മഞ്ജു വാര്യരല്ല..മഞ്ജുലുദ്ദീന്‍..!!ആമിയില്‍ മാധവിക്കുട്ടിയാവുന്ന മഞ്ജു വാര്യർക്കെതിരെ സംഘി ആക്രമണം !

  • By: അനാമിക
Subscribe to Oneindia Malayalam

ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നായികയുടെ കാര്യത്തില്‍ ഒരു തീരുമാനമായത്. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ മഞ്ജുവാര്യര്‍ ആമിയെ അവതരിപ്പിക്കുമെന്ന് സംവിധായകന്‍ കമല്‍ തന്നെ വ്യക്തമാക്കി.

ജയലളിതയുടെ നെഞ്ചത്ത് ശശികലയുടെ കുങ്ഫു..ചിന്നമ്മയെ ചുമരിലൊട്ടിച്ച് ട്രോളന്മാര്‍..അത് പൊരിച്ചു..

നേരത്തെ വിദ്യാബാലന്‍ മാധവിക്കുട്ടിയാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വിദ്യ പിന്‍മാറിയതോടെ നറുക്ക് മഞ്ജുവിന് വീണു. മാധവിക്കുട്ടിയാകാനൊരുങ്ങുന്ന മഞ്ജുവിന് നേരെ തിരിഞ്ഞിരിക്കുകയാണ് സൈബര്‍ സംഘികള്‍.

കമൽ കണ്ണിലെ കരട്

ദേശീയഗാന വിവാദത്തിന്റെ പേരില്‍ നേരത്തെ തന്നെ സംഘികളുടെ കണ്ണിലെ കരടാണ് സംവിധായകന്‍ കമല്‍. ദേശീയഗാന വിവാദത്തിലെ നിലപാടുകളുടെ പേരില്‍ സംഘികളുടെ കനത്ത ആക്രമണമാണ് കമലിന് നേരിടേണ്ടി വന്നത്. ആമിയിലെ വിദ്യാബാലന്റെ പിന്‍മാറ്റം പോലും അതിനോട് ചേര്‍ത്താണ് കൂട്ടിവായിക്കപ്പെട്ടത്.

സംഘികളുടെ ഉപദേശം

മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പേജില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ കെയര്‍ ഓഫ് സൈറബാനു എന്ന ചിത്രത്തിലെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് താഴെയാണ് സംഘികളുടെ പഠനക്ലാസ്. മഞ്ജു ആമിയിലെ വേഷം ഏറ്റെടുത്താല്‍ ഉണ്ടാവാന്‍ പോകുന്ന ഭവിഷ്യത്തുകളാണ് സംഘികള്‍ പറയുന്നത്.

ആമി ഉറപ്പായും വിവാദമാകും

വിദ്യാബാലന്‍ ചിത്രത്തിലെ വേഷം ഉപേക്ഷിച്ചെങ്കില്‍ അതിന് എന്തെങ്കിലും കാര്യം കാണും. ആമി ഉറപ്പായും വിവാദമാകും. അങ്ങനെയെങ്കില്‍ മഞ്ജുവിനെ സ്‌നേഹിക്കുന്നവര്‍ക്ക് അതൊരു വേദനയാകുമെന്നാണ് ഒരാളുടെ പ്രതികരണം.

മഞ്ജുവിനൊപ്പം കമലിനും പൊങ്കാല

മാധവിക്കുട്ടിയുടെ മതം മാറ്റവും പ്രണയവുമെല്ലാമാണ് സംഘികളെ ബേജാറാക്കുന്നത്. മഞ്ജുവിനൊപ്പം സംവിധായകന്‍ കമലിനുമുണ്ട് സംഘികളുടെ വക പൊങ്കാല. കമല്‍ വര്‍ഗീയതയുണ്ടാക്കുകയാണെന്നാണ് മറ്റൊരു ആരോപണം.

