Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുകാരീ... നീ ജീവിതത്തെ ജയിച്ചവൾ, രാജുവിനും അഭിനന്ദനം, മഞ്ജുവിന്റെ വാക്കുകൾ...

ഏതൊരു പെണ്‍കുട്ടിയും തളര്‍ന്നു പോകുമായിരുന്ന നിമിഷങ്ങളില്‍ ധീരമായ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്.

കൊച്ചി: റോഡില്‍ വെച്ച് ആക്രമണത്തിന് ഇരയായ നടി വീണ്ടും ഷൂട്ടിംഗ് സെറ്റുകളില്‍ എത്തിതുടങ്ങി. ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ധീരമായ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. നടിയ്ക്ക് പിന്തുണ അര്‍പ്പിച്ച് പൃഥ്വിരാജും, മഞ്ജുവാര്യരും, റിമ കല്ലിങ്കലും രംഗത്തെത്തി.

ഏതൊരു പെണ്‍കുട്ടിയും തളര്‍ന്നു പോകുമായിരുന്ന നിമിഷങ്ങളില്‍ ധീരമായ തിരിച്ചുവരവാണ് താരം .

മഞ്ജുവിന്റെ വാക്കുകള്‍

അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചുവന്ന പ്രിയ കൂട്ടൂകാരിക്ക് അഭിവാദ്യങ്ങള്‍ എന്ന് പറഞ്ഞ് കൊണ്ടാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മുറിവേല്‍ക്കപ്പെട്ട ഒരാള്‍ക്ക് സമൂഹത്തിന് നല്‍കാവുന്ന ഏറ്റവും ശക്തമായ സന്ദേശം ആണിത്, ഇതിനെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് മഞ്ജുവാര്യര്‍ പറയുന്നു.

ജയിച്ച നായിക

പ്രിയപ്പെട്ടവളെ നീ ജീവിതത്തെ ജയിച്ച നായികയാണെന്ന് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നു. ആദ്യ ദിവസം തന്നെ അവള്‍ക്കൊപ്പം നില്‍ക്കുകയും അഭിനയത്തിലേക്ക് കൈപിടിയ്ക്കുകയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം.

പൃഥ്വിരാജിന്റെയും കൂട്ടുകാരുടെയും സ്‌നേഹ സംരക്ഷണങ്ങളില്‍ അവള്‍ സുരക്ഷിതയും കൂടുതല്‍ ആഹ്ലാദവതിയുമായിരിക്കുമെന്നും ഉറപ്പുണ്ട്. അവളുടെ ചിരി കൂടുതല്‍ ഭംഗിയോടെ സ്‌ക്രീനില്‍ തെളിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണേ്രത മഞ്ജു.

റിമയ്ക്ക് പറയാനുള്ളത്

മാധ്യമ ധര്‍മ്മത്തെ കുറിച്ചാണ് റിമ കല്ലിങ്കലിന് പറയാനുള്ളത്. വീണ്ടും ഷൂട്ടിംഗ് സെറ്റിലെത്തിയ താരത്തെ ദയവായി പിന്തുടരുതെന്ന് പൃഥ്വിരാജ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് നടപ്പിലാക്കണമെന്നാണ് മാധ്യമങ്ങളോട് റിമ പറയുന്നത്.

വലിയൊരു ഷോക്കിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനിരിക്കുന്ന നടിയ്ക്ക് അതിനുള്ള അവസരം നല്‍കണമെന്നും റിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പൃഥ്വിരാജിന്റെ പ്രതികരണം

സ്ത്രീ വിരുദ്ധമായ സിനിമകളിൽ ഒന്നും അഭിനയിക്കില്ലെന്നാണ് പൃഥ്വിരാജിന്റെ പ്രതികണം. അമ്മയും ഭാര്യയ്ക്കും ശേഷം ഇത്രയും തന്റേടം ഉള്ള ഒരു യുവതിയെ കാണുന്നത് ആദ്യമായിട്ടാണെന്നും താരം പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+