ്പിച്ചത്. സിബിഎസ്ഇയിലെ മണിപ്പൂർ പബ്ലിക് സ്കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസായതായും നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിരുന്നു.

മരുമകന്‍

മരുമകന്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗതയില്‍ പരാതി ഉന്നയിച്ച് ബിജെപി സ്ഥാനാര്‍്തഥി ഒരു ക്രിമിനൽ കേസിനെക്കുറിച്ചും മയക്കുമരുന്ന് കേസിനെക്കുറിച്ചും ഹെൻറി തിരഞ്ഞെടുപ്പ് കമ്മീഷന് വെളിപ്പെടുത്തിയിട്ടില്ലെന്നും സിംഗ് വ്യക്തമാക്കിയിരുന്നു. മുൻ മണിപ്പൂർ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിന്റെ മരുമകന്‍ കൂടിയാണ് ഒക്രം.

കൂടുമാറ്റം

കൂടുമാറ്റം

കോടതിയില്‍ തിരഞ്ഞെടുപ്പ് കേസ് നില്‍കുന്നതിനിടെയാണ് മറ്റ് അഞ്ച് കോൺഗ്രസ് എം‌എൽ‌എമാർക്കൊപ്പം കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. സെപ്റ്റംബറിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ആറ് കാബിനറ്റ് മന്ത്രിമാരെ ഒഴിവാക്കി ഹെൻറി ഉൾപ്പെടെ അഞ്ച് പുതിയ മന്ത്രിമാരായി ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. സാമൂഹ്യക്ഷേമം, സഹകരണം, മഹുദ് എന്നീ വകുപ്പുകളായിരുന്നു അദ്ദേഹം വഹിച്ചത്

പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

English summary
Manipur High Court Cancels Okram Henry's election victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X