മഞ്ചേരി എഫ്എമ്മിലെ ഉച്ചയ്ക്കുള്ള രണ്ടര മണിക്കൂര്‍ ഇടവേള മൂന്നു മാസത്തിനുള്ളില്‍ നികത്തും
മലപ്പുറം: മഞ്ചേരി എഫ്.എമ്മിലെ ഉച്ചയ്ക്കുള്ള രണ്ടര മണിക്കൂര്‍ ഇടവേളയും മൂന്നു മാസത്തിനുള്ളില്‍ നികത്തും. മലപ്പുറം ജില്ലയിലെ ഏക റേഡിയോ സ്‌റ്റേഷനായ മഞ്ചേരി ആകാശവാണി പ്രക്ഷേപണം തുടങ്ങിയിട്ടു 12 വര്‍ഷമാകുമ്പോള്‍ പ്രായഭേദമന്യേയുള്ള കേള്‍വിക്കാര്‍ക്കു അതു പുത്തന്‍ അനുഭവം നല്‍കിക്കൊണ്ടിരിക്കുകയാണ്.
അവസാന അഭിമുഖവും നല്‍കി ഈ ബൈക്കോട്ടക്കാരന്‍ ഓടിച്ചുപോയത് മരണത്തിലേക്ക്
കോഴിക്കോട്, തൃശൂര്‍ മീഡിയം വേവില്‍ നിന്നുള്ള പരിപാടികള്‍ ചെവിയോര്‍ത്തിരുന്ന മലപ്പുറത്തുകാര്‍ക്കു 2006ലാണ് സ്വന്തം നിലയം ലഭിക്കുന്നത്. അന്നു ഉദ്്ഘാടന വേളയില്‍ ഓള്‍ ഇന്ത്യാ റേഡിയോയിലെയും രാഷ്ട്രീയരംഗത്തെ പ്രമുഖരുമൊക്കെ ആറു മണിക്കൂര്‍ പ്രക്ഷേപണമുള്ളത് ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പ്രക്ഷേപണമാക്കുമെന്നു പറഞ്ഞെങ്കിലും 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് വൈകുന്നേരം നാലു മണിമുതല്‍ 10 വരെ പരിപാടികള്‍ കേള്‍പ്പിച്ചിരുന്നത്.

രാവിലെ 06:23മുതല്‍ രാത്രി 10 മണിവരെയാക്കി. ഉച്ചയ്ക്ക് രണ്ടര മണിക്കൂര്‍ ഇടവേളയും മൂന്നു മാസത്തിനുള്ളില്‍ നികത്തുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. നിലവില്‍ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന ആറു പ്രാദേശിക,ദേശീയ വാര്‍ത്തകളും ഈ നിലയത്തിലൂടെ കേള്‍പ്പിക്കുന്നുണ്ട്.
കൂടാതെ പഴയതും പുതിയതുമായ റേഡിയോ നാടകങ്ങള്‍, കത്തുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ആസ്വാദകര്‍ ആവശ്യപ്പെടുന്ന ഇഷ്ടഗാനങ്ങള്‍, പ്രതിസന്ധികളെ അതിജീവിച്ചു സമൂഹത്തിലെ വിവിധമേഖലകളില്‍ നേട്ടം കൊയ്തവരെ കുറിച്ചുള്ള തളിര്‍ക്കും കിനാക്കള്‍, ഖവാലി, ഗസല്‍, മെഹ്ഫില്‍, വിവിധതരം അറിയിപ്പുകള്‍, പിഎസ്സി പരീക്ഷ സഹായി, തീവണ്ടി സമയങ്ങള്‍ ഓരോ മണിക്കൂറും ഇടവിട്ട് പ്രധാനവാര്‍ത്തകള്‍, തെരഞ്ഞെടുത്ത ശ്രോതാക്കളും സമൂഹത്തിന്റെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും അതിഥികളായി പങ്കെടുക്കുന്ന എന്റെഗാനം പരിപാടി തുടങ്ങി വ്യത്യസ്തമായ അനേകം പരിപാടികള്‍ പരിമിതമായ സൗകര്യങ്ങളുള്ള മഞ്ചേരി കോളജ് കുന്നിനുമുകളില്‍ സ്ഥിതിചെയ്യുന്ന നിലയത്തില്‍ നിന്നു കേരളത്തിലെ മിക്ക ജില്ലകളിലും പരിപാടികള്‍ കേള്‍ക്കുന്നത് റേഡിയോ യിലൂടെയും ഓണ്‍ലൈന്‍ സൗകര്യത്തിലൂടെയുമാണ്.
റേഡിയോയുടെ ചരിത്രത്തിലാദ്യമായി ഇക്കഴിഞ്ഞ ശിശുദിനത്തില്‍ ഈ നിലയത്തില്‍ നിന്നുള്ള മുഴുവന്‍ പരിപാടികളുടെയും അവതാരകരായതു എല്‍പി മുതല്‍ പ്ലസ്വണ്‍ ക്ലാസ് വരെ പഠിക്കുന്ന കുട്ടികളായിരുന്നു. പ്രഭാത പ്രക്ഷേപണത്തിന്റെ ഒന്നാം വര്‍ഷത്തില്‍ മലപ്പുറത്തെയും സമീപ ജില്ലകളിലെയും പ്രധാനസ്ഥലങ്ങളില്‍ നേരിട്ടു ചെന്ന് പ്രത്യേക തത്സമയ പ്രക്ഷേപണങ്ങളും പല ദിവസങ്ങളായി അണിയിച്ചൊരുക്കി.
വിരലിലെണ്ണാവുന്ന സ്ഥിരജീവനക്കാര്‍ക്കു ആശ്വാസമാകുന്നത് 25വയസിനുള്ളിലുള്ള താത്കാലിക അവതാരകരാണ്. ഏതാനും മാസങ്ങള്‍ക്കു മുന്പാണ്് ഇവര്‍ക്ക് നിയമനം കൊടുത്തത്. ബഹുമുഖ പ്രതിഭയായിരുന്ന അകാലത്തില്‍പൊലിഞ്ഞ ജി. ഹിരണും പ്രക്ഷേപണ സമയം വര്‍ധിപ്പിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. മലപ്പുറത്ത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ മാധ്യമ പഠന വിദ്യാര്‍ഥികളെ കൊണ്ടു എഐആറിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യിപ്പിച്ച ഹിരണ്‍ എഴുതിയ അവതരണഗാനമാണ് ഇന്നു മഞ്ചേരി നിലയത്തിനുള്ളത്.
ഡി പ്രദീപ് കുമാറാണ് ഇപ്പോള്‍ പ്രോഗ്രാം മേധാവ എം ബാലകൃഷ്ണന്‍, എം അശോക് (പ്രോഗ്രാം എക്‌സിക്യൂട്ടീവ്), സെവില്‍ ജഹാന്‍, മുനീര്‍ ആമയൂര്‍(ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ്), മറ്റു എന്‍ജിനിയറിംഗ് സ്റ്റാഫുകളായി എസ്ഇഎ ഉമ്മര്‍, രാധാകൃഷ്ണന്‍, ഇഎം സജീര്‍, റെനി വര്‍ഗീസ്, വേലായുധന്‍ അരീക്കോട്, പി സെയ്തലവി, സുഹൈര്‍ ബാബു, സെബാസ്റ്റിയന്‍, ഷാഫി എന്നിവരുമാണുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് നിലയത്തെ മുന്നോട്ടു നയിക്കുന്നത്


Click it and Unblock the Notifications