കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎയാകാൻ മോഹിച്ച സുരേന്ദ്രന്റെ കീശ കാലിയാകും? വിമാനടിക്കറ്റിന് പണമില്ല, പാടുപെടും....

സാക്ഷികളെ യഥാസമയം ഹാജരാക്കാതിരുന്ന സംഭവത്തിൽ വിശദീകരണം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

Recommended Video

cmsvideo
എന്താകും കെ സുരേന്ദ്രന്‍റെ MLA മോഹം? | Oneindia Malayalam

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന ഹർജിയിൽ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ യഥാസമയം സാക്ഷികളെ ഹാജരാക്കാത്തതിനും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന യാത്രാക്കൂലി കെട്ടിവെയ്ക്കാത്തതിനുമാണ് കോടതി സുരേന്ദ്രനെ വിമർശിച്ചത്.

കണ്ണൂരിലെ പള്ളി ദർസിൽ പ്രകൃതിവിരുദ്ധ പീഡനം! മുസ്ല്യാരും പാചകക്കാരനും പിടിയിൽ, 13കാരനെ ഒരുമിച്ച്...കണ്ണൂരിലെ പള്ളി ദർസിൽ പ്രകൃതിവിരുദ്ധ പീഡനം! മുസ്ല്യാരും പാചകക്കാരനും പിടിയിൽ, 13കാരനെ ഒരുമിച്ച്...

വേങ്ങരയിൽ ശോഭാ സുരേന്ദ്രനെ വെട്ടി! പകരം ജനചന്ദ്രൻ മാസ്റ്റർ ബിജെപി സ്ഥാനാർത്ഥിയായേക്കും...വേങ്ങരയിൽ ശോഭാ സുരേന്ദ്രനെ വെട്ടി! പകരം ജനചന്ദ്രൻ മാസ്റ്റർ ബിജെപി സ്ഥാനാർത്ഥിയായേക്കും...

സാക്ഷികളെ യഥാസമയം ഹാജരാക്കാതിരുന്ന സംഭവത്തിൽ വിശദീകരണം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ആറു പേർക്ക് ഹൈക്കോടി വാറന്റ് അയച്ചു. വിചാരണയ്ക്ക് ഹാജാരാകാൻ സമൻസ് അയച്ചിട്ടും കോടതിയിൽ എത്താതിരുന്നവർക്കാണ് വാറന്റ് അയച്ചത്.

ലഹരി മൂത്താൽ മകളാണെന്ന് മറക്കും! എടപ്പാളിൽ 54കാരനായ പിതാവ് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി...ലഹരി മൂത്താൽ മകളാണെന്ന് മറക്കും! എടപ്പാളിൽ 54കാരനായ പിതാവ് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി...

വാറന്റ്...

വാറന്റ്...

മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് റിഷാദ്, മുഹമ്മദ് നിയാസ്, ഉപ്പള സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, അബ്ദുല്‍ അസീസ്, എസ്എം ഖലീല്‍, കുമ്പളയിലെ അഹമ്മദ് റാഫി എന്നിവര്‍ക്കാണ് സമന്‍സ് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് വാറന്റ് അയച്ചത്.

175 പേരെ...

175 പേരെ...

മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ ഇതുവരെ 175 പേരെ ഹൈക്കോടതി വിസ്തരിച്ചു.

259 സാക്ഷികൾ...

259 സാക്ഷികൾ...

ഹർജി നൽകിയതിനോടൊപ്പം 259 സാക്ഷികളുടെ പട്ടികയും കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവരെയെല്ലാം ഹാജരാക്കാനാണ് കോടതി നേരത്തെ നിർദേശം നൽകിയത്.

വിമർശനം...

വിമർശനം...

കേസിൽ യഥാസമയം സാക്ഷികളെ ഹാജരാകാത്തതിനും, പ്രവാസികളായവർക്ക് നാട്ടിലെത്താനുള്ള വിമാന യാത്രാക്കൂലി കെട്ടിവെയ്ക്കാത്തതിനും കെ സുരേന്ദ്രനെ കോടതി വിമർശിച്ചു.

നീട്ടിക്കൊണ്ടുപോകുന്നുവെന്ന്...

നീട്ടിക്കൊണ്ടുപോകുന്നുവെന്ന്...

സാക്ഷികളെ യഥാസമയം ഹാജരാകാത്തതിന് സുരേന്ദ്രനോട് വിശദീകരണം തേടിയ കോടതി, കേസ് നീട്ടിക്കൊണ്ടുപോകുകയാണെന്നും നിരീക്ഷിച്ചു.

കള്ളവോട്ടെന്ന്...

കള്ളവോട്ടെന്ന്...

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പിബി അബ്ദുൾ റസാക്ക് കള്ളവോട്ടിലൂടെ വിജയിച്ചുവെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. മഞ്ചേശ്വരത്ത് 89 വോട്ടിനാണ് കെ സുരേന്ദ്രൻ അബ്ദു റസാക്കിനോട് പരാജയപ്പെട്ടത്.

മരിച്ചവരും പ്രവാസികളും...

മരിച്ചവരും പ്രവാസികളും...

മരിച്ചവരുടെയും പ്രവാസികളുടെയും വോട്ടുകൾ നാട്ടിലുള്ള ലീഗ് പ്രവർത്തകർ ചെയ്തുവെന്നും ആരോപണമുണ്ട്. എന്നാൽ സുരേന്ദ്രൻ നൽകിയ പട്ടികയിലുള്ള ഭൂരിഭാഗം പേരും തങ്ങൾ ജീവനോടെയുണ്ടെന്നും, സ്വയം വോട്ട് ചെയ്തവരാണെന്നും കോടതിയെ അറിയിച്ചിരുന്നു.

English summary
manjeshwar election case;trial is goin on in high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X