കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്തെ സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍ കപടഹിന്ദുക്കളാണെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

കാസര്‍കോട് : മഞ്ചേശ്വരത്തെ സിപിഎം, ബിജെപി സ്ഥാനാര്‍ത്ഥികള്‍ കപടഹിന്ദുക്കളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ശിഷ്യനാണ് സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മഞ്ചേസ്വരത്ത് ബിജെപി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തില്‍ മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥി ശങ്കര്‍ റെയുടെ നിലപാടാണോ സിപിഎമ്മിനെന്ന് അവര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കുടുംബത്തില്‍ 2 സഹായികളെന്ന് ജോളി; സയനൈഡ് ഉപയോഗം ആ അറിയാവുന്നവര്‍, കൂടുതല്‍ പേരെ ലക്ഷ്യമിട്ടുകുടുംബത്തില്‍ 2 സഹായികളെന്ന് ജോളി; സയനൈഡ് ഉപയോഗം ആ അറിയാവുന്നവര്‍, കൂടുതല്‍ പേരെ ലക്ഷ്യമിട്ടു

ശങ്കര്‍ റെയുടെ നിലപാട് മുഖ്യമന്ത്രിയും കോടിയേരിയും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. നവോത്ഥാനസമിതിയുടെ പ്രവര്‍ത്തനം സ്ഥിരമാക്കാനുള്ള നീക്കം സര്‍ക്കാറിനും സിപിഎമ്മിനും ‌ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. കിഫ്ബി പദ്ധതിയില്‍ നടപടികള്‍ പാലിക്കാത്തതിനെയാണ് എതിര്‍ത്തത്. കൂടിയ പലിശയ്ക്ക് പണമെടുക്കുന്നത് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

rameshchennithala-

കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖത്തില്‍ ശബരിലവിഷയത്തില്‍ ശങ്കര്‍ റൈ നടത്തിയ പ്രസ്താവനയാണ് സിപിഎമ്മിനെതിരെ യുഡിഎഫ്-ബിജെപി നേതാക്കള്‍ ഇപ്പോള്‍ ആയുധമാക്കുന്നത്. വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം പക്ഷെ ആചാരങ്ങള്‍ തട്ടിക്കളയരുത്. അതിനെതിരായി എന്തെങ്കിലും ചെയ്ത് ശബരിമലയിൽ പ്രവേശിക്കരുതെന്നായിരുന്നു ശങ്കര്‍ റൈയുടെ പ്രസ്താവന.

ജോളിയുടെ ഫോൺ വിളികൾ, വീട്ടിൽ നിന്ന് മാറ്റിയ ചാക്ക് കെട്ടിൽ എന്തായിരുന്നു? ഷാജുവിന്റെ വെളിപ്പെടുത്തൽജോളിയുടെ ഫോൺ വിളികൾ, വീട്ടിൽ നിന്ന് മാറ്റിയ ചാക്ക് കെട്ടിൽ എന്തായിരുന്നു? ഷാജുവിന്റെ വെളിപ്പെടുത്തൽ

അങ്ങനെ തന്നെയാണ് എന്‍റെ പ്രസ്ഥാനത്തിന്‍റെയും അഭിപ്രായം. വിശ്വാസികളായവര്‍ക്ക് ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിച്ച് അവിടെ പോകാം. അത് പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ ഒന്നും ശങ്കര്‍ റൈ പറഞ്ഞിട്ടില്ലെന്ന വിശധീകരണവുമായി കോടിയേരി ബാരകൃഷ്ണനും പിന്നീട് രംഗത്ത് എത്തിയിരുന്നു.

English summary
Manjeswaram By Election; chennithala aginst bjp and cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X