കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ വാര്‍ഷിക യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല, കാരണം ഞെട്ടിക്കും!

ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പുകയുന്നതിനെടയാണ് താര സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം നടക്കാനിരിക്കുന്നത്.

  • By Akhila
Google Oneindia Malayalam News

ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പുകയുന്നതിനെടയാണ് താര സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം നടക്കാനിരിക്കുന്നത്. അമ്മ സംഘടനയുടെ 23ാമത് വാര്‍ഷിക യോഗം ജൂണ്‍ 29 വ്യാഴാഴ്ച നടക്കും. എന്നാല്‍ നിലവിലെ അമ്മയിലെ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ യോഗത്തില്‍ എന്ത് നിലപാട് എന്ന് സ്വീകരിക്കും എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

അതിനിടെയാണ് ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്ന മഞ്ജു വാര്യര്‍ അമ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കേള്‍ക്കുന്നത്. വ്യക്തിപരമായ അസൗകര്യം മൂലം പങ്കെടുക്കാനാകില്ലെന്ന് മഞ്ജു വാര്യര്‍ ഭാരവാഹികളെ അറിയിച്ചതായി പറയുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവം-ചര്‍ച്ച ചെയ്യില്ല

നടി ആക്രമിക്കപ്പെട്ട സംഭവം-ചര്‍ച്ച ചെയ്യില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് പ്രസിഡണ്ട് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ വനിതാ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുമായ രമ്യ നമ്പീശന്‍ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

അമ്മ വാര്‍ഷിക പൊതുയോഗം

അമ്മ വാര്‍ഷിക പൊതുയോഗം

വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ പൊതു യോഗം ആരംഭിക്കുന്നത്. എറണാകുളം ക്രൗണ്‍ പ്ലാസയിലാണ് അമ്മയുടെ വാര്‍ഷികയോഗം.

മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

അതിനിടെയാണ് ആക്രമിക്കപ്പെട്ട നടിക്ക് ഏറെ പിന്തുണ നല്‍കിയ നടി മഞ്ജു വാര്യര്‍ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നിന്ന് ഒഴിവായതായി വാര്‍ത്തകള്‍ വന്നത്. വ്യക്തിപരമായ അസൗകര്യം കാരണമെന്നാണ് അറിയിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

മഞ്ജുവിന്റെ അസാന്നിധ്യം

മഞ്ജുവിന്റെ അസാന്നിധ്യം

നടിക്ക് പൂര്‍ണമായി പിന്തുണ നല്‍കിയിരുന്ന മഞ്ജു വാര്യര്‍ വേണ്ട സമയത്ത് മാറി നില്‍ക്കുന്നതാണ് ഞെട്ടിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങളാണ് മഞ്ജു പറയുന്നത്.

രണ്ടു പേര്‍ എതിര്‍ത്തു

രണ്ടു പേര്‍ എതിര്‍ത്തു

സംഭവം പുകഞ്ഞ് കത്തുമ്പോള്‍ ദിലീപിനെ പിന്തുണച്ച് എത്തിയ സിനിമാ മേഖലയിലെ രണ്ടു പേര്‍ക്ക് പണിക്കിട്ടിയിരിക്കുകയാണ്. സലിം കുമാറും അജു വര്‍ഗീസും.

English summary
Manju Warrier amma association.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X