മാധവിക്കുട്ടിയുടെ കഥ

മാധവിക്കുട്ടിയെ മതം മാറ്റി ചതിച്ചതോ അവസാന നാളുകളില്‍ സ്വന്തം മതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചതോ കമലിന്റെ ചിത്രത്തിലുണ്ടാവില്ലെന്നാണ് ഒരു ആരോപണം. ഒരു കാര്യവുമില്ലാതെ അങ്ങനെ വിദ്യാ ബാലനും പാര്‍വ്വതിയും ചിത്രത്തില്‍ നിന്ന് പിന്‍മാറില്ലത്രേ

പടിക്കൽ കലമുടച്ചു

പടിക്കല്‍ കലമുടച്ചത് പോലെയായി മഞ്ജു വാര്യരുടെ തീരുമാനമെന്നും വിമര്‍ശനമുണ്ട്. ഇത്രയേറെ വിവാദങ്ങളുണ്ടാക്കിയ ഒരു സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ തീരുമാനിച്ചത് ശരിയായില്ല. ആരാധകരില്‍ പലരേയും അത് വിഷമിപ്പിക്കുന്നുണ്ടത്രേ.

കമലിനെ പിന്തുണച്ചതിന് കിട്ടിയത്

ബിജെപിയ്ക്ക് എതിരെയുള്ള കമലിന്റെ വിമര്‍ശനങ്ങളുടെ കൂടെ നിന്നതിന് മഞ്ജുവിന് കിട്ടിയ കൂലിയാണ് ആമിയിലെ നായികാവേഷമെന്നും സംഘികള്‍ പറയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് രാജ്യദ്രോഹികളുടെ എച്ചില്‍ വാങ്ങി തിന്നത് കൊണ്ട മഞ്ജുവിന് പേരെടുക്കാം എന്നു വരെയുണ്ട് കമന്റ്.

കമലിന്റെ ഉദ്ദേശം

മാധവിക്കുട്ടിയെ വില്‍പന ചരക്കാക്കുക, അസഹിഷ്ണുത സൃഷ്ടിക്കുക, വിവാദം, സംവാദം, മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുക, സ്വന്തം ബെല്‍റ്റ് കൂടുതല്‍ മുറുക്കുക എന്നതാണ് കമലിന്റെ ഉദ്ദേശമെന്നും ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു.

മഞ്ജുലിദ്ദീനാണത്രേ

ഉളുപ്പുണ്ടെങ്കില്‍ ആദ്യം ജാതിവാല്‍ വെട്ടിമാറ്റി കമ്മ്യൂണിസം കാട്ട് മഞ്ജുലുദ്ദീനെയെന്നും ഒരു കമന്റുണ്ട്. മഞ്ജുവിന്റെ വ്യക്തിജീവിതത്തേയും ചേര്‍ത്താണ് ചിലരുടെ തെറിവിളി. രാജ്യത്തെ സ്‌നേഹിക്കുന്നവരോടുള്ള വെല്ലുവിളിയാണേ്രത ആമിയെന്നും സംഘികള്‍ കണ്ടെത്തുന്നു.

മേജർ രവി മതി..

മഞ്ജുവാര്യരെ പിന്തുണച്ചും കമന്റുകള്‍ നിരവധിയുണ്ട്. സംഘികള്‍ക്ക് മാധവിക്കുട്ടിയുടെ ജീവിതം സത്യസന്ധമായി തോന്നണമെങ്കില്‍ സമദാനിയുമായുള്ള ബന്ധവും അദ്ദേഹത്തെ കല്യാണം കഴിക്കാനാണ് മതം മാറിയത് എന്നൊക്കെ കാണിക്കേണ്ടി വരും. അതിന് കമലിനെ മാറ്റി മേജര്‍ രവിയെ ഏല്‍പ്പിച്ചാല്‍ മതിയെന്ന് ഒരാള്‍ തിരിച്ചടിക്കുന്നു.

സംഘികളുടെ ആക്രമണത്തിനിരയായ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Manju Warrier is being attacked in Facebook for her role in Aami which tells the life story of Madhavikkutty.
Please Wait while comments are loading...