• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിയന്‍പിള്ള രാജു ഫിറ്റ് ആണ്... ഒരു പ്രശ്‌നവും ഇല്ല; സുഡോക്കുവിന് നേരിട്ടെത്തി ഡബ്ബിങ്

തിരുവനന്തപുരം: സിനിമ നടനും നിര്‍മാതാവും ആയ മണിയന്‍പിള്ള രാജു കൊവിഡ് ബാധിതനായിരുന്നു. ഇതോടൊപ്പം അദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി.

'പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവുകെട്ട യോദ്ധാവെന്ന് മുദ്രകുത്താം'... തുറന്നടിച്ച് ആര്യാടന്‍'പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവുകെട്ട യോദ്ധാവെന്ന് മുദ്രകുത്താം'... തുറന്നടിച്ച് ആര്യാടന്‍

കെഎം ഷാജി ഒളിവിലല്ല; വിജിലന്‍സ് നോട്ടീസ് കൈപ്പറ്റി, ചോദ്യം ചെയ്യല്‍ നാളെ... അറസ്റ്റിന് സാധ്യത?കെഎം ഷാജി ഒളിവിലല്ല; വിജിലന്‍സ് നോട്ടീസ് കൈപ്പറ്റി, ചോദ്യം ചെയ്യല്‍ നാളെ... അറസ്റ്റിന് സാധ്യത?

ഒടുവില്‍ രാജുവിന്റെ മകന്‍ നിരഞ്ജിന് ഇതേ കുറിച്ച് പരസ്യ പ്രതികരണം തന്നെ നടത്തേണ്ടി വന്നു. തന്റെ അച്ഛനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു ഫേസ്ബുക്കിലൂടെ നിരഞ്ജ് ആവശ്യപ്പെട്ടത്. എന്തായാലും രാജു ഇപ്പോള്‍ ആരോഗ്യവാനാണ്. അതിനുള്ള തെളിവും പുറത്ത് വന്നു. പരിശോധിക്കാം...

കൊവിഡും ന്യുമോണിയയും

കൊവിഡും ന്യുമോണിയയും

കൊവിഡിനെ പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും മണിയന്‍പിള്ള രാജുവിന് കൊവിഡ് പിടിപെടുകയായിരുന്നു. ഇതിന് പിറകെ ന്യുമോണിയ കൂടി ബാധിച്ചതോടെ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു.

ശബ്ദം പോലുമില്ലാതെ

ശബ്ദം പോലുമില്ലാതെ

ഐസിയുവില്‍ കഴിയുന്ന സമയത്ത് ശബ്ദം പോലും ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം പതിനെട്ട് ദിവസത്തോളം ആണ് അദ്ദേഹം ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. പിന്നീട് പതിയെ ശബ്ദം തിരികെ ലഭിക്കുകയും ചെയ്തു.

വ്യാപക പ്രചാരണം

വ്യാപക പ്രചാരണം

ഇതിനിടെയാണ് രാജുവിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വ്യാജവാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങിയത്. രാജു അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നായിരുന്നു വാര്‍ത്തകള്‍. അതുപോലെ തന്നെ ശബ്ദം നഷ്ടപ്പെട്ടതിനെ കുറിച്ചും വ്യാജ പ്രചാരണങ്ങളുണ്ടായി.

രാജു തിരിച്ചെത്തി

രാജു തിരിച്ചെത്തി


എന്നാല്‍ എല്ലാ വ്യാജ പ്രചാരണങ്ങളേയും തള്ളിക്കൊണ്ട് മണിയന്‍പിള്ള രാജു തിരിച്ചെത്തിയിരിക്കുകയാണ്. 'സുഡോകു' എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനാണ് അദ്ദേഹം നേരിട്ടെത്തിയത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചായിരുന്നു ഡബ്ബിങ്.

ഒരു പ്രശ്‌നവും ഇല്ല

ഒരു പ്രശ്‌നവും ഇല്ല

പൂര്‍ണ ആരോഗ്യവാനായാണ് വ്യാജപ്രചാരകരുടെ വായടപ്പിച്ചുകൊണ്ട് അദ്ദേഹം ഡബ്ബിങ്ങിനെത്തിയത്. ഒറ്റ ദിവസം കൊണ്ട് തന്നെ അദ്ദേഹം ഡബ്ബിങ് പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു. അടുത്ത സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

എങ്ങനെ രോഗം കിട്ടി

എങ്ങനെ രോഗം കിട്ടി

ഫെബ്രുവരി മാസം അവസാനം കൊച്ചിയില്‍ നിന്നാണ് രാജുവിന് രോഗം പകര്‍ന്നത് എന്നാണ് കരുതുന്നത്. റെക്കോര്‍ഡിങ്ങിന് വേണ്ടിയായിരുന്നു അദ്ദേഹം കൊച്ചിയില്‍ എത്തിയത്. കെബി ഗണേഷ് കുമാര്‍ എംഎല്‍എയും അവിടെ ഉണ്ടായിരുന്നു. അടുത്ത ദിവസമാണ് ഗണേഷ് കൊവിഡ് പോസിറ്റീവ് ആയത്. രണ്ട് ദിവസത്തിന് ശേഷം മണിയന്‍പിള്ള രാജുവും രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയായിരുന്നു.

കൊവിഡ് വ്യാപനം

കൊവിഡ് വ്യാപനം


രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രണ്ടാം തരംഗം ഒന്നാം തരംഗത്തേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11 ശതമാനത്തിന് മുകളിലാണ് ഇപ്പോള്‍.

22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?

ജി സുധാകരന്‍ കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്‍ക്കും മനസ്സിലാകുംജി സുധാകരന്‍ കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്‍ക്കും മനസ്സിലാകും

English summary
Maniyanpilla Raju's health is ok now and he dubbed a movie in a single day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X