Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുകള്‍ എന്നെ കളിയാക്കുന്നു: മഞ്ജു വാര്യര്‍

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിലാണ് മഞ്ജു വാര്യരുടെ സ്ഥാനം. പതിനാല് വര്‍ഷം കഴിഞ്ഞ് നായികയായി തന്നെ മഞ്ജു തിരിച്ചുവന്നപ്പോള്‍ പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചത് ഈ പ്രിയം ഒന്നുകൊണ്ട് മാത്രമാണ്. അല്ലാതെ മഞ്ജു അഭിനയിച്ചതെല്ലാം അത്ര മഹത്തരമായ സിനിമകള്‍ ആയത് കൊണ്ടല്ല. മഹത്തരമല്ല എന്ന് മാത്രമല്ല സാമാന്യം നല്ല ബോറുമായിരുന്നു പല ചിത്രങ്ങളും.

ആളുകള്‍ തന്നെ നോക്കി കളിയാക്കാറുണ്ട് എന്നാണ് മഞ്ജു അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്തായാലും അഭിനയത്തെ ചൊല്ലിയല്ല ആളുകള്‍ മഞ്ജു വാര്യരെ കളിയാക്കുന്നത് അതിന് കാരണം മറ്റൊന്നാണ്. മഞ്ജു വാര്യരുടെ സംസാരം. അച്ചടി എന്ന് തോന്നുംവിധത്തിലുള്ള ശുദ്ധമായ മലയാളത്തിലേ മഞ്ജു വാര്യര്‍ സംസാരിക്കാറുള്ളൂ.

manju-warrier

ഇംഗ്ലീഷും മലയാളവും കലര്‍ത്തി മംഗ്ലീഷ് പറയുന്ന രീതി മഞ്ജു വാര്യര്‍ക്ക് തീരെയില്ല. സിനിമയിലെ ഡബ്ബിങിന്റെ കാര്യം മാത്രമല്ല, പുറത്തെ സംസാരവും കൂടി ചേര്‍ത്താണ് ഈ പറയുന്നത്. തന്റെയീം സംസാരം കേട്ട് ആളുകള്‍ ചിരിക്കാറുണ്ട് എന്നാണ് മഞ്ജു പറയുന്നത്. സ്വന്തമായി ഡബ്ബ് ചെയ്യാനും കടുകട്ടി നീളന്‍ ഡയലോഗുകള്‍ പറയാനും ഇഷ്ടപ്പെടുന്ന മഞ്ജുവിനെ ഈ കളിയാക്കല്‍ പക്ഷേ ഏശാറില്ല എന്ന് മാത്രം.

സംസാരം മാത്രമല്ല, എഴുത്തിന്റെ കാര്യത്തിലും മഞ്ജു വാര്യര്‍ ഒരു താരം തന്നെയാണ്. വ്യക്തിപരമായ കുറിപ്പുകളും വിശദീകരണങ്ങളും പോലും തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്യാറുണ്ട്. അതീവ വൈകാരികമായ കാര്യങ്ങള്‍ പോലും അണുവിട ഫോക്കസ് മാറാതെ എഴുതാന്‍ മഞ്ജുവിന് കഴിയുന്നുണ്ട് എന്നത് ഭാഷയ്ക്ക് മേല്‍ ഈ നടിക്കുള്ള നിയന്ത്രണമാണ് കാണിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+