Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍; ക്രൈസ്തവ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രി കേരളത്തില്‍, ബിഷപ്പുമായി കൂടിക്കാഴ്ച

തൃശൂര്‍: മണിപ്പൂര്‍ ക്രൈസ്തവ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് സംസ്ഥാനത്ത് എത്തി. സി ബി സി ഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. തൃശൂര്‍ ബിഷപ്പ് ഹൗസില്‍ എത്തിയാണ് കൂടിക്കാഴ്ച. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ രാജ്കുമാറിന്റെ വീടും ആക്രമിക്കപ്പെട്ടിരുന്നു.

മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വന്നശേഷവും സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് സി ബി സി ഐ പ്രസിഡന്റ്ും തൃശൂര്‍ അതിരൂപത അധ്യക്ഷനുമായ മാര്‍ ആന്ഡ്രൂസ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി കേരളത്തില്‍ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

thrissur

മണിപ്പൂരില്‍ കലാപത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിപ്പെട്ടത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. വിശ്വാസികള്‍ അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. ക്രൈസ്തവരുടെ പ്രതിഷേധം നേരിട്ട് അറിയിക്കുന്നതിന് വേണ്ടിയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പുമായി സന്ദര്‍ശനത്തിന് ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു. ജില്ലയിലെ ബി ജെ പി നേതാക്കള്‍ക്കൊപ്പമാണ് കേന്ദ്രമന്ത്രി ബിഷപ്പ് ഹൗസില്‍ എത്തിയത്. അതേസമയം, മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

മണിപ്പൂരില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ആരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. ഭരണഘടന അനുവദിക്കുന്ന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും വേദനിക്കുന്ന മണിപ്പൂര്‍ ജനതയ്ക്കൊപ്പം മുഴുവന്‍ ക്രൈസ്തവരുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടെന്നും പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സി ബി സി ഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. വെള്ളിയാഴ്ച നടന്ന വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ബിഷ്ണുപൂര്‍ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ കുകി വിഭാഗത്തില്‍പ്പെട്ടവരും ഒരാള്‍ മെയ്‌തെയ് വിഭാഗക്കാരനുമാണെന്ന് പോലീസ് അറിയിച്ചു. രണ്ട് മാസമായി സംഘര്‍ഷം തുടരുന്ന സംസ്ഥാനത്ത് 100 ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 3000ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+