കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതം തകര്‍ത്ത കുട്ടനാടിന് കൈത്താങ്ങായി മഞ്ജു വാര്യര്‍.... ഒടുക്കം ലേഡി സൂപ്പര്‍സ്റ്റാറിന് കൈയ്യടി

Google Oneindia Malayalam News

കുട്ടനാട്: ആര്‍ത്തുപെയ്ത മഴ തകര്‍ത്തെറിഞ്ഞ ജീവിതങ്ങളാണ് കുട്ടനാടില്‍ മുഴുവന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്വാസമായുള്ളത്. ദുരിത്വാശ്വാസ ക്യാമ്പുകളില്‍ ഇനി എന്ത് ചെയ്യുമെന്നറിയാതെ നിന്നവരിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേരുള്ള മഞ്ജു വാര്യര്‍ തന്നെ. കുട്ടനാടിന്റെ ദുരിതത്തിന് ഒരു കൈത്താങ്ങായി എത്തിയതായിരുന്നു അവര്‍.

മഞ്ജുവിന്റെ സന്ദര്‍ശനത്തില്‍ കുട്ടനാടിന്റെ വേദന മുഴുവന്‍ ഇല്ലാതാവുകയും ചെയ്തു. ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്ത് കുട്ടനാടിന്റെ കൈയ്യടി വാങ്ങിയാണ് അവര്‍ അവിടം വിട്ടുപോന്നതും. ഡബ്ല്യുസിസിയിലും അവരുടെ പരിപാടികളിലും എന്തുകൊണ്ട് മഞ്ജു വാര്യര്‍ പങ്കെടുക്കുന്നില്ല എന്ന വിവാദത്തെ പോലും ഇല്ലാതാക്കുന്നതാണ് ഈ സന്ദര്‍ശനം. ഒരു കണക്കിന് പറഞ്ഞാല്‍ മഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചു എന്ന് പറയേണ്ടി വരും.

ദുരിതം കണ്ടറിഞ്ഞു

ദുരിതം കണ്ടറിഞ്ഞു

കുട്ടനാടിന്റെ ദുരിതത്തെ കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കേട്ടറിഞ്ഞതിനേക്കാള്‍ ഏത്ര വലിയ ദുരിതമാണ് അവര്‍ അനുഭവിക്കുന്നതെന്ന് ഇന്നാണ് മനസിലായത്. അവരെ സഹായിക്കേണ്ടത് നമ്മുടെയെല്ലാം കടമ കൂടിയാണ്. ഞാന്‍ ചെയ്തത് അതിലൊരു പങ്ക് മാത്രമാണെന്നും മഞ്ജു പറഞ്ഞു. അതേസമയം അവരെ കാണാന്‍ വലിയൊരു ജനാവലി തന്നെ കുട്ടനാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ താരജാഡയില്ലാതെ അവരോട് മഞ്ജു കൈ വീശി കാണിച്ചു.

കടമകളിലെ ഗൗരവം

കടമകളിലെ ഗൗരവം

മലയാള മനോരമയുടെ കൂടെയുണ്ട് നാട് എന്ന ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായിട്ടാണ് മഞ്ജു കുട്ടനാട്ടിലെത്തിയത്. പ്രളയത്തിലമര്‍ന്ന കുട്ടനാടിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു മഞ്ജുവിന്റെ സന്ദര്‍ശനം. സിനിമയില്‍ കുട്ടനാടിന്റെ ഭംഗി പശ്ചാത്തലമാക്കി പലപ്പോഴും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രളയം പ്രദേശത്തെ എങ്ങനെ ബാധിച്ചു എന്നാണ് ഇപ്പോഴാണ് നേരിട്ട് കാണാനായത്. ഇത് ശരിക്കും പറഞ്ഞാല്‍ ഞെട്ടിക്കുന്നതാണ്.

ആശ്വാസമായി മഞ്ജു

ആശ്വാസമായി മഞ്ജു

കുട്ടനാട്ടില്‍ ദുരിതം അനുഭവിക്കുന്ന സ്ത്രീകളെ നേരിട്ട് കാണാനും മഞ്ജു സമയം കണ്ടെത്തി. അവരുടെ ഇല്ലായ്മകളില്‍ ആശ്വാസമായി. 1.25 രൂപയുടെ സാധനങ്ങളാണ് മഞജ്ു കുട്ടനാടിലെ പല ഇടങ്ങളിലായി വിതരണം ചെയ്തത്. സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍ തൊട്ട് ആവശ്യത്തിനുള്ള പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.

സ്‌നേഹം ഏറ്റുവാങ്ങി

സ്‌നേഹം ഏറ്റുവാങ്ങി

കുട്ടനാടിന്റെ സ്‌നേഹം ഒറ്റ ദിവസം കൊണ്ടാണ് മഞ്ജു ഏറ്റുവാങ്ങിയത്. ആലപ്പുഴയില്‍ നിന്നും ബോട്ടില്‍ സാധനങ്ങളുമായി എത്തിയ മഞ്ജുവും സംഘവും കൈനകരി, പുളിങ്കുന്ന പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ വിതരണം ചെയ്തു. പ്രിയതാരത്തെ ഒരുനോക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. നാട്ടുകാരില്‍ പലരും മഞ്ജുവിനോടാണ് സങ്കടം പറഞ്ഞത്. മഞ്ജു സഹായിക്കാന്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് സ്ത്രീകള്‍ അറിയിച്ചത്.

അവരുടെ സങ്കടം ഇല്ലാതായി

അവരുടെ സങ്കടം ഇല്ലാതായി

മഞ്ജുവിന്റെ സ്‌നേഹത്തോടെയുള്ള ഇടപെടല്‍ കുട്ടനാടിന്റെ ദുരിതത്തെ അലിയിച്ച് കളയുന്നതായിരുന്നു. കൈനകരി കായല്‍ ചിറ ജെട്ടി, കായല്‍ പുറം കോളനി, ചതുര്‍ഥ്യാകരി ഗുരുമന്ദിരം, വായനശാല എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ നേരിട്ടാണ് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടെ വലിയ രീതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനത്തിന് പുറമേയാണിത്.

ബ്ലഡ് മൂണ്‍ മാത്രമല്ല.... മൈക്രോ മൂണും ഉണ്ടാവും.... എന്താണെന്ന് തിരഞ്ഞ് ശാസ്ത്രലോകം, ഞെട്ടിക്കും!!ബ്ലഡ് മൂണ്‍ മാത്രമല്ല.... മൈക്രോ മൂണും ഉണ്ടാവും.... എന്താണെന്ന് തിരഞ്ഞ് ശാസ്ത്രലോകം, ഞെട്ടിക്കും!!

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കുംപാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കും

English summary
manju warrier at kuttanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X