കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേശ്വരത്തെ കള്ളവോട്ട്!! ലീഗിനെ കള്ളന്മാരാക്കാനുള്ള ബിജെപി തന്ത്രം!! ആരോപണങ്ങൾ തള്ളി അബ്ദുൾ റസാഖ്!

മരിച്ച ആറുപേരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്ന് ബിജെപി പറയുന്നത് കളവാണെന്ന് അബ്ദുൾ റസാഖ് എംഎൽഎ വ്യക്തമാക്കി. ബിജെപി കളളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

  • By Gowthamy
Google Oneindia Malayalam News

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്ന ബിജെപിയുടെ ആരോപണങ്ങൾ തള്ളി മഞ്ചേശ്വരം മുസ്ലിംലീഗ് എംഎംൽഎ പിബി അബ്ദുൾ റസാഖ്. ജനങ്ങളുടെ ഇടയിൽ ലീഗിനെ കള്ളന്മാരാക്കാനുള്ള ചിലരുടെ ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അബ്ദുൾ റസാഖ് എംഎൽഎ വ്യക്തമാക്കി.

മരിച്ച ആറുപേരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്ന് ബിജെപി പറയുന്നത് കളവാണെന്ന് അബ്ദുൾ റസാഖ് എംഎൽഎ വ്യക്തമാക്കി. ബിജെപി കളളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും അദ്ദേഹം പറയുന്നു. എംഎൽഎ സ്ഥാനം രാജി വയ്ക്കില്ലെന്നും അഞ്ച് വർഷം ഭരിക്കുമെന്നും അബ്ദുൾ റസാഖ് എംഎൽഎ പറഞ്ഞു.

abdul rasaq

ബിജെപിയുടെ ആരോപണങ്ങൾ ലീഗ് ഗൗരവമായി എടുത്തിട്ടില്ലെന്നും അബ്ദുൾ റസാഖ് എംഎൽഎ പറഞ്ഞു. കേസിൽ കോടതി വിധി വരട്ടെയെന്നും അദ്ദേഹം.

മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ മരിച്ച നാലുപേരുടെ പേരിൽ കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം. മരിച്ചവരും സ്ഥലത്തില്ലാതിരുന്നവരുമായ 259 പേരുടെ പേരിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.

കേസിൽ സുരേന്ദ്രന് അനുകൂലമായിരിക്കും വിധിയെന്നും അതിനാൽ അബ്ദുൾ റസാഖ് എംഎൽഎയെ രാജി വയ്പ്പിച്ച് ഉപ തിരഞ്ഞെടുപ്പിന് ലീഗ് ശ്രമിക്കുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

English summary
manjeswaram mla pb abdul rasaq reject fake vote in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X