കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല ചൂരല്‍ കഷയാത്തിന്റെ രുചി അവരും അറിയണം: വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ മഞ്ഞളാംകുഴി അലി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കുളുകള്‍ നാളെ തുറക്കാനിരിക്കെ 2282 അധ്യാപകർ ഇതുവരെ വാക്സിന്‍ എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് രാവിലെ അറിയിച്ചിരുന്നു. തപരമായ കാരണം, അലർജി, ആരോഗ്യ പ്രശ്നം എന്നിവമൂലം വാക്സിൻ എടുക്കാൻ സാധിക്കുന്നില്ലെന്ന് ഇവർ സർക്കാരിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനം അധ്യാപകര്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരികയും ചെയ്തു. മതപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുത്തില്ലെന്ന് പറഞ്ഞവര്‍ക്കെതിരെയായിരുന്നു വിമര്‍ശനം.

ഇപ്പോഴും രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത രണ്ടായിരത്തിലധികം അദ്ധ്യാപകരുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്നായിരുന്നു മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ മഞ്ഞളാംകുഴി അലിയുടെ പ്രതികരണം.
അധ്യാപകരുടെ ഈ കൃത്യവിലോപത്തിന് മാതൃകാപരമായ ശിക്ഷ നൽകേണ്ടതാണ്. നല്ല ചൂരൽ കഷായത്തിന്റെ രുചി അവരുമൊന്നറിയണമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

 manjalamkuzhi-al

കോവിഡ് മഹാമാരി കാരണം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ കേരളപ്പിറവിദിനത്തിൽ വീണ്ടും തുറക്കുകയാണ്. അദ്ധ്യയന വർഷം നേരത്തെ ആരംഭിച്ചെങ്കിലും നീണ്ട ഇടവേളയ്ക്കു ശേഷം തിരികെ എത്തുന്ന കുട്ടികളെ കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചുകൊണ്ട് വരവേൽക്കാൻഎല്ലാവരും മനസ്സുകളിൽ പ്രവേശനോത്സവം ഒരുക്കി കഴിഞ്ഞു.
വസന്തകാലം നഷ്ടപ്പെട്ട പൂന്തോട്ടത്തിലേക്ക് പൂക്കളും കിളികളും മടങ്ങിയെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണ് സ്കൂളുകളിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവ് ഓർമ്മിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

ഇതിനിടയിലും ഖേദകരമായത് ഇപ്പോഴും രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത രണ്ടായിരത്തിലധികം അദ്ധ്യാപകരുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്.
രക്ഷകർത്താക്കളിലും കുട്ടികളിലും അനാവശ്യമായ ഭീതി ഉണ്ടാക്കാനല്ല ഞാനിത് പറയുന്നത്; പൊതുസമൂഹത്തിന് എന്നും മാതൃകയാവേണ്ട അധ്യാപകരുടെ ഈ കൃത്യവിലോപത്തിന് മാതൃകാപരമായ ശിക്ഷ നൽകേണ്ടതാണ്. നല്ല ചൂരൽ കഷായത്തിന്റെ രുചി അവരുമൊന്നറിയട്ടെ. മഞ്ഞളാംകുഴി അലി കുറിപ്പ് അവസാനിപ്പിക്കുന്നു.

കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

അതേസമയം, നാളെ സ്കൂളിലേക്ക് പോവുന്ന കൂട്ടികള്‍ക്ക് ആസംസകള്‍ അര്‍പ്പിച്ച് വിവിധ നേതാക്കള്‍ രംഗത്ത് എത്തി. 'ഒന്നര വർഷത്തിന് ശേഷം നമ്മുടെ വിദ്യാർത്ഥികൾ നാളെ മുതൽ വീണ്ടും കലാലയങ്ങളിലേക്ക് പോവുകയാണ്. മുൻ പരിചയമില്ലാത്ത വലിയ അനുഭവങ്ങളിലൂടെയാണ് നാം ഏതാനും മാസങ്ങളായി മുന്നോട്ട് പോവുന്നത്. പതുക്കെയാണെങ്കിലും കോവിഡ് മഹാമാരിയിൽനിന്നും നാം മുക്തമാവുകയാണ്. ഈ കാലത്തെയും അതിന്റെ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം. വലിയ മുൻ കരുതലുകളോടെയാണ് നമ്മൾ വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് അയക്കുന്നത്. ജാഗ്രത ഒട്ടും കുറയാത്ത സമീപനമാണ് നമുക്കുള്ളത്. നമ്മുടെ അനാസ്ഥ കുട്ടികളുടെ പ്രയാസമായി മാറരുത്. ശുചിത്വം നമ്മുടെ നയമാവണം. വിദ്യാലയങ്ങളിലേക്ക് പോവുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ആശംസകൾ.'- പികെ കുഞ്ഞാലിക്കുട്ടി കുറിച്ചു.

വാക്‌സിനേഷൻ കുറവുള്ള ജില്ലകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുംവാക്‌സിനേഷൻ കുറവുള്ള ജില്ലകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
Manjalamkuzhi Ali MLA with harsh criticism against teachers who did not take the vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X