കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജുവും സംഘവും സുരക്ഷിതരായി മണാലിയില്‍ എത്തി; വീഡിയോ പങ്കുവെച്ച് സനല്‍ കുമാര്‍ ശശിധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട് മണാലിയില്‍ സുരക്ഷിതമായി എത്തിയെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് ബാക്കിയുണ്ടെന്നും അത് കഴിഞ്ഞാല്‍ ഷിംലയില്‍ നിന്ന് മഞ്ജുവും സംഘവും നാട്ടിലേക്ക് മടങ്ങുമെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

manjupralayam

സനല്‍ കുമാര്‍ ശശിധരന്റെ പുതിയ ചിത്രമായ കയറ്റത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് മഞ്ജു വാര്യര്‍ അടക്കമുളള മുപ്പതംഗ സംഘം ഹിമാചല്‍ പ്രദേശിലെ ഛത്രുയില്‍ എത്തിയത്. മൂന്നാഴ്ച മുന്‍പാണ് സിനിമാ സംഘം ഇവിടെ എത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചലുമാണ്. റോഡുകള്‍ അടക്കം തകര്‍ന്നതോടെ ഇവര്‍ക്ക് സ്ഥലത്ത് നിന്ന് പുറത്തേക്ക് കടക്കാനോ യാത്ര തുടരാനോ സാധിക്കാതെ കുടുങ്ങിപ്പോവുകയായിരുന്നു.

<strong>2300 ഓളം പേര്‍ കാശ്മീരില്‍ തടവില്‍; 300 ഓളം പ്രതിഷേധങ്ങള്‍, സൈന്യത്തിനെതിരെ പ്രദേശവാസികള്‍</strong>2300 ഓളം പേര്‍ കാശ്മീരില്‍ തടവില്‍; 300 ഓളം പ്രതിഷേധങ്ങള്‍, സൈന്യത്തിനെതിരെ പ്രദേശവാസികള്‍

സിനിമാ സംഘം അടക്കം 200ഓളം പേരാണ് ഛത്രയില്‍ കുടുങ്ങിയത്. ഇതോടെ കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് ഇവരെ കൊക്സാര്‍ എന്ന സ്ഥലത്തെ ബേസ് ക്യാമ്പിലേക്ക് മാറ്റാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ ഛത്രുവിലേക്കുള്ള ഗതാഗതം താത്കാലികമായി പുനസ്ഥാപിച്ചതിനാല്‍ കൊക്സാറിലേക്ക് പോകാതെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങാമെന്ന് സംഘം തിരുമാനിക്കുകയായിരുന്നു. യാത്രാ മധ്യേയുള്ള വീഡിയോ ആണ് സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവെച്ചത്.

<strong>'മോഡി മുത്വലാഖ്‌' വഫ ഇരയും ഫിറോസ് വേട്ടക്കാരനുമാകുന്ന മറിമായം'..സമസ്ത നേതാവിന്‍റെ കുറിപ്പ്</strong>'മോഡി മുത്വലാഖ്‌' വഫ ഇരയും ഫിറോസ് വേട്ടക്കാരനുമാകുന്ന മറിമായം'..സമസ്ത നേതാവിന്‍റെ കുറിപ്പ്

<strong>കര്‍ണാടകത്തില്‍ കൂട്ടപൊരിച്ചല്‍; അപകടം മണത്ത് വിമതര്‍, അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക്</strong>കര്‍ണാടകത്തില്‍ കൂട്ടപൊരിച്ചല്‍; അപകടം മണത്ത് വിമതര്‍, അമിത് ഷായെ കാണാന്‍ ദില്ലിയിലേക്ക്

English summary
Manju and team safe in manali; video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X