കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് ഖമറൂദ്ദീന്‍ ലീഗ് സ്ഥാനാര്‍ത്ഥി; പ്രചരണ ചുമതല കുഞ്ഞാലിക്കുട്ടിക്ക്, അടങ്ങാതെ പ്രതിഷേധം

Google Oneindia Malayalam News

കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് എംസി ഖമറുദ്ദീനെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് എംസി ഖമറുദ്ദീനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മണ്ഡ‍ലത്തിലെ തിരഞ്ഞെടുപ്പ് ചുമതല പികെ കുഞ്ഞാലിക്കുട്ടിക്കായിരിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെ നേതൃത്വത്തില്‍ എംഎല്‍എമാരും മറ്റ് നേതാക്കളും വിവിധ പഞ്ചായത്തുകളെ ചുമതല ഏറ്റെടുക്കുമെന്നും ഹൈദരിലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വിമതര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍; വെട്ടിലായി കര്‍ണാടകയിലെ വിമത എംഎല്‍മാര്‍വിമതര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍; വെട്ടിലായി കര്‍ണാടകയിലെ വിമത എംഎല്‍മാര്‍

ഒക്ടോബര്‍ 1 ന് 11 മണിക്ക് മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കുമെന്നും മുന്നണിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോവുമെന്നും നേതാക്കള്‍ പറഞ്ഞു. തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ ലീഗ് നേതൃത്വത്തോട് നന്ദിയുണ്ടെന്നും മുസ്ലീംലീഗും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മഞ്ചേശ്വരത്തെ പ്രധാനപോരാട്ടം ബിജെപിയോടായിരിക്കുമെന്നും ഖമറൂദ്ദിന്‍ പറഞ്ഞു.

mckhamarudhen

അതേസമയം, മഞ്ചേശ്വരത്ത് മണ്ഡലം ഭാരവാഹികളുടെ യോഗം ഇപ്പോഴും തുടരുകയാണ്. എംസി ഖമറുദ്ദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ലീഗ് പ്രാദേശിക നേതൃത്വവും യൂത്ത് ലീഗ് പ്രവര്‍ത്തകരും കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. എകെഎം അഷ്റഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. വര്‍ഷങ്ങളായി മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. ഇത്തവണ അതിന് മാറ്റമുണ്ടാവണമെന്നും യുവാക്കളെ പരിഗണിക്കണമെന്നുമായിരുന്നു അഷ്റഫിനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.

നരേന്ദ്രമോദിയേയും അമിത്ഷായേയും ഡോവലിനേയും വധിക്കാന്‍ ജയ്ഷെ മുഹമ്മദിന്‍റെ നീക്കമെന്ന് റിപ്പോര്‍ട്ട്നരേന്ദ്രമോദിയേയും അമിത്ഷായേയും ഡോവലിനേയും വധിക്കാന്‍ ജയ്ഷെ മുഹമ്മദിന്‍റെ നീക്കമെന്ന് റിപ്പോര്‍ട്ട്

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ചര്‍ച്ച ചെയ്യാന്‍ ജില്ലാ-മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളെ സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ഖമറുദ്ദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍റെ വീടിന് മുന്നില്‍ പരസ്യ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

English summary
Manjeswaram By Election: mc kammarudheen declared as udf candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X