കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2050ല്‍ പലസ്തീന്‍ പലസ്തീനികാര്‍ക്ക് സ്വന്തമാകും: മണിശങ്കര്‍ അയ്യര്‍

Google Oneindia Malayalam News

കോഴിക്കോട്: ഫലസ്തീന്‍ ജനതയെ ഇസ്രഈല്‍ കൂട്ടക്കൊല നടത്തുമ്പോള്‍ മൗനം പാലിക്കു മോദി സര്‍ക്കാര്‍ രാജ്യത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും അധികം അടിച്ചമര്‍ത്തപ്പെടുന്ന ജനതയാണ് ഫലസ്തീലിലേതെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. 2050 ആകുമ്പോഴേക്കും ഇസ്രായേലിലെ ജൂതജനസംഖ്യയെ ഫലസ്തീനികള്‍ മറികടക്കും. അപ്പോഴേയ്ക്കും ഫലസ്തീന്‍ അവര്‍ക്ക് സ്വന്തമാവുകയും ചെയ്യും. 1947ല്‍ ഫലസ്തീനെ വിഭജിച്ച് ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത ഏക ഇസ്ലാമികേതര രാജ്യം ഇന്ത്യയായിരുന്നു. സ്വാതന്ത്ര്യം നേടി മൂന്നു മാസം പിന്നിടും മുമ്പായിരുന്നു ഇന്ത്യയുടെ ഈ നിലപാട്. വന്‍ശക്തികളടക്കം 51ല്‍ 40 രാജ്യങ്ങളും വിഭജനത്തെ പിന്തുണച്ചപ്പോള്‍ പാക്- ഇന്ത്യ വിഭജനത്തിന്റെ മുറിവുകള്‍ പേറുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്രു ഇസ്രായേലിനെതിരെ വോട്ടു ചെയ്തു. തുടര്‍ന്ന് 1990വരെ ഇസ്രായേലിനെ നിയമപരമായി അംഗീകരിക്കാന്‍ ഇന്ത്യ കൂട്ടാക്കിയില്ല. 90ല്‍ യാസര്‍അറഫാത്തിന്റെ അനുമതിയോടെയാണ് നരസിംഹറാവു ഇസ്രായേലിനെ അംഗീകരിച്ചത്.

manishankaraiyer

1938ല്‍ മഹാത്മാഗാന്ധി തന്നെ ഫലസ്തീന്‍ അറബികളുടേതാണെന്ന് വ്യക്തമാക്കിയിരുന്നു. ഫലസ്തീനികളെ വീട്ടില്‍ നിന്ന് അടിച്ചിറക്കി കാലികളെ പോലെ പുറത്താക്കുകയാണ് ജൂതരാഷ്ട്രം ചെയ്തത്. എതിര്‍ത്തവരെ വെടിവെച്ചുകൊല്ലുകയായിരുന്നു. എന്നാല്‍ ലോകത്ത് ജൂതര്‍ക്ക് അഭയം നല്‍കിയ ഏക സമുദായം മുസ്‌ലിംകളാണെ് അവര്‍ മറന്നു. യൂറോപ്പില്‍ എല്ലായിടത്തും ജൂതന്മാരെ വേട്ടയാടിയപ്പോള്‍ മുസ്‌ലിം സ്‌പെയിനാണ് ജൂതര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ ഇടം നല്‍കിയത്. മറ്റൊരു ദേശം കേരളമാണ്. കത്തോലിക്കനായിരുന്നു ഹിറ്റ്‌ലര്‍. യൂറോപ്പില്‍ ജൂതരുടെ ശല്യം ഒഴിവാക്കാനാണ് അവര്‍ ഇസ്രായേല്‍ സ്ഥാപിച്ചത്. ലോകത്തിലെ മുഴുവന്‍ ജൂതര്‍ക്കും ഇസ്രായേലിലേക്ക് വരാമെങ്കില്‍ ഫലസ്തീനികള്‍ക്ക് പ്രവേശനമില്ല. സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായിത്തീര്‍ ജനതയാണ് ഫലസ്തീനികളുടെതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നം മുസ്‌ലിംകളുടെ വിഷയമല്ലെ്‌നനും അത് അടിച്ചമര്‍ത്തപ്പെടുന്ന ജനതയോടുള്ള ഐക്യദാര്‍ഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. ഹുസൈന്‍ മടവൂര്‍, എ.പി അബ്ദുല്‍ വഹാബ്, സി.കെ അബ്ദുല്‍ അസീസ്, സി.ടി സക്കീര്‍ ഹുസൈന്‍ പ്രസംഗിച്ചു.

English summary
Manishankara Iyer: In 2050 Palestinians will get palestine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X