ഉപ്പുതിന്നവർ വെള്ളംകുടി തുടങ്ങി: തട്ടിപ്പ് വീരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: എംവി ജയരാജന്‍
കണ്ണൂര്‍: ഉപ്പുതിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്നത് പ്രകൃതി നിയമമാണെന്ന ബിജെപി നേതാവ് സികെ പത്മനാഭന്റെ പ്രതികരണം ഒടുവിൽ അതുപോലെ സംഭവിച്ചെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ നിർദ്ദേശാനുസരണം ബദിയടുക്ക പോലീസ് 193-ാം ക്രൈം നമ്പർ പ്രകാരം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ തെരഞ്ഞെടുപ്പ് അഴിമതി കുറ്റം വിവരിക്കുന്ന 171 ബി, 171 ഇ എന്നീ വകുപ്പ് പ്രകാരമാണ് കേസ്. നേരത്തെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ട വിവരങ്ങളെ തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 365 (തട്ടിക്കൊണ്ട് പോകൽ), 342 (അന്യായമായ തടങ്കലിൽ വെക്കൽ), 506 (1) (ഭീഷണിപ്പെടുത്തൽ) എന്നിവ കൂടി കേസിൽ ഉൾപ്പെടുത്തുകയും ചെയ്തു. കെ. സുരേന്ദ്രന് പുറമെ കാസർകോട് ജില്ലയിലെ ബിജെപി നേതാക്കളായ സുനിൽ നായിക്, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരും പ്രതികളാണ്. കെ. സുരേന്ദ്രനെ ന്യായീകരിക്കാൻ വാർത്താ സമ്മേളനത്തിൽ പരിശ്രമിച്ച കേന്ദ്ര സഹമന്ത്രി അടക്കമുള്ള നേതാക്കൾക്ക് വിയർക്കേണ്ടിവന്ന ദൃശ്യം ജനങ്ങൾ കണ്ടതാണ്.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ ജയിച്ചില്ലെന്ന് മാത്രമല്ല, പണവും പ്രലോഭനങ്ങളും ഭീഷണിയും തട്ടിക്കൊണ്ടുപോകലും ചെയ്തതിനെ തുടർന്ന് കേസും വന്നിരിക്കുകയാണ്. ഇനിയും സംസ്ഥാന അദ്ധ്യക്ഷന്റെ പദവിയിലിരിക്കാൻ നാണമില്ലേ എന്നാണ് സുരേന്ദ്രനോട് ബിജെപിയിൽ തന്നെയുള്ള ചിലരുടെ ചോദ്യം. 35 സീറ്റ് കിട്ടിയാൽ ഭരിക്കാൻ കഴിയുമെന്ന് വീമ്പിളക്കിയ നേതാവ് ജയിക്കാനായി എന്തു വൃത്തികേടും ചെയ്യുമെന്ന് അന്ന് തന്നെ ജനങ്ങൾക്കറിയാമായിരുന്നു. അതാണ് സംഭവിച്ചത്.
പോലീസ് അന്വേഷണത്തിന് പുറമേ ബിജെപി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന ബിജെപി നേതാവായ പി.പി. മുകുന്ദൻ പറഞ്ഞതുപോലെ ആ അന്വേഷണം പ്രഹസനമാകരുത്. ഇനി അഥവാ പ്രഹസനമാക്കിയാലും കുഴൽപണ തട്ടിപ്പ് വീരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications