കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്ത് ഖമറുദ്ദീന് 7923 വോട്ടിന്റെ ഭൂരിപക്ഷം.... യുഡിഎഫ് തേരോട്ടം, രണ്ടാം സ്ഥാനത്ത് ബിജെപി

Google Oneindia Malayalam News

മഞ്ചേശ്വരത്ത് പ്രതീക്ഷിച്ച പോലെ തന്നെ യുഡിഎഫിന് ഗംഭീര വിജയം. 7923 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഖമറുദ്ദീന്‍ വിജയിച്ചത്. തുടക്കം മുതല്‍ തന്നെ ലീഡ് നില കൃത്യമായ ഉയര്‍ത്തിയ ഖമറുദ്ദീന്‍ അധികം താഴോട്ട് പോകാതെ തന്നെ വിജയം പിടിച്ചെടുക്കുകയാണ്. 2016ല്‍ കെ സുരേന്ദ്രന്‍ 89 വോട്ടിന് മാത്രം തോറ്റ മണ്ഡലമാണിത്. എന്നാല്‍ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിന് ആ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ ബിജെപി ഉയര്‍ത്തിയെങ്കിലും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ബിജെപിയെ പിന്നോട്ടടിക്കുകയായിരുന്നു.

1

57484 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. അതേസമയം സിപിഎമ്മിന്റെ പ്രകടനം നിരാശാജനകമായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ ചിത്രത്തിലേ ഇല്ലാത്ത നിലയിലാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചിട്ടയായ പ്രവര്‍ത്തനം യുഡിഎഫ് നടത്തിയിരുന്നുവെന്ന് ഖമറുദ്ദീന്‍ പറഞ്ഞു. അത് ഉപതിരഞ്ഞെടുപ്പിലും തുടര്‍ന്നു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പ്രവര്‍ത്തിച്ചതെന്നും ഖമറുദ്ദീന്‍ പറഞ്ഞു. വിജയം ആദ്യ ഘട്ടത്തില്‍ തന്നെ ഉറപ്പായതിനാല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനവും തുടങ്ങിയിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ വളരെ കുറച്ച് മാത്രമാണ് ഉണ്ടായിരുന്നത്. ഗവ എച്ച് എസ് എസ് പൈവളികെ നഗറിലാണ് വോട്ടെണ്ണല്‍ നടന്നത്.

യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ് മഞ്ചേശ്വരമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ആദ്യ മണിക്കൂറില്‍ എണ്ണൂറിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു ഖമറുദ്ദീന്‍. ഇത് രാവിലെ 9 മണി കഴിഞ്ഞതോടെ 2700 ആയി ഉയര്‍ത്തി. സുരേന്ദ്രന് നേരിയ വ്യത്യാസത്തില്‍ നഷ്ടമായ മണ്ഡലം പിടിക്കാന്‍ എല്ലാ കരുത്തും ഉപയോഗിച്ചാണ് ബിജെപി കളത്തിലിറങ്ങിയത്. ദേശീയ പാത അടക്കമുള്ള വിഷയങ്ങള്‍ ഉണ്ടായെങ്കിലും ഏറ്റവുമധികം പ്രചാരണത്തില്‍ ചര്‍ച്ചയായത് ശബരിമലയായിരുന്നു. ശങ്കര്‍ റൈ താന്‍ ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് പോയിട്ടുണ്ടെന്ന് പറഞ്ഞാണ് ഇത് തുടങ്ങിയത്.

മഞ്ചേശ്വരം യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ബിജെപിയെ കൂടി അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന മണ്ഡലമാണ്. അടുത്ത കാലത്തായി മണ്ഡലത്തില്‍ പ്രധാന മത്സരം യുഡിഎഫും ബിജെപിയും തമ്മിലായിരുന്നു. ഇത്തവണയും അത് തന്നെയാണ് ആവര്‍ത്തിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് ഏറ്റവും കടുപ്പമേറിയ മത്സരമായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖ് വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. സുരേന്ദ്രന്‍ പിന്നീട് തിരഞ്ഞെടുപ്പിലെ കൃത്രിമം കാണിച്ച് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതേസമയം അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം, വോര്‍ക്കാടി മീഞ്ച, പൈവളികെ, മംഗല്‍പാടി, കുമ്പള, പുത്തിഗെ, എന്‍മകജെ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഈ മണ്ഡലം.

English summary
udf-hoping-on-exit-polls in manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X