Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ മഞ്ജു വാര്യർക്കും ഫേസ്ബുക്കിൽ എട്ടിന്റെ പണി? വ്യാജന്‍മാര്‍ പണികൊടുത്തു? ഇങ്ങനെ പറയേണ്ടിവന്നു

കൊച്ചി: കോടാനുകോടി ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ലോകത്തുള്ളത്. അതില്‍ വലിയൊരു ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണ് എന്നത് ഫേസ്ബുക്കിനും അറിയാം. അക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ കേരളം.

ഇപ്പോള്‍ മലയാളത്തിലെ 'ലേഡി സൂപ്പര്‍ സ്റ്റാര്‍' ആയ മഞ്ജു വാര്യര്‍ക്കും പണി കൊടുത്തിരിക്കുകയാണ് ഫേക്ക് അക്കൗണ്ടുകള്‍. ഈ വിഷയത്തില്‍ മഞ്ജു വാര്യര്‍ തന്നെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഇത്തരം അക്കൗണ്ടുകളില്‍ വരുന്ന കാര്യങ്ങള്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് എന്നാണ് മഞ്ജു വ്യക്തമാക്കുന്നത്. എന്നാല്‍ പെട്ടെന്നുള്ള ഇത്തരം ഒരു പ്രതികരണത്തിന്റെ കാരണം മാത്രം മഞ്ജു വാര്യര്‍ വെളിപ്പെടുത്തിയിട്ടില്ല.

വ്യാജ അക്കൗണ്ടുകള്‍

വ്യാജ അക്കൗണ്ടുകള്‍

സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കുക എന്നത് ഒരു പുതിയ കാര്യമല്ല. ഒട്ടുമിക്ക സെലിബ്രിറ്റികളുടെ പേരിലും ഇത്തരം അക്കൗണ്ടുകള്‍ ഒരുപാട് സൃഷ്ടിക്കപ്പെടാറുണ്ട്. പൊതുവേ ഇതിനെ അവഗണിക്കുകയാണ് പലരും ചെയ്യാറുള്ളത്.

മഞ്ജു വാര്യര്‍ തയ്യാറല്ല

മഞ്ജു വാര്യര്‍ തയ്യാറല്ല

എന്നാല്‍ ഇത്തരം വ്യാജ അക്കൗണ്ടുകളെ അവഗണിച്ച് കളയാന്‍ താന്‍ തയ്യാറല്ലെന്ന് തന്നെയാണ് മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നത്. മഞ്ജുവിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനപരമായ പോസ്റ്റുകള്‍ ഉണ്ടായിട്ടുണോ എന്നത് വ്യക്തമല്ല.

പ്രേക്ഷകരെ അറിയിക്കാന്‍

പ്രേക്ഷകരെ അറിയിക്കാന്‍

എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എന്നെ ഏറെ സ്നേഹിക്കുന്ന പ്രേക്ഷകരെ ഒരു കാര്യം അറിയിക്കാനാണീ കുറിപ്പ്- എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

വ്യാജ പേജുകള്‍

വ്യാജ പേജുകള്‍

ഫേസ്ബുക്കിലടക്കം പല സമൂഹ മാധ്യമങ്ങളിലും തന്‍റെ പേരിൽ വ്യാജമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള അനേകം പേജുകളെക്കുറിച്ച് അറിഞ്ഞു. അതെന്തിനാണെന്ന് എനിക്ക് അറിയില്ലെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

ഒരേയൊരു അക്കൗണ്ട്

ഒരേയൊരു അക്കൗണ്ട്

പ്രേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി തനിക്ക് ഒരേ ഒരു VERIFIED FACEBOOK PAGE മാത്രമേ ഉള്ളൂ. നിങ്ങൾ കാണുന്ന blue tick അടയാളം ആണ് ഇതിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നു.

തന്‍റെ അറിവോടെയല്ല

തന്‍റെ അറിവോടെയല്ല

മറ്റ് പേജുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വരുന്ന ഓരോ പോസ്റ്റും തന്‍റെഅറിവോ സമ്മതമോ ഇല്ലാതെ ആണെന്നും എന്നെ സ്നേഹിക്കുന്ന, എന്റെ വാക്കുകൾ ശ്രദ്ധിക്കുന്ന ഓരോരുത്തരും അറിയണം എന്നെനിക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ പ്രാർത്ഥനയും പ്രോത്സാഹനവും ആണ് എന്നും എന്നെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്നും ഇതുപോലെ എന്റെ ശക്തിയായി കൂടെയുണ്ടാകണമെന്നും പ്രാർത്ഥിക്കുന്നു- ഇത്രയും പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മികച്ച പിന്തുണ

മികച്ച പിന്തുണ

എന്തായാലും മഞ്ജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന് മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ഇത്തരം വ്യാജ അക്കൗണ്ടുകളെ കാര്യമാക്കേണ്ടതില്ലെന്നാണ് മിക്കവരുടേയും ഉപദേശം. വ്യാജ അക്കൗണ്ടുകള്‍ക്ക് പിന്നില്‍ മഞ്ജുവിന്‍റെ ശത്രുക്കളാണെന്ന് പറയുന്നവരും കുറവല്ല

ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+