കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമുടി വേണുവിനോട് യുവതലമുറ അനാദരവ് കാട്ടി; മരിച്ചപ്പോള്‍ പലരും വന്നില്ല: മണിയന്‍ പിള്ള രാജു

Google Oneindia Malayalam News

അന്തരിച്ച നടന്‍ നെടുമുടി വേണുവിന് യുവതലമുറയിലെ നടീ നടന്‍മാരില്‍ നിന്നും വേണ്ട ആദരം ലഭിച്ചില്ലെന്ന് മണിയന്‍ പിള്ള രാജു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോഴൊന്നും അധികം ആരും വന്നിരുന്നില്ല. പണ്ട് നസീര്‍ സര്‍ മരിച്ചപ്പോഴത്തെ ചിത്രങ്ങല്‍ എടുത്ത് നോക്കണം. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ചേര്‍ന്നായിരുന്നു അന്ന് നസീറിന്റെ ശവമഞ്ചം ചുമന്നത്. എന്നാല്‍ നെടുമുടി വേണു മരിച്ചപ്പോള്‍ പലരും വന്നില്ല. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ബന്ധങ്ങളിലുള്ല ഒരു മാറ്റം ആയിരിക്കാം ഇതിന് കാരണം.

പണ്ടൊക്കെ ഒരു ഷോട്ട് കഴിഞ്ഞാല്‍ എല്ലാവരും വന്ന് ചിരിയും തമാശയൊക്കെ പറഞ്ഞ് ഇരിക്കും. ഇപ്പോള്‍ അവനവന്റെ ഷോട്ട് കഴിഞ്ഞാല്‍ നേരെ കാരവാനിലേക്ക് ഓടുകയാണ്. അതിന് അകത്ത് അവര്‍ക്ക് അവരുടെ സ്വന്തം ലോകവും സ്വന്തം സ്വര്‍ഗ്ഗവുമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മറ്റ് നടീനടന്‍മാരുമായൊന്നും വലിയ ബന്ധം കാണില്ലെന്നും ചാനല്‍മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍ പിള്ള രാജു പറയുന്നു.

ഇത് വെറും ഇടത്പക്ഷ വിരോധം മാത്രമാണ്; ഞങ്ങൾക്ക് കെ റെയിൽ വേണം; ഹരീഷ് പേരടിഇത് വെറും ഇടത്പക്ഷ വിരോധം മാത്രമാണ്; ഞങ്ങൾക്ക് കെ റെയിൽ വേണം; ഹരീഷ് പേരടി

നെടുമുടി വേണുമായി ഒന്നിച്ച് എണ്‍പതോളം സിനിമകള്‍

നെടുമുടി വേണുമായി ഒന്നിച്ച് എണ്‍പതോളം സിനിമകള്‍ ചെയ്തുകാണും. 75 മുതലുള്ള ബന്ധമാണ്. അന്ന് അങ്ങേര് അറിയപ്പെടുന്നത് ശശികുമാര്‍ എന്നാണ്. വീട്ടില്‍ വിളിക്കുന്ന പേരാണ് വേണു. അടുത്തിടെ ഒരുദിവസം എന്നെ വിളിച്ച് കിംസ് ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ പോവുന്നതിനെ കുറിച്ച് പറയുന്നു. നാല് ദിവസം കഴിഞ്ഞ് മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ തന്നെ ശബ്ദത്തിലെ ക്ഷീണം നമുക്ക് അറിയാമായിരുന്നു. അന്നാണ് ഞാനും വേണുവും തമ്മില്‍ അവസാനമായി സംസാരിച്ചത്.

ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും; ഞെട്ടിച്ച് ദുല്‍ഖറും

അഞ്ചാം തിയതി ഫാസിലുമായി ഫോണില്‍

അഞ്ചാം തിയതി ഫാസിലുമായി ഫോണില്‍ സംസാരിച്ചതായി അറിഞ്ഞു. വേറെ ആരെ വിളിച്ചതായും അറിയില്ല. വലിയ ഷൂട്ടിങ് തിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും മോഹന്‍ലാല്‍ മമ്മൂട്ടിയും വേണുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു. അവര്‍ വന്നതോടെ മൊത്തം മലയാള സിനിമയും വന്നത് പോലെയാണ്. എന്നാലും വരേണ്ട പലരും വന്നില്ലെന്നും മണിയന്‍ പിള്ള രാജു പറയുന്നു.

