കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഷ്റഫില്ല, മഞ്ചേശ്വരത്ത് ഖമറൂദ്ദീന്‍ ലീഗ് സ്ഥാനാര്‍ത്ഥിയായേക്കും; പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി

Google Oneindia Malayalam News

കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകീട്ടോടെ പ്രഖ്യാപിച്ചേക്കും. ജില്ലാ പ്രസിഡന്‍റ് എംസി ഖമറുദ്ദീന്‍, യൂത്ത് ലീഗ് നേതാവ് എകെഎം അഷ്റര്‍ എന്നിവരുടെ പേരുകളാണ് അവസാന ഘട്ടത്തില്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനിയിലുള്ളത്. ഇതില്‍ തന്നെ എംസി ഖമറൂദ്ദിനെ തന്നെ മഞ്ചേശ്വത്ത് മത്സരിപ്പിക്കാന്‍ ധാരണയായെന്നാണ് സൂചന.

മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു മത്സരിക്കും! '2006' ല്‍ കണ്ണും നട്ട് സിപിഎംമഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു മത്സരിക്കും! '2006' ല്‍ കണ്ണും നട്ട് സിപിഎം

പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്‍റെ പിന്തുണ എംസി ഖമറുദ്ദിനായിരുന്നു. എന്നാല്‍ മഞ്ചേശ്വരത്തെ ഭാരവാഹികളും യൂത്ത് ലീഗും അഷ്റഫിനെ പിന്തുണച്ച് രംഗത്ത് എത്തിയത് ലീഗിനുള്ളില്‍ പ്രതിസന്ധി സൃഷ്ടിച്ചു. . വര്‍ഷങ്ങളായി മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണ് മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. ഇത്തവണ അതിന് മാറ്റമുണ്ടാവണമെന്നും യുവാക്കളെ പരിഗണിക്കണമെന്നുമായിരുന്നു അഷ്റഫിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം.

muslim-leagu

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ചര്‍ച്ച ചെയ്യാന്‍ ജില്ലാ-മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളെ സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ യോഗത്തില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ഖമറുദ്ദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍റെ വീടിന് മുന്നില്‍ പരസ്യ പ്രതിഷേധം നടത്തുകയും ചെയ്തു.

വിമതര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍; വെട്ടിലായി കര്‍ണാടകയിലെ വിമത എംഎല്‍മാര്‍വിമതര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍; വെട്ടിലായി കര്‍ണാടകയിലെ വിമത എംഎല്‍മാര്‍

എന്നാൽ തർക്കങ്ങളൊന്നുമില്ലെന്നും സ്ഥാനാർഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നുമെന്നാണ് കെപിഎ മജീദ് വ്യക്തമാക്കിയത്. അതിനിടെ പാണക്കാട് തറവാടിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. മജീദ് പച്ചംപള്ള അടക്കമുള്ള യൂത്ത് ലീഗിന്‍റെ പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് ലീഗ് നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

English summary
manjeswaram byelection; MC Kamarudhin may be the udf candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X