കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവള്‍ക്കൊപ്പമോ ദിലീപിനൊപ്പമോ? മൗനം വെടിഞ്ഞ് മഞ്ജുവാര്യര്‍... ഞങ്ങളുടേത് ആഴത്തിലുള്ള ഹൃദയബന്ധം!!

  • By Desk
Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാനുള്ള തിരുമാനം വലിയ വിവാദമായിരുന്നു. സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് നാല് നായികമാര്‍ രാജിവെയ്ക്കുകയും ചെയ്തു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളായ യുവ നടിമാര്‍ രാജിവെച്ച പിന്നാലെ മഞ്ജു വാര്യര്‍ എന്ത് നിലപാട് എടുക്കുമെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്.

എന്നാല്‍ മഞ്ജു വാര്യര്‍ രാജിവെച്ചില്ലെന്ന് മാത്രമല്ല അവര്‍ രാജി വിവാദം കത്തി നില്‍ക്കുമ്പോള്‍ അമേരിക്കയിലേക്ക് തിരിക്കുകയും ചെയ്തു. ഇതോടെ മഞ്ജുവാര്യര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ലെന്നും മുന്‍ ഭര്‍ത്താവായ ദിലീപിനെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി.ഇതോടെ താന്‍ ആര്‍ക്കൊപ്പമാണെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തി.

നടിക്ക് നേരായ ആക്രമണം

നടിക്ക് നേരായ ആക്രമണം

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓടുന്ന കാറില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. തുടക്കം മുതല്‍ തന്നെ ആക്രമണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു വാര്യര്‍ ആരോപിച്ചിരുന്നു. പിന്നാലെ ജുലൈയില്‍ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു. കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

ജയിലില്‍

ജയിലില്‍

കേസില്‍ എട്ടാം പ്രതിയായി ദിലീപിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ദിലീപിന് ജാമ്യവും ലഭിച്ചു. കേസില്‍ ദിലീപ് അറസ്റ്റിലായ പിന്നാലെ തന്നെ ദിലീപ് അംഗമായിട്ടുള്ള സംഘനടകളില്‍ നിന്നൊക്കെ നടനെതിരെ നടപടിയെടുക്കുകയും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരസംഘടനയായ എഎംഎംഎ ഇരയെ തള്ളി കുറ്റാരോപിതനെ പിന്തുണച്ചു

ഡബ്ല്യുസിസി

ഡബ്ല്യുസിസി

ഇത് താരസംഘടയുടെ പിളര്‍പ്പിന് തന്നെ കാരണമായി. തുടര്‍ച്ചയെന്നോണം ഡബ്ല്യുസിസി എന്ന വനിതാ സംഘടനയുടെ രൂപീകരണത്തിനും കാരണമായി. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അറസ്റ്റിന് പിന്നാലെ എഎംഎംഎയില്‍ നിന്ന് ദിലീപിന് പുറത്താക്കിയെങ്കിലും ജാമ്യം ലഭിച്ച പിന്നാലെ എഎംഎംഎ വാര്‍ഷിക യോഗത്തില്‍ നടനെ തിരിച്ചെടുക്കാന്‍ സംഘടന തിരിമാനിച്ചത് മലയാള സിനിമയില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

രാജിവെച്ചു

രാജിവെച്ചു

അമ്മ തീരുമാനം വന്നതിന് പിന്നാലെ ഡബ്ല്യുസിസി യോഗം ചേരുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും അമ്മയുടെ നടപടിക്കെതിരെ രംഗത്തുവന്നു. നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു. എന്നാല്‍ ഡബ്ല്യുസിസിയുടെ മുന്‍ നിരയിലുള്ള മഞ്ജുവാര്യര്‍ പ്രതിഷേധത്തിന്റെ ഭാഗമാകാത്തത് ശ്രദ്ധിക്കപ്പെട്ടു.

ദിലീപിനൊപ്പം

ദിലീപിനൊപ്പം

ഡബ്ല്യുസിസിയോടും നടിമാരോടും നടിക്ക് അതൃപ്തിയുണ്ടെന്നും മഞ്ജു ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നില്ലെന്നും രീതിയില്‍ വരെ വാര്‍ത്തകള്‍ വന്നു. ഈ സാഹചര്യത്തിലാണ് താന്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി താരം രംഗത്തെത്തിയത്.

ഒന്നേ ഉള്ളൂ

ഒന്നേ ഉള്ളൂ

തനിക്ക് അന്നും ഇന്നും ഒറ്റ നിലപാടേ ഉണ്ടായിട്ടുള്ളൂവെന്നും അത് അവളോടൊപ്പം തന്നെയാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. അവള്‍ക്കൊപ്പമാണെന്ന് എപ്പോഴും ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല. എന്‍റെ നിലപാട് എന്താണെന്ന് അവള്‍ക്കറിയാം. ഞങ്ങളെ രണ്ടുപേരേയും അറിയുന്ന എല്ലാവര്‍ക്കും അക്കാര്യം അറിയാം.

ഹൃദയബന്ധം

ഹൃദയബന്ധം

ഞങ്ങള്‍ ഇരുവരുടേയും ബന്ധം ഹാഷ്ടാഗുകളും ലൈക്കുകളും തുടങ്ങും മുന്‍പുള്ളതാണ്. അത് എന്നും നിലനില്‍ക്കും. ആരവങ്ങളും ബഹളങ്ങളും കഴിഞ്ഞാലും അത് അവിടെ തന്നെയുണ്ടാകും.

കൂട്ടി കുഴയ്ക്കേണ്ട

കൂട്ടി കുഴയ്ക്കേണ്ട

സംഘടനയില്‍ എടുക്കേണ്ട തിരുമാനങ്ങള്‍ അതത് സമയത്ത് എടുത്തിട്ടുണ്ട്.വ്യക്തി ബന്ധങ്ങള്‍ക്ക് ഈ സംഘടനകളോ അവയുടെ നിയമാവലികളോ തടസ്സമല്ല , മഞ്ജു പറഞ്ഞു.

മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനൊപ്പം

നിലവില്‍ മോഹന്‍ ലാലിനൊപ്പം ലൂസിഫറില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. ഇതിനിടെ ആലപ്പുഴയില്‍ കടലാക്രമണം നടന്ന ഇടങ്ങളില്‍ സന്ദര്‍ശിച്ച് സേവന പ്രവര്‍ത്തനങ്ങളിലും താരം ഏര്‍പ്പെടുന്നുണ്ട്.

English summary
manju warrier about latest allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X