മഞ്ജു ഒന്നും മിണ്ടാതെ സഹിച്ചതാണ്, എന്തൊക്കെ ദിലീപ് ചെയ്തു എന്ന് ബഷീര്‍ പറയുന്നു
നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന കുറ്റത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
ഒടുവില്‍ അത് സംഭവിച്ചു. നടന്‍ ദിലീപ് അറസ്റ്റിലായി. കാണിച്ച നടാകങ്ങളൊന്നും വിജയിച്ചില്ല. രാവിലെ മുതല്‍ കസ്റ്റഡിയിലായിരുന്ന ദിലീപിനെ, ആറരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന കുറ്റത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
ഇത് ദിലീപ് ചെയ്ത കുറ്റങ്ങളില്‍ ഒന്ന് മാത്രമാണെന്ന് ഏഷ്യനെറ്റ് ചാനലില്‍ നടന്ന സംവാദത്തില്‍ സംസാരിക്കവെ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മിമിക്രി കാലം മുതല്‍ ദിലീപിന് ക്രിമിനല്‍ മൈന്റ് ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

ദിലീപിന്റെ ക്രൂരത ഏറ്റവും അനുഭവിച്ചത് മഞ്ജു വാര്യര്‍ ആണെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. ഇത്രയൊക്കെ ദ്രോഹിച്ചിട്ടും മഞ്ജു ഒന്നും പ്രതികരിച്ചില്ല. അയാള്‍ക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞില്ല. എന്നാല്‍ ദിലീപ് മഞ്ജുവിനെ കുറിച്ച് പറഞ്ഞതും പ്രചരിപ്പിച്ചതും പുറത്ത് പറയാന്‍ കഴിയില്ല എന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു












Click it and Unblock the Notifications