ദേശീയ അവാര്‍ഡ് കിട്ടാന്‍ 100 ശതമാനം അര്‍ഹനായ ഒരു നടന്‍

ദേശീയ അവാര്‍ഡ് കിട്ടാന്‍ 100 ശതമാനം അര്‍ഹനായ ഒരു നടനായിരുന്നു നെടുമുടി വേണു. എംജിആറിനും ശിവാജി ഗണേഷനുമൊക്കെ അവാര്‍ഡ് കിട്ടിയ ത് വളരെ താമസിച്ചിട്ടാണെന്നും ഞാന്‍ അദ്ദേഹത്തോട് പറയുമായിരുന്നു. വേണു എന്ന് പറയുന്നത് ഒരു സമ്പൂര്‍ണ്ണ കലാകാരനാണ്. കേവലം ഒരു നടന്‍ മാത്രമല്ല. കാവലത്തിന്റെ തിരുവരങ്ങില്‍ നിന്നും വേണുവിന്റെ ഒരു വളര്‍ച്ചയുണ്ട്. നാടകമായാലും, നൃത്തമായാലും സംസ്കൃതമായാലും പുള്ളിക്ക് അറിവും ജ്ഞാനവുമുണ്ട്.

ഏറെക്കുറെ എല്ലാ വാദ്യോപകരണങ്ങളും പുള്ളിക്ക് അറിയാം.

ഏറെക്കുറെ എല്ലാ വാദ്യോപകരണങ്ങളും പുള്ളിക്ക് അറിയാം. ചെണ്ട മാത്രമല്ല, മദ്ദളം, മിഴാവ്, കിഞ്ചിറ, ഇടയ്ക്ക് എല്ലാം അറിയാം. സുഹൃത്തുക്കളുമായി ഇരിക്കമ്പോള്‍ പുള്ളിക്ക് ഒരു പെട്ടിയോ മേശയോ കിട്ടിയാല്‍ മതി അസാധ്യമായി ഏത് പാട്ടിനൊപ്പവും താളം പിടിക്കും. ധിം തരികിട തോം എന്ന സിനിയുണ്ട്. അതില്‍ ബാലയൊക്കെയുണ്ട്. ബാലയിലെ എല്ലാ പാട്ടുകളും സ്പോട്ടില്‍ എഴുതി പാടിയത് വേണുവാണ്. മറ്റുള്ളവരെ വളര്‍ത്തിക്കൊണ്ട് വരുന്നതിലും അദ്ദേഹത്തിന് വലിയ മിടുക്കാണെന്നും മണിയന്‍പിള്ള രാജു പറയുന്നു.

കൊച്ചിന്‍ ഹനീഫ മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞതിനെ കുറിച്ചും

അഭിമുഖത്തില്‍ കൊച്ചിന്‍ ഹനീഫ മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞതിനെ കുറിച്ചും മണിയന്‍ പിള്ള രാജുവിനോട് ചോദിക്കുന്നുണ്ട്. സിനിമയില്‍ ചാന്‍സ് അന്വേഷിച്ച് നടക്കുന്ന കാലം തൊട്ടുള്ള ബന്ധമാണ് കൊച്ചിന്‍ ഹനീഫയുമായെന്നാണ് താരം പറയുന്നത്. ഒരിക്കല്‍ കയ്യില്‍ പൈസയൊന്നും ഇല്ലാത്ത ഒരു ദിവസം ഞാന്‍ ഹനീഫയുടെ അടുത്ത് പോയി എന്തെങ്കിലും പൈസ ഉണ്ടോന്ന് ചോദിച്ചു. ഹനീഫ ഉടനെ ഒരു ഖുറാനില്‍ നിന്നും പത്ത് രൂപ എടുത്ത് തന്നു. ഞാന്‍ പുറത്ത് പോയി ഭക്ഷണം കഴിച്ച് തിരിച്ച് വന്നു.

അപ്പോഴും ഹനീഫ അവിടെ ഭക്ഷണം കഴിക്കാതെ നില്‍ക്കുകയാണ്

അപ്പോഴും ഹനീഫ അവിടെ ഭക്ഷണം കഴിക്കാതെ നില്‍ക്കുകയാണ്. ഞാന്‍ ചോദിച്ചപ്പോള്‍ ഇന്ന് എന്തോ നല്ല സുഖമില്ല ഞാന്‍ കഴിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വൈകുന്നേരും വന്നപ്പോഴും ഹനീഫ കഴിക്കാന‍് പോയിട്ടില്ല. അപ്പോള്‍ ചോദിച്ചപ്പോള്‍ പറയുകയാണ് ' എന്റെ കയ്യില്‍ ഉണ്ടായിരുന്ന അവസാനത്തെ പത്ത് രൂപയാണ് നിനക്ക് എടുത്ത് തന്നതെന്ന്'. അങ്ങനെയുള്ള ഒരാള്‍ മരിക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഹനീഫയുടെ കല്യാണത്തിന് ഞാന്‍ കുറച്ച് വൈകിയായിരുന്നു

ഹനീഫയുടെ കല്യാണത്തിന് ഞാന്‍ കുറച്ച് വൈകിയായിരുന്നു ചെന്നത്. എല്ലാവരും വന്ന് പോയി. ഹനീഫയും ഭാര്യയും മാത്രം സ്റ്റേജിലുണ്ട്. ഞാന്‍ വരുന്നത് കൊണ്ട് മാത്രം അവര്‍ അവിടെ കാത്ത് നില്‍ക്കുകയായിരുന്നു. അല്ലെങ്കില്‍ അരമണിക്കൂര്‍ മുന്‍പേ പരിപാടി അവസാനിപ്പിക്കേണ്ടതായിരുന്നു. അത്രയും വലിയ ആത്മബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും മണിയന്‍പിള്ള രാജു പറയുന്നു.

ഷാജി കൈലാസ്, പ്രിയദര്‍ശന്‍, ജോഷി

ഷാജി കൈലാസ്, പ്രിയദര്‍ശന്‍, ജോഷി തുടങ്ങിയ സംവിധായകരുമായുള്ള ബന്ധത്തെക്കുറിച്ചും അഭിമുഖത്തില്‍ മണിയന്‍ പിള്ള പറയുന്നു. ഷാജി കൈലാസിന്റെ എല്ലാ ഹിറ്റ് പടങ്ങളിലും ഞാനുണ്ടായിരുന്നു. വന്നു കണ്ടു കീഴടക്കി എന്ന പടത്തില്‍ അഭിനയിച്ചതിന് ശേഷം ജോഷി സര്‍ തുടര്‍ന്നുള്ള എല്ലാ സിനിമകളിലേക്കും വിളിക്കാന്‍ തുടങ്ങി. എന്നെ വലിയ ഇഷ്ടമാണ്. പുള്ളി മാത്രമാണ് എന്നെ മണിയാ.. എന്ന് വിളിക്കുന്നത്.

സെവന്‍സിലാണ് അവസാനമായി അഭിനയിച്ചത്.

സെവന്‍സിലാണ് അവസാനമായി അഭിനയിച്ചത്. വരാന്‍ പറ്റാത്ത ഒരു സാഹചര്യമായിട്ട് പോലും അദ്ദേഹം എന്റെ മകന്റെ കല്യാണത്തിന് വന്നിരുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ മാസ്റ്റര്‍ക്രാഫ്റ്റര്‍ അദ്ദേഹമാണ്. പറയേണ്ടത് എവിടേയും പറയുന്ന ആളാണ് ജോഷി. പ്രിയദര്‍ശന്റെ സെറ്റ് എന്ന് പറയുന്നത് ഒരു പിക്നിക്കിന് പോവുന്നത് പോലെയാണ്. പുള്ളി എപ്പോഴും ജോളിയാണ്. സെറ്റില്‍ ഒരിക്കലും ദേഷ്യപ്പെടുന്നതായി കണ്ടിട്ടില്ലെന്നും മണിയന്‍പിള്ള കൂട്ടിച്ചേര്‍ക്കുന്നു.

Recommended Video

cmsvideo
Nedumudi Venu's last film shooting, Video goes viral

English summary
Maniyanpilla Raju says many young actors have shown disrespect to actor Nedumudi Venu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X