റാണിയും പത്മിനിയും എത്തി, പക്ഷേ മുടിമുറിച്ചത് പത്മപ്രിയ
കൊച്ചി: ആഷിക് അബു സംവിധാന ചെയ്യുന്ന പുതിയ ചിത്രമാണ് റാണി പത്മിനി. മഞ്ജു വാര്യരും റീമ കല്ലിങ്കലും ആണ് ഇതിലെ നായികമാര്‍. എന്തായാലും പത്മപ്രിയ ഈ സിനിമയില്‍ അഭിനയിക്കുന്നില്ല.
ഇവിടെ പറയാന്‍ പോകുന്നത് ആ സിനിമയെ കുറിച്ചും അല്ല. കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജില്‍ നടന്ന ഒരു പരിപാടിയെ കുറിച്ചാണ്. ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം നല്‍കുന്നതായിരുന്നു സംഭവം. ഉദ്ഘാടനത്തിനെത്തിയത് മഞ്ജുവും റീമയും.

ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ട് വേണമെന്ന് പറയാം. എന്നാല്‍ മൊബൈല്‍ മോര്‍ച്ചറി ഉദ്ഘാടനം ചെയ്യുമ്പോള്‍ ശവമാകണം എന്ന് പറയാന്‍ പറ്റില്ലല്ലോ. ഏതാണ്ട് അതുപോലെയായിരുന്നു ഇവിടേയും കാര്യങ്ങള്‍.
മുടി ദാനം ചെയ്യുന്നതിന്റെ മഹത്വത്തെ കുറിച്ച് താരങ്ങള്‍ നന്നായി തന്നെ പറഞ്ഞു. ഇത് കേട്ടപ്പോള്‍ സെന്റ് തെരേസാസിലെ പെണ്‍കുട്ടികള്‍ക്കും ആവേശമായി. അങ്ങനെ ആകെ 14 പേര് മുടി ദാനം ചെയ്യാന്‍ സന്നദ്ധരായി.
എന്നാല്‍ ഇക്കൂട്ടത്തില്‍ സ്റ്റാര്‍ ആയത് വേറെ ഒരു ആളാണ്. അതായിരുന്നു പത്മപ്രിയ. കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. വീല്‍ ചെയറിലാണ് പത്മപ്രിയ എത്തിയത്. കാന്‍സര്‍ ബാധിതനായ പിതാവ് മരിച്ചിട്ട് നാല്പത് നാള് പൂര്‍ത്തിയാകുന്ന ദിനത്തിലായിരുന്നു പത്മപ്രിയയുടെ മുടി ദാനം എന്ന പ്രത്യേകതയും ഉണ്ട്.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications