കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ശബ്ദമാണ് ഇനി കേള്‍ക്കേണ്ടതെന്ന് മഞ്ജു വാര്യര്‍, മഞ്ജുവിന്റെ ആ സിനിമ സ്വാധീനിച്ചെന്ന് ആര്യ!

Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരണസാരഥികളായി തിരഞ്ഞെടുക്കപ്പെട്ട യുവ വനിതാ നേതാക്കളെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍. ഞങ്ങള്‍ക്ക് വേണ്ടി ഇനി നിങ്ങളാണ് ചോദ്യമുന്നയിക്കേണ്ടതെന്നായിരുന്നു മഞ്ജു ഇവരെ അഭിനന്ദിച്ച് കൊണ്ട് പറഞ്ഞത്. അതേസമയം മഞ്ജുവിന്റെ സിനിമകളും നിലപാടുകളും തങ്ങളുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തി എടുക്കുന്നതില്‍ സഹായിച്ചിട്ടുണ്ടെന്ന് വനിതാ രത്‌നങ്ങള്‍ പറഞ്ഞു. കൈരളി ടിവിയിലെ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക, രേഷ്മ മറിയം റോയ്, ശാരുതി, സി അമൃത, എന്നിവരെ മഞ്ജു അഭിനന്ദനം അറിയിച്ചത്.

സ്ത്രീയെന്ന നിലയില്‍

സ്ത്രീയെന്ന നിലയില്‍

ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് അങ്ങേയറ്റം തോന്നുന്ന നേട്ടമാണ് എല്‍ഡിഎഫിന്റെ വനിതാ ഭരണസാരഥികള്‍ സ്വന്തമാക്കിയതെന്ന് മഞ്ജു പറയുന്നു. എല്ലാ രംഗത്തും നമ്മള്‍ സ്ത്രീകളുടെ ഒരു മുന്നേറ്റത്തിന് സാക്ഷിയായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോയി കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഭരണരംഗത്ത് സ്ത്രീകളുടെ മുന്നേറ്റം തന്നെയുണ്ട്. ഇത്ര ചെറുപ്പത്തില്‍ തന്നെ, ഇത്ര ഊര്‍ജസ്വലരായി ഭരണരംഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന ആര്യ, രേഷ്മ, ശാരുതി, അമൃത, പ്രിയങ്ക എന്നീ മിടുക്കികള്‍ക്ക് എന്റെ സ്‌നേഹം നേരിട്ടറിയിക്കാന്‍ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് മഞ്ജു പറയുന്നു.

ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കണം

ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കണം

അവരോട് എനിക്ക് ചോദിക്കാന്‍ ഒന്നുമില്ല. ഇനി ഞങ്ങളെ ഒക്കെ പ്രതിനിധീകരിക്കേണ്ടതും, ഞങ്ങള്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ ചോദിക്കേണ്ടതും ഇവരൊക്കെ തന്നെയാണ്. അതുകൊണ്ട് ഇവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നുവെന്ന് മഞ്ജു പറഞ്ഞു. അതിന് ശേഷമാണ് മഞ്ജു മടങ്ങിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു മഞ്ജു അഭിനന്ദനം അറിയിച്ചത്. ആശംസ അറിയിച്ചതിന് മഞ്ജുവിന് ജോണ്‍ ബ്രിട്ടാസ് നന്ദി അറിയിക്കുകയും ചെയ്തു.

മഞ്ജു സ്വാധീനിച്ചോ?

മഞ്ജു സ്വാധീനിച്ചോ?

മഞ്ജു നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്നായിരുന്നു ബ്രിട്ടാസ് യുവ നേതാക്കളോട് ഉന്നയിച്ചത്. സിനിമയിലോ, നിത്യ ജീവിതത്തിലെ ഏതെങ്കിലും സംഭവത്തിലോ മഞ്ജു സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും ഉണ്ട് എന്നാണ് ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ പറഞ്ഞത്. മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്ന് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ ഇരുപത്തൊന്നുകാരി രേഷ്മ മറിയം റോയ് പറഞ്ഞത്. ആ ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രം മാതൃകയാക്കാവുന്നതാണെന്നും രേഷ്മ പറയുന്നു.

