കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2016 നോവിക്കുന്ന വര്‍ഷം; രാജാമണിയെ അനുസ്മരിച്ച് മഞ്ജു വാര്യര്‍, കണ്ണീരണിഞ്ഞ് താരം

  • By Siniya
Google Oneindia Malayalam News

തൃശ്ശൂര്‍: കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളികളെ നോവിക്കുന്ന തരത്തിലുള്ള മരണവാര്‍ത്തകല്‍ തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്്. ഈ വര്‍ഷം കലാ സാംസ്‌കരിക കേരളത്തിന് നഷ്ടമായത് ചെറുതൊന്നുമല്ല. ഇതു തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമാ താരം മഞ്ജുവാര്യരും പങ്കുവയ്ക്കുന്ന്ത്. 2016 വീണ്ടും വീണ്ടും നോവിക്കുന്നുവെന്നാണ് മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിക്കുന്നത്. ഒടുവില്‍ കേരളത്തിന് രാജാമണി സാറും നഷ്ടമായെന്ന് മഞ്ജു പറയുന്നു.

ദൃശ്യങ്ങളെ ജീവനുള്ളതാക്കുകയായിരുന്നു അദ്ദേഹം. ഈണം നല്‍കിയ ഗാനങ്ങളിലുമുണ്ട് ഹൃദ്യത. ഈ ലോകത്തു നിന്ന് അദ്ദേഹത്തിന്റെ ചേതന മാത്രമേ നിശ്ചലമാകുന്നുള്ളു. പാട്ടുകള്‍ ചുണ്ടുകളില്‍ ജീവിക്കുമെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഗീത സംവിധായകന്‍ രാജാമണി ചെന്നൈയില്‍ അന്തരിച്ചത്. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നൂറ്റമ്പതോളം പാട്ടുകള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. മലയാളം തമിഴ്,തെലുങ്ക് കന്നഡ ഭാഷകളിലായി എഴുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.

2016 നോവിക്കുന്നു

2016 നോവിക്കുന്നു

ഈ രണ്ടു മാസത്തിനുള്ളില്‍ പ്രമുഖരുടെ മരണ വാര്‍ത്തകള്‍ തന്നെയാണ് വന്നു കൊണ്ടിരിക്കുന്നത്. ക്രൂര മാസങ്ങളാണ് ആദ്യത്തെ രണ്ടെണ്ണവുമെന്ന് മഞ്ജുവാര്യര്‍ പറയുന്നു.

വേദനകളുടെ നഷ്ടം

വേദനകളുടെ നഷ്ടം

ഈ വര്‍ഷം വേദനകളുടെ നഷ്ടമാണ്. കല്‍പ്പന,ഒന്‍ എന്‍ വി കുറുപ്പ്, ചായഗ്രാഹകന്‍ ആനന്ദ കുട്ടന്‍, മാധ്യമ പ്രവര്‍ത്തകനായ ടി എ്ന്‍ ഗോപ കുമാര്‍ ഒടുവില്‍ ഗാനരചയിതാവ് രാജാമണിയും മരണത്തിന് കീഴടങ്ങി.

ചേതന മാത്രമേ നിശ്ചലമാകുന്നുള്ളു

ചേതന മാത്രമേ നിശ്ചലമാകുന്നുള്ളു

ദൃശ്യങ്ങളെ ജീവനുള്ളതാക്കുകയായിരുന്നു അദ്ദേഹം. ഈണം നല്‍കിയ ഗാനങ്ങളിലുമുണ്ട് ഹൃദ്യത. ഈ ലോകത്തു നിന്ന് അദ്ദേഹത്തിന്റെ ചേതന മാത്രമേ നിശ്ചലമാകുന്നുള്ളു. പാട്ടുകള്‍ ചുണ്ടുകളില്‍ ജീവിക്കുമെന്നും മഞ്ജു വാര്യര്‍ പറയുന്നു.

പുതുവര്‍ഷത്തിന്റെ ക്രൂര വിനോദം

പുതുവര്‍ഷത്തിന്റെ ക്രൂര വിനോദം

രാജാമണി സാര്‍ അവസാനമായി ഈണം നല്‍കിയത് ഒഎന്‍ വി സാറിന്റെ വരികള്‍ക്കാണ്. ഇത് പുതുവര്‍ഷത്തിന്റെ ക്രൂര വിനോദമാണ്. ഒ എന്‍ വി മരിച്ച് ശവസംസ്‌കാരം കഴിയുന്‍ മുമ്പേ രാജാമണിയെയും മരണം വിളിച്ചു.

നഷ്ടങ്ങള്‍

നഷ്ടങ്ങള്‍

പല തരത്തില്‍ കണ്ണിച്ചേര്‍ക്കപ്പെട്ടവയാണ് അടുത്തിടെ ഉണ്ടായ നഷ്ടങ്ങള്‍ സിനിമയ്ക്കാണ് ഏറ്റവും കൂടുതല്‍ നോവുന്നതെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

താരത്തിന്റെ രാജാമണിയെ അനുസ്മരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

English summary
Manju warier homage to music director Rajamani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X