'മഞ്ജു വാര്യർ എന്നെ അപരനാമത്തിൽ ബന്ധപ്പെട്ടു, ശബ്ദ രേഖ ഇതാ'; വീണ്ടും സനൽ കുമാർ ശശിധരൻ
മഞ്ജു വാര്യരെ കുറിച്ച് വീണ്ടും കുറിപ്പുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. നടിയുടെ ജീവൻ അപകടത്തിലാണെന്നാണ് പുതിയ പോസ്റ്റിലും സനൽകുമാർ ആവർത്തിക്കുന്നത്. നടിയുടെ പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടി തന്നെ ഫേസ്ബുക്ക് വഴി അപരനാമത്തിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്. മഞ്ജുവിന്റേതെന്ന് അവകാശപ്പെടുന്നൊരു ഓഡിയോയും സംവിധായകൻ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. സനൽ കുമാറിന്റെ കുറിപ്പ് ഇങ്ങനെ
'മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട് എന്ന് മൂന്ന് വർഷം മുൻപ് ഞാൻ പോസ്റ്റിട്ടതും അതെ തുടർന്ന് അവരുടെ തന്നെ പേരിൽ ഉണ്ടാക്കിയ ഒരു കള്ള പരാതിയിൽ എന്നെ പോലീസ് അറസ്റ്റ് ചെയ്തതും ഓർമയുണ്ടാകും. അന്ന് പറഞ്ഞ രണ്ടു കാര്യങ്ങൾ ഇന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഇത്തവണ അവരുടെ ശബ്ദത്തിൽ തന്നെ കേൾക്കാം. എന്റെ അറസ്റ്റിനു ശേഷം 2022 നവമ്പറിൽ മഞ്ജു വാര്യർ ഒരു അപരനാമത്തിൽ ഫെയ്സ്ബുക്ക് വഴി എന്നെ ബന്ധപ്പെടുകയായിരുന്നു. എന്റെ ജീവനുവേണ്ടിയുള്ള ചെയ്‌സിംഗ് കൂടിയപ്പോൾ എനിക്ക് നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ഞാനിപ്പോൾ അമേരിക്കയിലാണ്.

കഴിഞ്ഞ രണ്ടുവർഷമായി ഞങ്ങൾ നിരന്തരം ഒരു അപരനാമത്തിൽ സംസാരിക്കുന്നു. മൂന്നു ദിവസം മുൻപ് എന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് ഇത്. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണ് എന്നത് ഞാൻ ആവർത്തിക്കുന്നു. ലിങ്ക് കമെന്റിൽ', കുറിപ്പിൽ സംവിധായകൻ പറഞ്ഞു. തമിഴ് കലർന്ന മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം ഒരു സ്ത്രീ സംസാരിക്കുന്നതാണ് ഓഡിയോയിൽ ഉള്ളത്. അതേസമയം പോസ്റ്റിന് താഴെ സംവിധായകനെ വിമർശിച്ച് കമന്റുകണ്ട്.
ഇനിയെങ്കിലും ഇത്തരം പ്രവൃത്തികളിൽ നിന്ന് പിൻമാറണമെന്നും ഓഡിയോയിലെ ശബ്ദം നടിയുടേതാണെന്ന് തെളിയിക്കാൻ താങ്കാൾ ഒരുപാട് കഷ്ടപ്പെടും എന്നുമാണ് കമന്റിൽ പറയുന്നത്. കമന്റ് ഇങ്ങനെ- 'താങ്കൾക്ക് ഇതെല്ലാം വിട്ടുകളഞ്ഞു കൂടേ. ഈ ശബ്ദവും ശൈലിയും അവരുടേതെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ താങ്കൾ പിന്നെയും ഒരുപാട് വിയർക്കേണ്ടി വന്നേക്കും. താങ്കളുടെ പ്രതിഭയും ജീവിതവും ഇനിയും വില കുറഞ്ഞ കാര്യങ്ങളിൽ ഇടപെട്ട് അലമ്പാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു', ഒരാൾ കുറിച്ചു.
നടി മഞ്ജു വാര്യരുടെ പരാതിയിൽ 2022 മെയ് മാസത്തിലായിരുന്നു സനൽ കുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. സനൽ കുമാർ സംവിധാനം ചെയ്ത കയറ്റം എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക. സിനിമയുടെ ചിത്രീകരണം അവസാനിച്ചതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. 2019 മുതൽ പ്രതി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നം സുഹൃത്തുക്കളും ബന്ധുക്കളും വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സനല്‍കുമാര്‍ പ്രണ്യയാഭ്യര്‍ത്ഥന നടത്തി ബുദ്ധിമുട്ടിച്ചുവെന്നുമാണ് മഞ്ജു പോലീസിൽ പരാതിപ്പെട്ടത്. പ്രണായാഭ്യര്‍ത്ഥന നിരസിച്ചതിന് ശേഷവും ശല്യപ്പെടുത്തിയെന്നും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് ഏറെ നാടകീയമായിട്ടായിരുന്നു സനലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും മഢ്ജുവിനെതിരായ ആരോപണങ്ങൾ താരം തുടർന്നു.
മഞ്ജുവിന്റെ ജീവിൻ അപകടത്തിലാണെന്നും അവർ ആരുടേയോ തടവറയിലാണെന്നുമാണ് സനൽ ആരോപിച്ചത്. അവർ തനിക്കെതിരെ പരാതി കൊടുക്കില്ലെന്നും പരാതിയിലെ ഒപ്പ് വ്യാജമാണെന്നും സനൽ ആരോപിച്ചിരുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications