ഹൈടെക്കാവാനൊരുങ്ങി മൂവാറ്റുപുഴ മണിയന്ത്രം സര്‍ക്കാര്‍ എല്‍പിസ്‌കൂള്‍
മൂവാറ്റുപുഴ: ഹെടെക്കാവാനൊരുങ്ങി കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ മണിയന്ത്രം സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ മണിയന്ത്രം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിനെ ഹൈടെക് സ്‌കൂളായി മാറ്റുന്നതിന് സര്‍ക്കാര്‍ തെരഞ്ഞെടുത്തതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഡിറ്റേല്‍ഡ് പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.
അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആധുനീക രീതിയിലുള്ള ഓഫീസ് റൂം, ആധുനീക സൗകര്യങ്ങളുള്ള അടുക്കള, ക്ലാസ് മുറികളെല്ലാം സ്മാര്‍ട്ട് ക്ലാസ്റൂമാക്കി മാറ്റും. ഇവിടെ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കും. ആകര്‍ഷകമായ രീതിയില്‍ സ്‌കൂള്‍ കവാടം, വിദ്യാലയം വകസ്ഥലത്തിന് ചുറ്റുമതില്‍, ആധുനീക രീതിയിലുള്ള ഓഡിറ്റോറിയം, ഇതിന് പുറമെ മാലിന്യ സംസ്‌കരണ പ്ലാന്റും സജ്ജമാക്കും. വിദ്യാലയ പരിസരത്ത് പാറകള്‍ നിറഞ്ഞ സ്ഥലം ജൈവവൈവിദ്യ പാര്‍ക്കാക്കി മാറ്റിയെടുക്കും.
ഇതിന് പുറമെ കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള റൈഡറുകളും മറ്റും പ്രജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018-19 അധ്യായന വര്‍ഷത്തേക്കുള്ള ആക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. പഠന-ബോധന നിലവാരം ഉയര്‍ത്തുന്നതിന് പ്രസ്തുത അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍-2018 ജനുവരി മുതല്‍ നടപ്പിലാക്കി വരികയാണന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. സ്വകാര്യ മാനേജ്മെന്റ് സ്‌കൂളിനോട് കടപിടിക്കുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടക്കുന്നത്. 1962-ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡിലാണ് സ്ഥിതിചെയ്യുന്നത്.

എളംബ്ലാശ്ശേരി ഇല്ലത്തിലെ വാസുദേവന്‍ നമ്പൂതിരി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് സ്‌കൂള്‍ നിര്‍മിച്ചത്. 1962-ല്‍ നിര്‍മിച്ചതാണ് നിലവിലെ അഞ്ച് ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടം. 1961-62 അധ്യയന വര്‍ഷത്തില്‍ 142-വിദ്യാര്‍ത്ഥികള്‍ പ്രവേശന നേടിയതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1989-മുതല്‍ പ്രീ പ്രൈമറി വിഭാഗം എല്‍.കെ.ജി.യും, യു.കെ.ജിയുമായി പ്രവര്‍ത്തിച്ച് വരുന്നു. ഹെഡ്മിസ്ട്രസ് അടക്കം അഞ്ച് അധ്യാപകരും, രണ്ട് ഇതര ജീവനക്കാരുമാണ് സ്‌കൂളില്‍ ജോലി നോക്കി വരുന്നത്.
അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും, വികസന സമിതി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിദ്യാലയത്തില്‍ ജൈവകൃഷി പദ്ധതി നടപ്പിലാക്കുകയും, ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും നല്‍കി വരുന്നു. കഴിഞ്ഞ അധ്യായന വര്‍ഷം പ്രീ പ്രൈമറിയിലും, എല്‍.പിയിലുമായി 46-കുട്ടികളുണ്ടായിരുന്നത്. ഈ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പേ ഇത് 70-ഓളം കുട്ടികളായി മാറിയെന്നും, ഇനിയും വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവുണ്ടാവുമെന്നും ഹെഡ്മിസ്ട്രസ് ഉഷ കുമാരി പറഞ്ഞു.












Click it and Unblock the Notifications