പച്ചക്കറി കൃഷി ചെയ്തിരുന്നോ

പച്ചക്കറി കൃഷി ചെയ്തിരുന്നോ

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ കഥാപാത്രത്തെ പോലെ പച്ചക്കറി കൃഷി ചെയ്തിരുന്നോ എന്നായി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം ലോക്ഡൗണ്‍ കാലത്ത് ചെയ്തിരുന്നുവെന്ന് രേഷ്മ മറുപടിയും നല്‍കി. മഞ്ജുവിന്റെ നിശ്ചയദാര്‍ഢ്യം സ്വാധീനിച്ചിട്ടുണ്ടെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഹൗ ഓള്‍ഡ് ആര്‍ യൂ എല്ലാ വിഭാഗത്തിലും വരുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ്. അത് പോലെ ഉദാഹരണം സുജാതയും മികച്ചതാണ്. അതില്‍ അമ്മ എന്ന കണ്‍സെപ്റ്റാണ് അതില്‍ പറയുന്നത്. ഓരോ അമ്മയും, ഒരുപക്ഷേ പെണ്‍കുട്ടികളും കണ്ടിരിക്കേണ്ട സിനിമയാണ് അതെന്നും ആര്യ വ്യക്തമാക്കി.

എടുക്കുന്ന തീരുമാനങ്ങള്‍

എടുക്കുന്ന തീരുമാനങ്ങള്‍

മഞ്ജു ചേച്ചിയുടെ സിനിമകള്‍ മാത്രമല്ല, എടുക്കുന്ന തീരുമാനങ്ങളും നിലപാടുകളും കൈയ്യടി അര്‍ഹിക്കുന്നതാണ്. എപ്പോഴും നിലപാടുകള്‍ തുറന്ന് പറയുന്നയാളാണ് മഞ്ജുവെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. എനിക്ക് തോന്നുന്നു പെണ്‍കുട്ടികള്‍ സ്ഥിരമായി നോ പറയാന്‍ മടിക്കുന്നവരാണെന്ന തോന്നലുണ്ട്. പക്ഷേ നോ പറയാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കുമെന്ന് ഒരുപക്ഷേ സിനിമാ രംഗത്ത് തെളിയിച്ചത് മഞ്ജു ചേച്ചിയായിരിക്കുമെന്നും ആര്യ പറഞ്ഞു.

നോ പറഞ്ഞിട്ടുണ്ടോ?

നോ പറഞ്ഞിട്ടുണ്ടോ?

ജീവിതത്തില്‍ നോ പറഞ്ഞിട്ടുണ്ടോ എന്നാണ് ഇട്ടിവാ പഞ്ചായത്തിനെ നയിക്കുന്ന അമൃതയോട് ബ്രിട്ടാസ് ചോദിച്ചത്. ഉടനെ തന്നെ ഉണ്ട് എന്ന് മറുപടി വന്നു. അടുത്ത കാലത്ത് നോ പറഞ്ഞതായി ഓര്‍മയില്ല എന്നും അമൃത വ്യക്തമാക്കി. മഞ്ജു തന്നോട് നിങ്ങളെല്ലാവരും കഴിവുള്ളവരാണെന്ന് പറഞ്ഞുവെന്നും ബ്രിട്ടാസ് പറഞ്ഞു. അതേസമയം ജനപ്രതിനികളോട് പാട്ടു പാടാനും ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഒടുവില്‍ ഇവര്‍ മഞ്ജുവിന്റെ ചിത്രത്തിലെ തന്നെ വരമഞ്ഞളാടിയ എന്ന ഗാനം പാടുകയും ചെയ്തു.

രേഷ്മ കള്ളം പറയരുത്

രേഷ്മ കള്ളം പറയരുത്

രേഷ്മ പാടണമെന്ന് ബ്രിട്ടാസ് പറഞ്ഞപ്പോള്‍, താന്‍ പാടറില്ലെന്നാണ് രേഷ്മ പ്രതികരിച്ചത്. എന്നാല്‍ മുമ്പ് പള്ളിയില്‍ പാടിയ പാട്ടിനെ കുറിച്ചാണ് ബ്രിട്ടാസ് ഓര്‍മിപ്പിച്ചത്. അത് അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി പാടിയതാണെന്ന് രേഷ്മ പറയുകയും ചെയ്തു. ഒടുവില്‍ എല്ലാവരും കൂടെ പാടാമെന്നായിരുന്നു രേഷ്മ. താന്‍ കൂടി പാടിയാല്‍ പാട് പെടുമെന്നായിരുന്നു തമാശയോടെ ശാരുതി പിന്നാലെ പ്രതികരിച്ചത്. ഒടുവില്‍ അമൃത തന്നെ വരമഞ്ഞളാടിയ എന്ന ഗാനം ആലപിക്കുകയായിരുന്നു.

Recommended Video

cmsvideo
യുവ മേയർ ആര്യക്കെതിരെ ജസ്ല | Oneindia Malayalam

English summary
manju warrier congratulate thiruvananthapuram mayor arya rajendran and others on jb junction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X