കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച് ശ്രദ്ധേയമാവുന്നു; ഏറ്റെടുത്ത് പ്രമുഖര്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ ആരംഭിച്ച ടിവി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പ്രമുഖരും അല്ലാത്തതുമായി നിരവധിയാളുകള്‍ ടിവി ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നു. ക്യാമ്പയിനിന്റെ ഭാഗമായ നടി മഞ്ജൂ വാര്യര്‍ അഞ്ച് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്‍കുമെന്ന് അറിയിച്ചു. ഇതിന് പിന്നാലെ സംവിധായകന്‍ ആഷിക് അബുവും ബി ഉണ്ണികൃഷ്ണനും ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നു. ആഷിഖ് അബു അഞ്ചും ബി ഉണ്ണികൃഷ്ണന്‍ മൂന്നും ടിവികളാണ് നല്‍കുക. ഡിവൈഎഫ്ഐ സ്‌റ്റേറ്റ് കാൾസെന്ററിലേയ്ക്ക് നേരിട്ട് വിളിച്ചാണ് ടിവികൾ നൽകാൻ ഉണ്ണികൃഷ്ണനും മഞ്ജുവാര്യരും സന്നദ്ധത അറിയിച്ചത്.

ഡിവൈഎഫ്ഐ ഹൈക്കോടതി അഭിഭാഷക യൂണിറ്റ് 10 ടിവികള്‍ നല്‍കും. ടി വി ചലഞ്ച് സംസ്ഥാനതല ഉദ്‌ഘാടനം അഖിലേന്ത്യ പ്രസിഡന്റ്
പി എ മുഹമ്മദ് റിയാസ് ഇന്ന് മലപ്പുറത്തു നിർവഹിച്ചു. ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ചിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സന്മനസ്സുള്ള നിരവധിപേർ ഇതിനകം ഡിവൈഎഫ്ഐ കാൾ സെന്ററുമായും നേരിട്ടും സന്നദ്ധത അറിയിച്ചു കഴിഞ്ഞെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

 dyfi-

ടിവി ചലഞ്ച്‌ ക്യാമ്പയിനിൽ താനും പങ്കാളിയാകുന്നവെന്ന് വ്യക്തമാക്കി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും രംഗത്തെത്തി. ചലഞ്ചിന്‍റെ ഭാഗമായി 100 ടിവികള്‍ വാങ്ങി നല്‍കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മറ്റിയുടെ
ടിവി ചലഞ്ച്‌ ഏറെ ജനശ്രദ്ധയാകർഷിച്ച്‌ മുന്നേറുന്നുണ്ട്‌.ഞാനും ക്യാമ്പയിനിൽ പങ്കാളിയായിരുന്നു.

നിലമ്പൂർ മണ്ഡലത്തിൽ 95 സർക്കാർ-എയ്ഡഡ്‌ സ്കൂളുകൾ നിലവിലുണ്ട്‌.ഇവിടുത്തെ കുട്ടികൾക്ക്‌ ആവശ്യമായ എല്ല ഭൗതിക സാഹചര്യങ്ങളും ഉറപ്പ്‌ വരുത്തും.ഇക്കാര്യം വിശദമായി ചർച്ച ചെയ്യാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറേയും പങ്കെടുപ്പിച്ച്‌ നാളെ നിലമ്പൂരിൽ വച്ച്‌ അവലോകന യോഗം ചേരും.50 സ്കൂളുകളുടെ യോഗം നാളെ വൈകിട്ട്‌ 3 മുതൽ 4 വരെയും ബാക്കി 45 സ്കൂളുകളുടെ യോഗം 4 മുതൽ 5 വരെയും ചേരും.ഓൺലൈൻ ക്ലാസുകൾക്കായുള്ള പശ്ചാത്തല സൗകര്യങ്ങൾ എല്ലാ വിദ്യാർത്ഥികളിലും എത്തിക്കുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി ഡി.വൈ.എഫ്‌.ഐയുടെ"ടിവി ചലഞ്ചുമായി"സഹകരിച്ച്‌ നിലമ്പൂർ നിയോജക മണ്ഡലത്തിൽ സ്വന്തം നിലയ്ക്ക്‌ 100 പുതിയ ടിവി വാങ്ങി നൽകും.എന്റെ പിതാവിന്റെയും മാതാവിന്റെയും പേരിൽ പ്രവർത്തിക്കുന്ന പി.വി ഷൗക്കത്തലി-മറിയുമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടിവി വാങ്ങി നൽകുന്നത്‌.ഈ ക്യാമ്പയിൻ ഏവരും ഏറ്റെടുത്ത്‌ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൊറോണയല്ല ഏതു തരം വൈറസ് വനാലും നന്നാവില്ല നമ്മൾ; ആന കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തംകൊറോണയല്ല ഏതു തരം വൈറസ് വനാലും നന്നാവില്ല നമ്മൾ; ആന കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം

English summary
manju warrier, ashiq abhu and b unnikrshnan participate in dyfi's tv challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X