Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്ര സന്ദര്‍ശനം നടത്തി പ്രചാരണത്തിന് തുടക്കം കുറിച്ച് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സിപിഎം സംസ്ഥാന സമിതിയംഗം സിഎച്ച് കുഞ്ഞമ്പു ഇടത് സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു അവസാന നിമിഷം വരെ പ്രതീക്ഷപ്പെട്ടിരുന്നത്. എന്നാല്‍ 2006 ലെ വിജയത്തിന് ശേഷം പാര്‍ട്ടി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന മഞ്ചേശ്വരം പിടിക്കാന്‍ ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ശങ്കര്‍ റേയായിരുന്നു സിപിഎം നിയോഗിച്ചത്. സിഎച്ച് കുഞ്ഞമ്പുവിന് ശേഷം ശങ്കര്‍ റേയിലുടെ വിജയം പിടിച്ചെടുക്കാമെന്ന് വലിയ പ്രതീക്ഷയിലാണ് ഇടതുമുന്നണി.

കഴിഞ്ഞ രണ്ട് തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മഞ്ചേശരത്ത് ശങ്കര്‍ റൈയിലൂടെ 2006 ആവര്‍ത്തിക്കാമെന്ന പ്രതീക്ഷിയിലാണ് സിപിഎം. യുഡിഎഫിലേതിനൊപ്പം തന്നെ ബിജെപി വോട്ടുകളില്‍ വലിയ തോതില്‍ വിള്ളലുണ്ടാക്കാന്‍ ശങ്കര്‍ റേക്ക് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച എന്‍മകജെ പഞ്ചായത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിക്കൊണ്ടാണ് ശങ്കര്‍ റേ തിരഞ്ഞെുടപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.

shankar

എന്‍മകജെയിലെ പ്രധാന ക്ഷേത്രമായ കാട്ടുകുക്കൈ സുബ്രമണ്യ ക്ഷേത്രമാണ് ശങ്കര്‍ റേ സന്ദര്‍ശിച്ചത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം തൊട്ടടുത്ത സ്കൂളിലും സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി. 2016 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം ലഭിച്ച എന്‍മകജെ പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു.

ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡ‍ലത്തില്‍ കന്നഡ മേഖലയില്‍ നിന്നുള്ള നേതാവും യക്ഷഗാനം കലാകാരനുമായ ശങ്കര്‍ റേയ്ക്ക് ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. തുളു, കന്നഡ നാടക രംഗത്തും സജീവ സാന്നിധ്യമാണ് പാര്‍ട്ടി ജില്ലാ കമറ്റി അംഗം കൂടിയായ ശങ്കര്‍ റേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+