മണിപ്പൂരില്‍ നിലപാട് മാറ്റി ഓര്‍ത്തഡോക്സ് സഭ; 'ഉണ്ടായത് രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മാത്രം'
തിരുവനന്തപുരം: മണിപ്പൂര്‍ കലാപത്തില്‍ നിലപാട് മാറ്റി ഓര്‍ത്തഡോക്സ് സഭ. മണിപ്പൂരിലേത് രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായിരുന്നു എന്ന് ഓര്‍ത്തഡോക്സ് സഭ ബസേലിയോസ് മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ഡിഎ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതില്‍ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
'മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതില്‍ സന്തോഷം. കേരളത്തില്‍ നിന്ന് രണ്ട് പേര് മന്ത്രിമാരായി വന്നതില്‍ പ്രത്യേക സന്തോഷം. തൃശൂരില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് കിട്ടിയിട്ടുണ്ടാകും. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം ക്രിസ്തീയ സഭകളോട് അടുപ്പമുണ്ടാക്കി. മണിപ്പൂരിലേത് രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി ചിത്രീകരിക്കാനും അത് മനസിലാക്കാനും സാധിച്ചു,' അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലുണ്ടായ നാശനഷ്ടങ്ങൡ കൂടുതലും ക്രൈസ്തവപള്ളികള്‍ ആക്രമിക്കപ്പെട്ടു. സ്വാഭാവികമായും ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായപ്പോള്‍ ഓരോ ഗോത്രവും മറ്റേ ഗോത്രത്തിന്റെ എന്തെല്ലാമുണ്ടോ അതെല്ലാം നശിപ്പിക്കുക എന്നതാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. അതിനെകുറിച്ച് വലുതായി ആശങ്കപ്പെടേണ്ടതില്ല എന്നതാണ് ക്രൈസ്തവര്‍ മനസിലാക്കുന്നത് എന്നും മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു.
തൃശൂര്‍ തുടക്കമായിരിക്കുമോ എന്ന് ബിജെപിയാണ് പറയേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒരു കാലത്ത് തിരുവന്തപുരത്ത് ബിജെപിക്ക് നിയമസഭയില്‍ ഒരു സീറ്റ് കിട്ടി. അത് പിന്നെ പോയി. ഇതുവരേയും ഒരു ലോക്സഭാ മണ്ഡലം കിട്ടിയില്ല. ഇപ്പോള്‍ അത് കിട്ടി. അടുത്ത തവണ ഇതുണ്ടാകുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല,' ബസേലിയോസ് മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു
കേരളത്തില്‍ ഒരു ഭരണവിരുദ്ധ വികാരമുണ്ട് എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും അങ്ങനെയായിരുന്നെങ്കില്‍ ഒരു സീറ്റ് പോലും എല്‍ഡിഎഫിന് കിട്ടില്ലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന് ബൂത്തടിസ്ഥാനത്തില്‍ എന്ത് തിരിച്ചടിയാണ് ഉണ്ടായത് എന്ന് പരിശോധിക്കാനും അതിന് അനുസരിച്ച് നടപടിയെടുക്കാനും സാധിക്കും. അത് തങ്ങള്‍ അവരോട് പറയേണ്ട കാര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ക്രൈസ്തവ കൂട്ടക്കൊല എന്നായിരുന്നു മണിപ്പൂര്‍ കലാപത്തെ ഓര്‍ത്തഡോക്സ് സഭ വിശേഷിപ്പിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി ഓര്‍ത്തഡോക്സ് സഭ വിലയിരുത്തുന്നത്. നേരത്തെ മൂന്നാം സര്‍ക്കാര്‍ രൂപീകരിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടേ എന്നായിരുന്നു ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ആശംസിച്ചിരുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications