കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് ലീഗില്‍ പൊട്ടിത്തെറി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്‍റ്, പ്രചരണത്തില്‍ സജീവമാകില്ല

Google Oneindia Malayalam News

കാസര്‍കോട്: പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുന്നിലേക്ക് വരെ നീണ്ട പ്രതിഷേധങ്ങള്‍ക്ക് ഒടുവിലായിരുന്നു മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ ലീഗ് പ്രഖ്യാപിച്ചത്. എംസി ഖമറുദ്ദീന്‍, എകെ​എം അഷ്റഫ് എന്നിവര്‍ക്കായി യഥാക്രമം ജില്ലാ,മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ രംഗത്ത് എത്തിയതായിരുന്നു ലീഗിലെ തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയത്.

ഒടുവില്‍ പ്രാദേശിക വികാരവും യൂത്ത് ലീഗ് താല്‍പര്യവും മറികടന്ന് എംസി ഖമറുദ്ദീനെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ശക്തമായ പ്രതിഷേധമാണ് മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നടന്നത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 2016 ല്‍ 89 വോട്ടുകള്‍ക്ക് മാത്രം വിജയിച്ച മണ്ഡലത്തിലെ വിജയസാധ്യതകള്‍ക്ക് തന്നെ മങ്ങലേല്‍ക്കുമെന്നാണ് ലീഗിന്‍റെ ആശങ്ക. വിശദാംശംങ്ങള്‍ ഇങ്ങനെ..

അംഗീകരിച്ചില്ല

അംഗീകരിച്ചില്ല

സംസ്ഥാന നേതൃത്വം ഖമറൂദ്ദീനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും തീരുമാനം ഇതുവരെ അംഗീകരിക്കാന്‍ മഞ്ചേശ്വരത്തെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ വൈകീട്ട് മലപ്പുറത്ത് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമ്പോള്‍ ഉപ്പളയിലെ ലീഗ് ഓഫീസില്‍ ചേര്‍ന്ന പാര്‍ട്ടി മണ്ഡലം കമ്മറ്റി യോഗത്തില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമായിരുന്നു നടന്നത്.

രാജിവെക്കണം

രാജിവെക്കണം

മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വികാരം സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതില്‍ പരാജയപ്പെട്ട മണ്ഡലം പ്രസിഡന്‍റ് ടിഎ മൂസ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഒരു വിഭാഗം യോഗത്തില്‍ ഉയര്‍ത്തി. ഇതിന് പിന്നാലെ ടിഎ മൂസ രാജിസന്നദ്ധതയുമായി രംഗത്ത് എത്തി. നേതൃത്വത്തിന്‍റെ കഴിവുകേടില്‍ പ്രതിഷേധിച്ച് മണ്ഡലം സെക്രട്ടറി ആരിഫ് രാജി പ്രഖ്യാപിക്കുകയും ചെയ്തു.

വിമതനെ രംഗത്ത് ഇറക്കണം

വിമതനെ രംഗത്ത് ഇറക്കണം

പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഇതിന് തയ്യാറായില്ല. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥനാര്‍ത്ഥിക്ക് എതിരായി മണ്ഡലം ഭാരവാഹിയെ വിമതനായി മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം വരെ ഒരു ഘട്ടത്തില്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്നു. എന്നാല്‍ ഇതിനെ നേതാക്കള്‍ ശക്തമായി എതിര്‍ത്തു.

പ്രചരണ രംഗത്ത് സജീവമാകില്ല

പ്രചരണ രംഗത്ത് സജീവമാകില്ല

പ്രചാരണരംഗത്ത് തത്കാരം സജീവമാകേണ്ടെന്ന തീരുമാനം മണ്ഡലം കമ്മറ്റി യോഗം അവസാനമായി സ്വീകരിച്ച നിലപാട്. സംസ്ഥാന കമ്മിറ്റിയുമായി ചര്‍ച്ച നടത്തി പ്രാദേശിക വികാരം ധരിപ്പിക്കുമെന്നും ഇതിനു ശേഷം മാത്രം മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനള്‍ തുടങ്ങിയാല്‍ മതിയെന്നുമുള്ള ധാരണയിലാണ് യോഗം പിരിഞ്ഞത്.

കുഞ്ഞാലികുട്ടി വരും

കുഞ്ഞാലികുട്ടി വരും

ഒരോ വോട്ടുകളും നിര്‍ണ്ണായകമാവുന്ന തിരഞ്ഞെടുപ്പില്‍ പ്രാദേശിക വികാരത്തിന്‍റെ എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള പികെ കുഞ്ഞാലികുട്ടി തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയേക്കും. മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കളില്‍ പലരുമായി നേരിട്ട് ബന്ധമുള്ള കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് സഹായകരമാവുമെന്നാണ് പ്രതീക്ഷ.

പ്രശ്നങ്ങള്‍ അവസാനിച്ചു

പ്രശ്നങ്ങള്‍ അവസാനിച്ചു

എതിര്‍പ്പുകള്‍ ഉന്നയിക്കുന്ന നേതാക്കളുമായി പികെ കുഞ്ഞാലിക്കുട്ടി പ്രത്യേക ചര്‍ച്ച നടത്തി പിന്തുണ ഉറപ്പാക്കും. ഇതിന് ശേഷം മാത്രം പ്രചരണം തുടങ്ങിയാല്‍ മതിയെന്നാണ് ജില്ലാ കമ്മറ്റിയുടേയും തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാണക്കാട് തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നായിരുന്നു എംസി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടത്.

വട്ടിയൂര്‍ക്കാവില്‍ വീണ്ടും ട്വിസ്റ്റ്: പ്രശാന്തിനെതിരെ യുവ നേതാവ്? വെച്ച് മാറ്റം ഉപേക്ഷിച്ചിട്ടില്ലവട്ടിയൂര്‍ക്കാവില്‍ വീണ്ടും ട്വിസ്റ്റ്: പ്രശാന്തിനെതിരെ യുവ നേതാവ്? വെച്ച് മാറ്റം ഉപേക്ഷിച്ചിട്ടില്ല

 വട്ടിയൂര്‍ക്കാവ്: ഇടത് കോട്ട പൊളിച്ച 2011ലെ മണ്ഡല പുനഃനിര്‍ണ്ണയം, നിര്‍ണ്ണായക ശക്തിയായി എന്‍എസ്എസ് വട്ടിയൂര്‍ക്കാവ്: ഇടത് കോട്ട പൊളിച്ച 2011ലെ മണ്ഡല പുനഃനിര്‍ണ്ണയം, നിര്‍ണ്ണായക ശക്തിയായി എന്‍എസ്എസ്

English summary
Manjeswaram By Election; protest against league candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X