കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയൂരിന്‍റെ സ്വപ്‌ന പദ്ധതിയായ ജലനിധി 27ന് യാഥാര്‍ഥ്യമാകുന്നു

  • By Desk
Google Oneindia Malayalam News

വടകര : മണിയൂര്‍ പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതിയായ ജലനിധി 27ന് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സമ്പൂര്‍ണ കുടിവെള്ള പഞ്ചായത്തായി മണിയൂര്‍ മാറും. ശുദ്ധമായ കുടിവെള്ളം മുഴുവന്‍ കുടുംബങ്ങള്‍ക്കും ലക്ഷ്യമാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. 2012ല്‍ ആരംഭിച്ച ജലനിധിയുടെ രണ്ടാംഘട്ട പദ്ധതിയില്‍ രണ്ടാമത്തെ ബാച്ചായിട്ടാണ് പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയത്. ഒയിസ്‌ക ഇന്റര്‍നാഷണല്‍ കോഴിക്കോടിനാണ് പദ്ധതി നിര്‍വഹണ ചുമതല. 21 വാര്‍ഡുകളിലായി ഗുണഭോക്തൃ ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.

ഐസിസ് സന്ദേശങ്ങളുടെ ഉറവിടം എവിടെ? ഉടന്‍ കണ്ടെത്തും, അന്വേഷിക്കാന്‍ പ്രത്യേക സമിതിഐസിസ് സന്ദേശങ്ങളുടെ ഉറവിടം എവിടെ? ഉടന്‍ കണ്ടെത്തും, അന്വേഷിക്കാന്‍ പ്രത്യേക സമിതി

സമഗ്ര ശുദ്ധജല പദ്ധതി ഉള്‍പ്പെടെ 20 പദ്ധതികളാണ് ജലനിധിയുടെ ഭാഗമായുള്ളത്. 19 പദ്ധതികളും പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗുണഭോക്തൃ സമിതിക്ക് കൈമാറി. വലിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 2600 കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാനാകും. വാട്ടര്‍ ടാങ്ക് ശുദ്ധീകരണ ശാല ഗുണഭോക്തൃ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓഫീസ് കെട്ടിടം, പമ്പ് ഹൗസ് നിര്‍മാണം എന്നിവയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. സമഗ്ര ശുദ്ധജല പദ്ധതിക്ക് ചെരണ്ടത്തൂര്‍ ചിറയിലെ കിണറില്‍ നിന്നും മുടപ്പിലാവില്‍ വെട്ടില്‍പീടികയില്‍ നിര്‍മിച്ച കുളത്തില്‍ നിന്നുമാണ് കുടിവെള്ളം എത്തിക്കുന്നത്.

jalanithi

മൂന്നര ലക്ഷം ലിറ്റര്‍ ശേഷിയുള്ള സിങ്ക് അലൂമിനിയം ടാങ്കും അനുബന്ധ ഉപകരണങ്ങളും നവോദയ വിദ്യാലയത്തിനടുത്താണ് സ്ഥാപിച്ചത്. 12.16 കോടി രൂപയാണ് പദ്ധതി ചെലവ്. സര്‍ക്കാര്‍ 75 ശതമാനവും 15 ശതമാനം പഞ്ചായത്ത് വിഹിതവും പത്ത് ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.

English summary
Maniyoor's dream project ''jalanithi'' will be completed soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X